"എന്റെ ഉമ്മയുടെ പാട്ടുകൾ ഞാൻ എപ്പോഴും ആസ്വദിക്കാറുണ്ട്..വളരെ മനോഹരമായ ശബ്ദമാണ് ഉമ്മയുടേത്..എന്നാൽ വീട്ടിൽ മാത്രമേ ഉമ്മ പാടുകയുള്ളൂ എന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..സൈക്കിൾ വേണമെന്ന മോഹം എന്നിൽ ഉദിച്ചപ്പോഴാണ് അതിന്റെ കാരണം എനിക്ക് മനസ്സിലായത്"
🔻Story Line🔻
എല്ലാ പെംകുട്ടികളെയും പോലെ സാധാരണ ഒരുവളായിരുന്നില്ല പതിനൊന്നുകാരി വാജ്ദ.. സ്കൂളിലെയും സമൂഹത്തിലേയും കർക്കശമായ നിയമങ്ങൾ അവൾക്ക് അത്ര സ്വീകര്യമായിരുന്നില്ല..പലതിനേയും അവൾ ചെവികൊണ്ടതുമില്ല..എന്നാൽ അതിന്റെ പേരിൽ കയർത്തു സംസാരിക്കുവാനും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല..
ആയിടക്കാണ് ഒരു സൈക്കിൾ സ്വന്തമായി വേണമെന്ന ആഗ്രഹം അവളുടെ മനസ്സിൽ കയറിപ്പറ്റിയത്..ഒരു സൈക്കിൾ തന്റേതായി വാങ്ങണം..കൂട്ടുകാരൻ അബീറിനെ റേസിൽ തോൽപിക്കണം..ഇതായിരുന്നു അവളുടെ മനസ്സ് മുഴുവൻ..
എന്നാൽ ഇതിനെല്ലാം വിലങ്ങുതടിയായി നിൽക്കുന്ന ഒരു ഘടകമുണ്ടായിരുന്നു..അവൾ ജനിച്ചത് ഒരു പെൺകുട്ടിയായിട്ടാണ്..രാജ്യത്ത് ഇതുവരെ സ്ത്രീകൾ സൈക്കിൾ ഓടിക്കുന്നതായി കണ്ടിട്ടില്ല..ആരും അനുവദിച്ചിട്ടില്ല എന്നതാണ് സത്യം..എന്നാലും തന്റെ പ്രയത്നം നിർത്തുവാൻ അവൾ ഒരുക്കമായിരുന്നില്ല..സ്വന്തം ഉമ്മയും അധ്യാപികമാരുമൊക്കെ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും തന്റെ സ്വപ്നത്തിലേക്ക് ഓരോ പടി അടുക്കുവാനുള്ള കരുക്കൾ നീക്കുകയായിരുന്നു അവൾ..
🔻Behind Screen🔻
ചിത്രത്തിന്റെ വേരുകൾ പരിശോധിച്ചാൽ അനേകം പ്രത്യേകതകൾ കാണാൻ സാധിക്കും..ആദ്യം തന്നെ ഈ ചിത്രം പിറവിയെടുത്തത് സൗദിയിലാണ്..സിനിമ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന, ഒരു തീയറ്റർ പോലും ഇല്ലാത്ത, സ്വന്തമായി ഒരു ഫിലിം ഇൻഡസ്ട്രി പോലും പിറവിയെടുത്തിട്ടില്ലാത്ത രാജ്യത്ത്..അതിനേക്കാൾ വലിയ വെല്ലുവിളി ഈ സിനിമക്ക് നേരിടേണ്ടി വന്നിട്ടില്ല..സിനിമക്കായി പണം സ്വരൂപിക്കലും സൗദിയിൽ ഷൂട്ട് ചെയ്യാനുള്ള പെർമിഷൻ നേടുകയുമൊക്കെ ചെയ്യുന്നത് തന്നെ എറ്റവും ബുദ്ധിമുട്ട്..എന്നാൽ എങ്ങനെയൊക്കെയോ അതെല്ലാം തരപ്പെട്ടു..
എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത് എന്തെന്നാൽ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയാണ്..ഹൈഫ അൽ-മൻസൂർ..സ്ത്രീകൾക്ക് മുഖം മറക്കാതെ തെരുവുകളിലൂടെ നടക്കാൻ പോലും സ്വാതന്ത്രം ഇല്ലാത്ത അവസ്ഥയിൽ ഹൈഫ കാണിച്ച ഈ ധൈര്യത്തിന് കൊടുക്കണം കയ്യടി..ഏതാണ്ട് അഞ്ച് വർഷമെടുത്ത് പൂർത്തീകരിച്ചതാണ് വാജ്ദയുടെ തിരക്കഥ..എന്നാൽ പറയുന്ന കാര്യങ്ങളിലെ ഭാഷ കടുത്താൽ തിരിച്ചടിയാവുമെന്ന ബോധ്യം ഉണ്ടായിരുന്ന ഹൈഫ തിരക്കഥ സിനിമ ആക്കിയപ്പോൾ പ്രമേയം തെല്ലൊന്നു ലഘുവാക്കി..ആയതിനാൽ തന്നെ ചിത്രം എല്ലാ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നായി..
