Basheerinte Premalekhanam (2017) - 130 min
July 21, 2017
"നാട്ടിൽ ആദ്യമായി വന്ന ടി.വി ആയിരുന്നു അത്..ടി. വി ട്യൂൺ ചെയ്യാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്..പിന്നീട് ടി.വിയോടൊപ്പം ഞാൻ അവളെയും ട്യൂൺ ചെയ്യാൻ തുടങ്ങി"
🔻Story Line🔻
കോഴിക്കോട്ടെ ഒരു ഗ്രാമം..വിനോദത്തിനായി അവർക്ക് ആകെ ഉണ്ടായിരുന്നത് പഞ്ചായത്ത് പ്രസിഡന്റായ ഹാജിയാരുടെ വീട്ടിലെ റേഡിയോ ആയിരുന്നു..രാത്രി കാലങ്ങളിൽ ജാതി-മത-പാർട്ടി ഭേദമന്യേ നാട്ടുകാർ ഭൂരിഭാഗവും റേഡിയോയിൽ നാടകം കേൾക്കാനായി ഹാജിയാരുടെ വീട്ടിൽ ഒത്തുകൂടി..
ആയിടക്കാണ് ഹാജിയാർക്ക് ഒരു വലിയ പെട്ടി പാഴ്സലായി വരുന്നത്..പെട്ടി തുറന്ന് കാണാനുള്ള ആകാംക്ഷയും എന്നാൽ പെട്ടി തുറക്കാനുള്ള ഭയവും ഒരുപോലെ വേട്ടയാടിയിരുന്ന നിമിഷം..എല്ലാ ധൈര്യവും സംഭരിച്ച് അവർ പെട്ടി തുറന്നു..ആ ഗ്രാമത്തിൽ ആദ്യമായി എത്തുന്ന ആ സാധനം..ഒരു ടി.വി..നല്ല ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി..
അവിടെ ടി.വി ഓപ്പറേറ്റ് ചെയ്യാൻ ആകെ അറിയാവുന്നത് പോളിടെക്‌നിക് പഠിച്ച ബഷീറിനായിരുന്നു..അങ്ങനെ അവനും നാട്ടുകാരുടെ സ്റ്റാറായി..എന്നാൽ അവന്റെ കണ്ണ് മുഴുവൻ സുഹ്രയിലായിരുന്നു.. അങ്ങനെ ടി.വി സ്ക്രീനിന് പുറകിൽ അവരുടെ പ്രേമവും പൂത്തുലഞ്ഞു..
തുടർന്ന് ടി.വി മൂലം ആ നാട്ടിൽ ഉണ്ടാവുന്ന പൊല്ലാപ്പുകളാണ് രസകരമായി ചിത്രത്തിൽ പറയാൻ ശ്രമിക്കുന്നത്..
🔻Behind Screen🔻
യുവസംവിധായകനായ അനീഷ് അൻവറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്റെ ക്രാഫ്റ്റ് തെളിയിച്ച സംവിധായകനാണ് അദ്ദേഹം..എന്നാൽ ഇത്തവണ അദ്ദേഹത്തിന് പിഴച്ചു എന്ന് തന്നെ പറയേണ്ടി വരും..
പറഞ്ഞുവരുമ്പോൾ വളരെ രസകരമായ പ്ലോട്ടാണ് ചിത്രത്തിന്റേത്..എന്നാൽ ഷിനോദ്, ഷംസീർ, ബിബിൻ എന്നീ മൂവർ സംഘം ഒരുക്കിയ തിരക്കഥക്ക് ആ പ്ലോട്ടിനെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല..ഒരു നർമരംഗത്ത് പറയുന്ന ഒരു ഡയലോഗുണ്ട്."പഴയ ഒരു നമ്പറിട്ടു നോക്കിയതാ"..സത്യത്തിൽ ചിത്രത്തിലെ കോമഡികളെല്ലാം അങ്ങനെ തന്നെ..എവിടെയൊക്കെയോ കേട്ടു പഴകിയ,ഒരു തരത്തിലും രസമുളവാക്കാത്തവ..വളരെ നീണ്ട താരനിരയും കഥാസന്ദർഭങ്ങളും ഉണ്ടായിട്ടും അവയെ വേണ്ടവിധത്തിൽ വിനിയോഗിക്കാൻ തിരക്കഥാകൃത്തുക്കൾക് കഴിഞ്ഞിട്ടില്ല..
ഇനി റൊമാൻസിന്റെ കാര്യം എടുക്കുകയാണെങ്കിൽ കണ്ടു മടുത്ത പ്രണയം തന്നെയാണ് ബഷീറിന്റെയും സുഹ്റയുടേതും..ഒരു പുതുമയും കഥയിൽ കൊണ്ടുവരാൻ അവർക്കായിട്ടില്ല.. ആയതിനാൽ തന്നെ പ്രേക്ഷകരിൽ യാതൊരു ഇമ്പാക്റ്റും അവർ ഉണ്ടാക്കുന്നില്ല..എന്നാൽ മറ്റൊരു പ്രണയം ഇതിലും നല്ല ഫീൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നെന്ന കാര്യവും ശ്രദ്ധേയമാണ്..അതും വെറുമൊരു പാട്ടുകൊണ്ട്..അത്തരത്തിൽ നോക്കുമ്പോൾ ഉഴപ്പി എഴുതിയ തിരക്കഥയാണ് ചിത്രത്തിന് അടിയായിരിക്കുന്നത്..ഒട്ടും പുതുമ തോന്നിക്കുന്നില്ല തിരക്കഥയിൽ..
