Okja (2017) - 120 min
July 11, 2017
"എന്റെ നാലാമതെ വയസ്സ് മുതൽ ഞാൻ കാണാൻ തുടങ്ങിയതാണവനെ..ഒരു നിമിഷം പോലും പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല ഞങ്ങൾക്ക്..എന്നാൽ ഇപ്പോൾ ഞങ്ങളെ എന്നെന്നേക്കുമായി വേർപ്പെടുത്താനുള്ള വരവാണ് അവരുടേതെന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ എനിക്കത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു''
🔻Story Line🔻
ഒരു MNCയുടെ ദുഷ്പ്പേര് മാറ്റാന്നും പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുമായുള്ള ഒരു മത്സരം..'സൂപ്പർ പിഗ്' എന്ന് അവർ തന്നെ വിശേഷിപ്പിച്ച പന്നിക്കുട്ടികൾ..അവയെ 26 വ്യത്യസ്ത രാജ്യങ്ങളിലായി ഓരോ കർഷകർക്ക് വളർത്താൻ അയക്കുന്നു..മത്സരം എന്തെന്നാൽ പത്ത് വർഷം കഴിഞ്ഞ് ഏറ്റവും മിടുക്കനായ പന്നിക്കുട്ടിയെ കണ്ടെത്തുക..അതിനെ വളർത്തിയ കർഷകനെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ്..
അതിൽ ഒരു പന്നിക്കുട്ടി എത്തിയത് കൊറിയയിലാണ്..അതും മിജയുടെ വീട്ടിൽ..അന്നവൾക്ക് നാല് വയസ്സ് മാത്രം പ്രായം..മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട് മുത്തശ്ശന്റെ ശിക്ഷണത്തിൽ വളർന്ന അവൾക്ക് പുതിയ അതിഥിയെ നന്നേ ബോധിച്ചു..മിജ അവനെ ഓക്ജ എന്ന ഓമനപ്പേരിട്ട് വിളിച്ചു..
പിന്നീടവളുടെ ഓരോ നിമിഷവും ഓക്ജയുടേത് കൂടിയായിരുന്നു..അവർ ഒരുമിച്ച് ഉറങ്ങി, ഒരുമിച്ച് ഭക്ഷണം തേടിയിറങ്ങി..പിരിയാൻ പറ്റാത്ത വിധം അവർ അടുത്തിരുന്നു.. അങ്ങനെ പത്ത് വർഷം കഴിഞ്ഞപ്പോൾ കമ്പനി അധികൃതർ എത്തി ഓക്ജയെ കൊണ്ടുപോവാൻ..എന്നാൽ ഓക്ജയുടെ പിന്നിലെ കഥ അറിയാതിരുന്ന മിജക്ക് ഇത് കനത്ത പ്രഹരമായിരുന്നു..അവനെ പിരിയുവാൻ അവൾ തയ്യാറായിരുന്നില്ല..തുടർന്ന് ഓക്ജയെ വീണ്ടെടുക്കാൻ മിജ നടത്തുന്ന സാഹസിക യാത്രയാണ് ചിത്രം പറയുന്നത്..
🔻Behind Screen🔻
കൊറിയൻ സിനിമ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സിനിമയായിരുന്നു 'Memories Of Murder'..അതിന്റെ സംവിധായകനായ Bong Joon-Hoയാണ് Okja സംവിധാനം ചെയ്തിരിക്കുന്നത്..സംവിധായകനും Jon Ronsonനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്..വാക്കുകളില്ല അഭിനന്ദിക്കാൻ..അത്രമേൽ മനോഹരമായ കഥയാണ് ചിത്രത്തിന്റേത്..ആദ്യം മുതലേ നമ്മുടെ മനസ്സിനെ ആകർഷിക്കുന്ന രീതിയിലാണ് കഥ പറഞ്ഞ് പോവുന്നത്..മിജയുടെയും ഓക്ജയുടെയും സ്നേഹബന്ധം വളരെ കുറച്ച് രംഗങ്ങളിലൂടെ തന്നെ കാണികളുടെ മനസ്സിൽ പതിപ്പിക്കുവാൻ സംവിധായകനായി..അതിനാൽ തന്നെ പിന്നെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തും നമ്മുടേത് കൂടിയായി തോന്നും..'സ്നേഹം' എന്ന വികാരത്തെ ഇത്ര ലളിതവും മനോഹരവുമായി ഒരു ചിത്രത്തിലും ഈയടുത്ത് കണ്ടിട്ടില്ല..
