Bol (2011) - 165 min
July 10, 2017
"തൂക്കുകയറിൽ എന്റെ അവസാനശ്വാസവും നിലക്കുന്നതിനു മുൻപ് എല്ലാവരോടുമായി എനിക്ക് എന്റെ കഥ പറയണം..ഇന്നല്ലെങ്കിൽ നാളെ മറ്റൊരാൾക്ക് അത് ഊർജം പകരുമെങ്കിൽ അപ്പോഴാണ് എന്റെ മരണത്തിനു അർത്ഥമുണ്ടാകുന്നത്"
🔻Story Line🔻
വധശിക്ഷ നടപ്പിലാക്കുവാനുള്ള ദിവസം അവസാന ആഗ്രഹമായി സൈനബ് പറഞ്ഞത് മരിക്കുന്നതിന് മുൻപ് കുറച്ച് നേരം മീഡിയയുമായി സംസാരിക്കണമെന്നായിരുന്നു..തന്റെ ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അവൾ ആഗ്രഹിച്ചു..അതിന് മറ്റു പല ലക്ഷ്യങ്ങളും അവൾക്കുണ്ടായിരുന്നു..
ഒരു ഓർത്തഡോക്സ് മുസ്ലിം കുടുംബത്തിൽ മൂത്ത മകളായി ആയിരുന്നു സൈനബിനെ ജനനം..അവൾക് കൂട്ടായി ആറു സഹോദരിമാർ കൂടി ഉണ്ടായി..എന്നാൽ ഒരു മകൻ കൂടി വേണമെന്നായിരുന്നു പിതാവിന്റെ അതിയായ ആഗ്രഹം..അങ്ങനെ വീണ്ടും അദ്ദേഹം കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരുന്നു
ധൗർഭാഗ്യകരമെന്നു പറയട്ടെ ആ കുടുംബത്തിലേക്ക് പിറന്ന് വീണത് ഒരു ട്രാൻസജെന്റർ ആയിരുന്നു..ഇത് സഹിക്കാതിരുന്ന പിതാവ് അവനെ അപ്പോൾ തന്നെ കൊന്നുകളയാൻ ആഗ്രഹിച്ചു..അതിനു സാധിക്കാതിരുന്നതിനാൽ മനസ്സുകൊണ്ട് വെറുത്തു..എന്നാൽ ഏഴു സഹോദരിമാരുടെയും ഉമ്മയുടെയും സ്നേഹത്തിലും ലാളനയിലും അവൻ വളർന്നു..കൂടെ പിതാവിന് അവനോടുള്ള വെറുപ്പും..
പിന്നീട് അവരുടെ ഓരോരുത്തരുടെയും ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്..
🔻Behind Screen🔻
PAIMAN (Pakistan Initiative For Mother & New Borns) എന്ന പ്രോജക്ടിന്റെ ഭാഗമായി ഷൊഐബ് മൻസൂറിന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ബോൽ'..ഷൊഐബ് മൻസൂർ തന്നെയാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..സാമൂഹിക പ്രസക്തി ഏറെയുള്ള ഒരു ചിത്രമെന്ന നിലയിൽ റിലീസിന് മുൻപ് തന്നെ 'ബോൽ' ശ്രദ്ധ നേടിയിരുന്നു..
വളരെയേറെ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്..അവഗണിക്കപ്പെടുന്ന സ്തീകളെയും അവരുടെ സുരക്ഷയും അവകാശലംഘനവും വെളിച്ചത്തു കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ഏറ്റവും മുഖ്യ ഉദ്ദേശം..അതിനായി പരമാവധി മീഡിയ കവറേജ് ചിത്രത്തിനായി നേടാൻ അവർക്കു സാധ്യമായി..
ഇതിനു പുറമെ കുടുംബാസൂത്രണ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും മൂന്നാംവർഗക്കാരോടുള്ള സമൂഹത്തിന്റെ അവഗണയുമൊക്കെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവർ ചിത്രത്തിൽ ശ്രമിച്ചിട്ടുണ്ട്..അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്..ജനങ്ങളിലേക്ക് എത്തിക്കാൻ ഉന്നം വെച്ച സന്ദേശങ്ങളൊക്കെ അതിന്റെ തീവ്രതയോടെയും മനസ്സിൽ സ്പർശിക്കുന്ന രീതിയിലും എത്തിക്കാൻ തിരക്കഥക്കായി..അതിന് പൂർണ പിന്തുണ നൽകുന്ന സംവിധാനമികവും മുതൽകൂട്ടാണ്..കഥ പറഞ്ഞുപോകുന്ന രീതിയും കഥാപാത്രങ്ങളും അതിന് എത്രത്തോളം സഹായകമായിട്ടുണ്ട് എന്ന് ചിത്രം കണ്ട ഒരുവന് മനസിലാവും..രണ്ടേമുക്കാൽ മണിക്കൂർ തെല്ലും മടുപ്പിക്കാതെ അതീവ ഗൗരവം അർഹിക്കുന്ന വിഷയം ചിത്രം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പരിചരണരീതി മികച്ചതായതുകൊണ്ടാണ്..