🔻On Screen🔻
ഫർഹാൻ ഫാസിലാണ് ബഷീർ എന്ന കേന്ദ്രകഥാപാത്രത്തെ സ്ക്രീനിലെത്തിച്ചത്..ഇത്തവണ മുഖത്ത് ചിരി വാറിവിതറിയാണ് അദ്ദേഹം മുന്നിൽ തെളിഞ്ഞത്..കഥാപാത്രത്തിന് തന്റേതായ ഐഡന്റിറ്റി കൊടുക്കുവാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അത് പൂർണമായി ഫലം കണ്ടില്ല..എങ്കിലും കൊള്ളാം..മെച്ചപ്പെടാനുണ്ട് ഇനിയും ഏറെ..
സന അൽത്താഫിന്റെ സുഹ്റയുടെ വേഷം 1980കളിലെ ലുക്കിൽ തൃപ്തി നൽകിയിരുന്നു..എന്നാൽ അഭിനയം ശരാശരിയിൽ ഒതുങ്ങി..ഡയലോഗ് ഡെലിവറിയിൽ ഇനിയും കുറെ മുന്നോട്ട് പോവാനുണ്ട്..
മണികണ്ഠന്റെ വേഷമാണ് സത്യത്തിൽ തൃപ്തി നൽകിയ ഒന്ന്..തന്റെ വേഷം അദ്ദേഹം ഭംഗിയാക്കി..താൻ ഒരു മികച്ച നടനാണെന്ന് അദ്ദേഹം ഒന്നുകൂടി തെളിയിച്ചു..മനസ്സിൽ തങ്ങുന്ന ഒരു വേഷം ചിത്രത്തിൽ ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന്റേത് മാത്രമാണ്..
ഷീലയുടെ ഉമ്മുമ്മ വേഷം മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യയെ ഓർമിപ്പിച്ചെങ്കിലും നന്നായിരുന്നു..ജോയ് മാത്യു, ഹരീഷ് പെരുമണ്ണ,നോബി,സുനിൽ സുഗധ, രഞ്ജിനി ജോസ്, ശ്രീജിത്ത്‌രവി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്..എന്നാൽ അവരെയൊന്നും വേണ്ടാവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല..
🔻Music & Technical Sides🔻
എടുത്ത് പറയേണ്ടത് ആർട്ട് ഡയറക്ഷനും ഛായാഗ്രഹണവും സംഗീതവും ആണ്..പ്രശംസ അർഹിക്കുന്നുണ്ട് ഈ വിഭാഗങ്ങൾ..ചിത്രത്തെ താങ്ങിനിർത്തുന്നത് ഇവ മൂന്നുമാണെന്ന് വേണമെങ്കിൽ പറയാം..1980കളിലെ ഫീൽ ചിത്രത്തിൽ നൽകാൻ ഏതാണ്ട് സാധിച്ചിട്ടുണ്ട്..സഞ്ജയ് ഹാരിസ് എന്ന ഛായാഗ്രാഹകന്റെ കന്നിസംരംഭമാണ് ചിത്രം..നല്ല രീതിയിൽ തന്നെ തന്റെ ജോലി അദ്ദേഹം കൈകാര്യം ചെയ്തു..ഗാനരംഗങ്ങളൊക്കെ മനോഹരമായിരുന്നു..കൂടെ അതിന്റെ കളറിംഗും..വിഷ്ണു മോഹന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും നന്നായിരുന്നു..സന്ദർഭോചിതവും കേൾക്കാൻ ഇമ്പമുള്ളതുമായിരുന്നു പാട്ടുകൾ..
🔻Final Verdict🔻
രസകരവും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ തിരക്കഥയുടെ പഴമകൊണ്ട് മൂടിക്കളഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ..വലിയ താരനിര തന്നെ ഉണ്ടായിട്ടും തീരെ പ്രയോജനപ്പെടുത്താതെ പോയതും കഥാസന്ദർഭങ്ങളിൽ സിറ്റുവേഷണൽ കോമഡികൾ ചേർക്കാതെ പോയതും ആസ്വാദനത്തിന് തിരിച്ചടി ആയിട്ടുണ്ട്..ആഖ്യാനത്തിലെ പുതുമ അവശ്യമായിരുന്ന കഥയെ അലസതയോടെ സമീപിച്ചതാണ് സംവിധായകന് പറ്റിയ അമളി..അങ്ങനെ ആകെമൊത്തത്തിൽ വ്യത്യസ്തത പ്രതീക്ഷിച്ചു പോയ എനിക്ക് ചിത്രം സമ്മാനിച്ചത് നിരാശ മാത്രം..
My Rating :: ★★☆☆☆

0 Comments