Marshland (La Isla Minima) (2014) - 105 min
April 14, 2018
"അന്തരീക്ഷത്തിൽ തന്നെ ദുരൂഹത നിറക്കുന്ന ത്രില്ലർ"
💢രണ്ട് പെൺകുട്ടികളുടെ തിരോധാനം. അതായിരുന്നു അവരെ ആ നാട്ടിലേക്ക് വരാൻ പ്രേരിപ്പിച്ചത്. വിപരീതസ്വാഭാവമുള്ള ഡിറ്റക്റ്റീവുകളായ ജുവാനും പെഡ്രോയും ആ കേസന്വേഷണം ഏറ്റെടുത്ത് വരുമ്പോൾ മുമ്പിലുള്ളവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തേണ്ട അവസ്ഥയായിരുന്നു. കാരണം ആ നാട്ടിൽ ദുരൂഹതകൾ ഏറെയാണ്.
സാങ്കേതികവിദ്യകൾ പേരിന് പോലും കണ്ടെത്താത്ത കാലത്ത് കേസന്വേഷണം തീർത്തും ദുർഘടം പിടിച്ച ജോലിയായിരുന്നു.എങ്കിലും മുന്നിട്ടിറങ്ങിയ അവർക്ക് പിന്നീട് കാണേണ്ടി വന്നത് ഞെട്ടിക്കുന്ന സംഭവങ്ങളും വിവരങ്ങളുമാണ്.
💢തുടക്കം മുതൽ തന്നെ ഡാർക്ക് മൂഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്. പതിഞ്ഞ താളമാണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നിഗൂഡതയുണ്ട് കഥാസന്ദർഭങ്ങളിൽ. ഉള്ളിൽ ഒരുതരം ഭയം ഉണർത്തി കഥ പറഞ്ഞുപോവുന്ന രീതി. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകവും.
💢കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന ഒരുതരം മറയുണ്ട്. അവസാനം വരെ ദുരൂഹത നിറക്കുന്നുണ്ട് അവ. ഓരോ സന്ദർഭങ്ങൾ കഴിയുന്തോറും മനസ്സിൽ സംശയങ്ങളും കൂടിക്കൂടി വന്നേക്കും.അത്ര ലയിപ്പിച്ച് ഇരുത്തുന്നുണ്ട് ചിത്രം. കൂടെ 1980കളുടെ മികച്ച പുനരാവിഷ്കാരവും കൂടിയാവുമ്പോൾ എല്ലാ അർത്ഥത്തിലും ഇഷ്ടം പിടിച്ചുപറ്റുന്ന ത്രില്ലറാവുന്നു മാർഷ്‌ലാൻറ്.
🔻FINAL VERDICT🔻
ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം. സസ്‌പെൻസും ദുരൂഹതയും കഥാപാത്രങ്ങളുടെ വിവരണവുമൊക്കെ ഗംഭീരമെന്നേ പറയാനുള്ളൂ. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ കൂട്ടത്തിൽ ഈ സിനിമയും സ്ഥാനം പിടിക്കുന്നു. സ്ലോ പോയിസൺ എന്നൊക്കെ തെറ്റാതെ വിളിക്കാൻ പറ്റിയ വിസ്മയിപ്പിക്കുന്ന ചിത്രം
MY RATING :: ★★★★☆

0 Comments