ഇതിന് പുറമേ MNCകളുടെ വൻകിട ലക്ഷ്യങ്ങിലേക്കും കുടില തന്ത്രങ്ങളിലേക്കും ചിത്രം വെളിച്ചം വീശുന്നുണ്ട്..ഉപഭോക്താക്കളെ എങ്ങനെ ചാക്കിട്ട് പിടിക്കണമെന്നും അവരുടെ മനസ്സിൽ പുതിയ ഉൽപന്നങ്ങളുടെ വിത്തുകൾ എങ്ങനെ പാകണമെന്നുമുള്ള കൃത്യമായ പ്ലാനിംഗ് അവരുടെ പക്കലുണ്ട്..അവയെല്ലാം അർഹിക്കുന്ന ഗൗരവത്തോടെ ചിത്രം നോക്കിക്കാണുന്നുണ്ട്..പ്രേക്ഷകനെ അതിലേക്ക് അതിലേക്ക് അതീവഗൗരവത്തോടെ കണ്ണോടിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ചെറിയ കഥയെ സ്നേഹത്തിന്റെ ആഴത്തിൽ പറഞ്ഞത് കൊണ്ടാണ്..ഗംഭീരം..!!
🔻On Screen🔻
Ahn Seo-Hyun.. വാക്കുകളില്ല ഈ കുട്ടിയെ അഭിനന്ദിക്കാൻ..മിജയായി പ്രേക്ഷകരുടെ മനസ്സിലേക്ക് കസേരയിട്ടിരുന്ന ഈ കൊച്ചു മിടുക്കിയാണ് ഓക്ജയിലെ താരം..കുട്ടിത്തം നിറഞ്ഞതും നിഷ്കളങ്കയുമായ മിജയെ മനോഹരമാക്കി Ahn..മനസ്സിൽ നിന്ന് മായില്ല മിജയുടെ മുഖം..മറ്റൊരു ശ്രദ്ധേയ പ്രകടനം Tilda swintonന്റേതാണ്..ഇരട്ട വേഷത്തിൽ നല്ല കിടിലൻ പ്രകടനം..Jake Gyllenhaalന്റെ ഒരടിപൊളി വേഷവും ചിത്രത്തിലുണ്ട്.. അദ്ധേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒന്ന് തന്നെ ഇത്..
🔻Music & Technical Sides🔻
അതിഗംഭീര ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും..കൊറിയൻ കാടുകളുടെ ഭംഗിയിൽ മുഴുകിപ്പോവുന്ന രീതിയിൽ മനോഹരമാക്കിയ ആദ്യഭാഗ ദൃശ്യങ്ങൾ..കാനനഭംഗിയും മലഞ്ചെരിവുമൊക്കെയായി എന്താ രസം..!
അതിമനോഹരമായ ഫ്രെയിമുകൾ..കഥാസന്ദർഭങ്ങളെ പ്രേക്ഷകനിലേക്ക് എത്രത്തോളം അടുപ്പിക്കാമോ, അതിനേക്കാൾ മുകളിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പശ്ചാത്തലസംഗീതം.. അവസാന രംഗങ്ങളിലെ ഫീൽ ഒന്ന് വേറെ തന്നെയായിരുന്നു..VFXന്റെ പെർഫക്ഷൻ ഓരോ സീനിലും പ്രകടമായിരുന്നു..എല്ലാ വിഭാഗങ്ങളുടെയും പൂർണ്ണ പിന്തുണ കണ്ടറിയേണ്ടത് തന്നെ..
🔻Final Verdict🔻
ലളിതം..സുന്ദരം..മനോഹരം..ഓക്ജ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, കണ്ണുകളെ ഈറനണിയിക്കും..മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന കഥയും അതിനൊത്ത ആഖ്യാനവും കൂടിയാവുമ്പോൾ ഈ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് സിനിമകളിൽ എന്നെ ഏറ്റവും തൃപ്തിപ്പെടുത്തിയ ചിത്രമാവുന്നു Okja..ഒരുറപ്പ് ഞാൻ തരാം..ഈ ചിത്രം കണ്ടാൽ നിങ്ങൾ നിരാശരാവില്ല..അത്രകണ്ട് ചിത്രം നമ്മെ അതിശയിപ്പിക്കും..കൂടെ മിജയും ഓക്ജയും..
My Rating :: ★★★★½

0 Comments