Sunday Holiday (2017) - 135 min

July 15, 2017

"അവളെ കണ്ട അന്ന് മുതൽ ജീവിതത്തിൽ സർപ്രൈസുകളാണ്..ഇനിയും അവളെക്കുറിച്ച് പലതും അറിയാൻ മനസ് വെമ്പൽ കൊള്ളുന്നു..ഇതിപ്പോ അവളോടുള്ള ഇഷ്ടം ദിനംപ്രതി വർധിച്ചുവരുന്നത് പോലെ''



🔻Story Line🔻
എക്കണോമിക്സ് അധ്യാപകനായ ഉണ്ണി മനസ്സിൽ സിനിമ മോഹവുമായി നടക്കുന്ന ഒരുവനാണ്..തന്റെ പേര് സിനിമയിൽ ബിഗ് സ്ക്രീനിൽ കാണുവാൻ ആഗ്രഹിക്കുന്ന ഒരുവൻ..തിരക്കഥകളുമായി പലരേയും സമീപിച്ചെങ്കിലും ഒന്നുമങ്ങോട്ട് ശരിയാവുന്നുമില്ല..


അങ്ങനെയിരിക്കെയാണ് തന്റെ പ്രിയ സംവിധായകൻ ഡേവിസ് പോൾ വയ്യായ്മ മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന വിവരം ഉണ്ണി അറിയുന്നത്..അങ്ങനെ ഡേവിസിനെ ചെന്ന് കണ്ട് തന്റെ കഥ ആശുപത്രിയിൽ വെച്ച് പറയാൻ ഉണ്ണി പുറപ്പെടുകയാണ്..അതും ഒരു ഞായറാഴ്ച..അവിടെ തുടങ്ങുന്നു അമലിന്റെയും അനുവിന്റെയും കഥ..

🔻Behind Screen🔻
മലയാളത്തിൽ ഏറ്റവും കൂടുതൽ ട്വിസ്റ്റുകൾ ഉള്ള ചിത്രം ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം ആൾക്കാരുടെയും ഉത്തരം 'ബൈസിക്കിൾ തീവ്സ്' എന്നായിരിക്കും..ഒന്നിന് പുറകെ ഒന്നായി ട്വിസ്റ്റുകളുടെ ഘോഷയാത്ര തന്നെയായിരുന്നു ചിത്രത്തിൽ..അതിന്റെ സംവിധായകനായ ജിസ്‌ ജോയ് അണിയിച്ചൊരുക്കിയ രണ്ടാമത്തെ ചിത്രമാണ് 'സൺഡേ ഹോളിഡേ'..തിരക്കഥയും സംഭാഷണവുമൊക്കെ അദ്ധേഹത്തിന്റേത് തന്നെ..


ആദ്യ ചിത്രത്തിൽ നിന്ന് വിപരീതമായി ട്വിസ്റ്റുകളോ ഉദ്വേഗജനകമായ മുഹൂർത്തങ്ങളോ ഒന്നും വലിയ തോതിൽ ചിത്രത്തിലില്ല..പകരം വിശ്വസനീയമായ,മോശമല്ലാത്ത ഒരു കൊച്ച് കഥയാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്..അതും നല്ല ഭംഗിയായി ചിട്ടയോടെ പറഞ്ഞ് പോകുന്നതിലാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്..

അനാവശ്യമായ രംഗങ്ങളോ കഥാപാത്രങ്ങളോ അധികം ചേർക്കാതെ, നമുക്ക് പരിചിതമെന്ന് തോന്നിക്കുന്ന ചില കഥാപാത്രങ്ങളെയും ഉൾകൊള്ളിച്ച് നർമത്തിന്റെ അകമ്പടിയോടെ രസകരമായി കഥയെ മുന്നോട്ട് നയിക്കുന്നതിലാണ് സംവിധായകൻ വിജയിച്ചത്..പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ട് ചിത്രത്തിൽ..ചില കഥാപാത്രങ്ങൾ രസകരമായിരുന്നു..പ്രത്യേകിച്ച് സിദ്ധീഖിന്റേതും ധർമജന്റേതും..തെലുങ്ക് ചിത്രങ്ങൾക്ക് മലയാളം സംഭാഷണങ്ങളും ഗാനങ്ങളും എഴുതുന്നവരെ കണക്കിന് ട്രോളുന്നുണ്ട് ചിത്രത്തിൽ..പുള്ളിയുടെ കഥാപാത്രവും നന്നായിരുന്നു.. ധർമജന്റേതും കലക്കി..ഒരുപാട് രംഗങ്ങളിൽ ചിരിപ്പിച്ചു..

🔻On Screen🔻
ആസിഫലിയാണ് അമൽ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്..ആസിഫലിയുടെ നല്ല പ്രകടനം ചിത്രത്തിൽ കാണുവാൻ സാധിച്ചു.. മിതത്വത്തോടു കൂടി തന്റെ വേഷം കൈകാര്യം ചെയ്തു..കഥാപാത്രത്തിന് വേണ്ട എല്ലാ ഭാവങ്ങളും ദദ്രമായിരുന്നു..അപർണ്ണ ബാലമുരളിയും മോശമാക്കിയില്ല..അത്യാവശ്യം നന്നായിതന്നെ തന്റെ വേഷം ചെയ്തു.. സിദ്ധീഖും ധർമജനും തന്റെ ഭരതും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി..അലൻസിയർ, സുധീർ കരമന,KPAC ലളിത തുടങ്ങിയവർ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തു..


🔻Music & Technical Sides🔻
ദീപക് ദേവിന്റെ സംഗീതമാണ് ചിത്രത്തിന് വളരെ പിന്തുണ നൽകുന്നതായി ഫീൽ ചെയ്തത്..സന്ദർഭോജിതമായി കോർത്തിണക്കിയ പാട്ടുകൾ കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു..പശ്ചാത്തലസംഗീതവും നന്നായിരുന്നു..അലക്സ്.ജെ.പള്ളിക്കലിന്റെ ഛായാഗ്രഹണവും ചിത്രത്തിന് യോജിച്ച രീതിയിൽ തന്നെ..എഡിറ്റിംഗും നന്നായിരുന്നു..


🔻final Verdict🔻
ആദ്യ സിനിമക്ക് ശേഷം ഏറെ സമയമെടുത്താണ് രണ്ടാമത്തെ ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത്..നന്നായി വർക്കൗട്ട് ചെയ്തതിന്റെ മികവ് ചിത്രത്തിൽ കാണാനുമുണ്ട്..അനുരാഗകരിക്കിൻവെള്ളത്തോളം വരില്ലെങ്കിലും അത്തരത്തിൽ നല്ല രീതിയിൽ പ്രേക്ഷകന്റെ മനസ്സ് നിറക്കും ചിത്രം..ചെറിയൊരു കഥയും തൃപ്തികരമായ ക്ലൈമാക്സും രസകരമായ ടെയ്ൽ എന്റുമൊക്കെയായി അമിതപ്രതീക്ഷകളില്ലാതെ ചെന്നാൽ പ്രേക്ഷകരെ രസിപ്പിക്കാൻ പാകപ്പെടുത്തിയെടുത്ത ഒരു ചിത്രമെന്ന നിലയിൽ ധൈര്യമായി സമീപിക്കാം 'സൺഡേ ഹോളിഡേ'..


My Rating :: ★★★½

You Might Also Like

0 Comments