🔻On Screen🔻
ഹുമൈമ മാലിക് ആണ് സൈനബിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.. ഹുമൈമയുടെ ബോഡി ലാംഗ്വേജ് പോലും ചിത്രത്തിന്റെ തീവ്രതക്ക് സഹായകമായിരുന്നു..മികച്ച പ്രകടനം..മറ്റൊരു ശ്രദ്ധേയവേഷം സൈനബിനെ വാപ്പയായി അഭിനയിച്ച മൻസർ സെഹ്‌ബായുടെ പ്രകടനമായിരുന്നു..അദ്ദേഹമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്..കഥാപാത്രത്തിന് വേണ്ട എല്ലാ മാനറിസങ്ങളും അദ്ദേഹത്തിൽ പ്രകടമായിരുന്നു..
ഗായകനായ ആത്തിഫ് അസ്‌ലം ചിത്രത്തിൽ ഒരു മുഖ്യ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്..മിതത്വത്തോടെയുള്ള പ്രകടനം ഏവരെയും ആകർഷിക്കുന്നത് തന്നെ..മഹീറ ഖാൻ,ഇമാൻ അലി,സൈബ് റഹ്മാൻ തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി
🔻Music & Technical Sides🔻
പശ്ചാത്തലസംഗീതം ചിത്രത്തിന്റെ കരുത്തായിരുന്നു..പല സന്ദർഭങ്ങളിലും അതിന്റെ ഗൗരവം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഏറെ സഹായകമായിട്ടുണ്ട്.. ഛായാഗ്രഹണം ചിത്രത്തിന് യോജിച്ച രീതിയിൽ തന്നെ..ഗാനങ്ങൾ കേൾക്കാൻ ഇമ്പമുള്ളതും കഥാഗതിയെ മുന്നോട്ട് നയിക്കുവാനുമുള്ള ഉപാധിയായി കണക്കാക്കുമ്പോൾ മടുപ്പുളവാക്കുന്നില്ല..
🔻Awards & Nominations🔻
ആ വർഷം ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം എന്ന നേട്ടവും 'ബോൽ' സ്വന്തമാക്കി..ഹുമൈമ ആയിരുന്നു അവാർഡ് നിശകളിൽ തിളങ്ങിയത്..നാലോളം വേദികളിൽ അവാർഡ് സ്വന്തമാക്കി നായിക..മൻസർ സെഹ്‌ബായിയും മികച്ച നടനുള്ള പുരസ്‌കാരം പലയിടങ്ങളിലും ഏറ്റുവാങ്ങി..മികച്ച ചിത്രത്തിനുള്ള അവാർഡും 'ബോൽ' സ്വന്തമാക്കിയപ്പോൾ ആ വർഷം ചിത്രം ഉണ്ടാക്കിയ ഇമ്പാക്ട് ഊഹിക്കാവുന്നതേ ഉള്ളൂ..
🔻Final Verdict🔻
വളരെയേറെ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ഒരുക്കിയ ചിത്രം പ്രേക്ഷകരിലേക്ക് കുറേ ഉപദേശങ്ങൾ നൽകി അവസാനിക്കുന്ന ഒന്നല്ല..കാര്യങ്ങളുടെ ഗൗരവവും തീവ്രതയും പ്രേക്ഷകർക്ക് മനസ്സിലാകും വിധം ഒട്ടും മുഷിപ്പിക്കാതെ അതീവ ഗൗരവത്തോടെയുള്ള പരിചരണം നൽകി അവസാനിക്കുന്ന ഒന്നാണ്..റിലീസ് ആയി രണ്ട് വർഷക്കാലം പാകിസ്താനിലെ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം 'ബോൽ' ഭദ്രമാക്കിയിരുന്നു..പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടിച്ച് സ്വീകരിച്ച ചിത്രം ഒരു കാഴ്ച അർഹിക്കുന്നത് തന്നെ..
My Rating :: ★★★★☆

0 Comments