കാലഘട്ടങ്ങളായി നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിനെയും സ്ത്രീകളുടെ സ്വാത്രന്ത്രമില്ലായ്മയെയും തന്റേതായ രീതിയിൽ വിമർശിക്കുക..ഇതായിരുന്നു സംവിധായികയുടെ ലക്ഷ്യം..വാജ്ദയുടെ സൈക്കിൾ ഒരു പ്രതീകമാണ്..സ്വാതന്ത്ര്യത്തിന്റെ പ്രതീകം..ഒരു വണ്ടി ഓടിക്കുവാനോ മുഖം മറക്കാതെ പുറത്തിറങ്ങാനോ അനുമതി ഇല്ലാതിരുന്ന സ്ത്രീകൾക്ക് വേണ്ടി ഇവിടെ ശബ്ദിക്കുകയാണ് സംവിധായക..തന്ത്രപരമായി തന്റെ ആശയങ്ങൾ ചിത്രത്തിലൂടെ കടത്തിവിടുന്നതിൽ പൂർണമായി വിജയിച്ചിട്ടുണ്ട് ഹൈഫ..ഒരു ആൺകുഞ്ഞിനെ ലഭിക്കുവാനായി ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു കല്യാണത്തിനായി ഒരുങ്ങുന്ന വാജ്ദയുടെ വാപ്പയും അവിടുത്തെ ഒരു പ്രതീകമാണ്..
ഒരു സ്ത്രീ എന്ന നിലയിൽ ചിത്രീകരണ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്തിരുന്നു ഹൈഫ..റിയാധിന്റെ തെരുവുകളിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ആണുങ്ങളുമായി ഒരുമിച്ച് വർക് ചെയ്യാൻ സംവിധായികക്ക് സാധിച്ചിരുന്നില്ല..അതുകൊണ്ട് തന്നെ വാനിന് പുറകിൽ ഒരു 'വാക്കി-ടോക്കി'യിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തി സിനിമ പൂർത്തിയാക്കുകയായിരുന്നു..കഷ്ടപ്പാടുകൾ ഏറെ സഹിച്ചെങ്കികും ഈ ഉദ്യമത്തിൽ നിന്ന് പിന്മാറാതിരുന്നതിനു വീണ്ടും അഭിനന്ദനം അർഹിക്കുന്നു ഹൈഫ..
🔻On Screen🔻
വാജ്ദയാണ് ചിത്രത്തിന്റെ ശ്രദ്ധകേന്ദ്രം..വാദ് മുഹമ്മദ് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കുന്നു..സിനിമ കണ്ടവർ ആ മുഖം മറക്കാൻ സാധ്യതയില്ല..പല രംഗങ്ങളിലും നമ്മുടെ മനസ്സ് കീഴടക്കും അവൾ..വാജ്ദയുടെ ഉമ്മയായി റീം അബ്ദുള്ളയും വപ്പയായി സുൽത്താൻ അൽ-അസഫും വേഷമിടുന്നു..വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ..
🔻Music & Technical Sides🔻
വളരെ ലളിതവും സുന്ദരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം..റിയാധിന്റെ തെരുവുകളെ വളരെ റിയലിസ്റ്റിക് ഫീലോടെ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്..സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ ആഖ്യാനത്തെ വളരെ പിന്തുണക്കുന്നുണ്ട്..
🔻Awards & Nominations🔻
വിവിധ പുരസ്കാര വേദികളിൽ നിന്നായി എട്ടോളം അവർഡുകളാണ് ഹൈഫയെ തേടിയെത്തിയത്..മികച്ച സംവിധായികക്കും മികച്ച ചിത്രത്തിനുമുൽപ്പടെ പല വേദികളിലും സിനിമ അംഗീകരിക്കപ്പെട്ടു..ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ മികച്ച നടിക്കുള്ള പുരസ്കാരം വാദ് മുഹമ്മദ് സ്വന്തമാക്കി..അങ്ങനെ ചിത്രം അവാർഡുകൾ നിരവധി വാരിക്കൂട്ടി..
🔻Final Verdict🔻
ഒരു ചെറിയ പ്രമേയത്തിലൂന്നി സംവിധായിക ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത് ഒരു രാജ്യത്തിന്റെ മതവും രാഷ്ട്രീയവുമാണ്..കാണുന്ന എല്ലാ പ്രേക്ഷകനിലേക്കും ഒരേ തോതിൽ അതെത്തിക്കാൻ ചിത്രത്തിനായിട്ടുണ്ട്..വളരെ ലളിതവും സുന്ദരവുമായ ആഖ്യാനവും അഭിനേതാക്കളുടെ മികച്ച പ്രകടനവും എല്ലാം നമ്മെ ചിത്രത്തോട് കൂടുതൽ അടുപ്പിക്കുന്നു..തീർച്ചയായും കണ്ടിരിക്കണം "വാജ്ദ"യെ..ഒരു സമൂഹത്തിന്റെ പ്രതീകമാണ് അവൾ..
My Rating :: ★★★★☆