Transformer​s : The Last Knight (2017) - 149 min

July 01, 2017

"വീണ്ടും അവർ ഭൂമിയെ തേടി എത്തിയിരിക്കുന്നു..എന്നാൽ തന്റെ ഗ്രഹത്തിലേക്ക് പോയ ഒപ്റ്റിമസിനെ കാണാനുമില്ല..പിടിച്ചു നിൽക്കുക അസാധ്യമെന്ന് തോന്നിക്കുന്ന ഈ നിമിഷം''



🔻Story Line🔻
ഓട്ടോബോട്ട്സും ഡിസെപ്റ്റികോൺസും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടം..അതിനടയിൽ പെട്ടുപോയ ഭൂമിയിലെ മനുഷ്യരും..എന്നാൽ ഇത്തവണ ഓട്ടോബോട്ട്സിന്റേത് നാഥനില്ലാ കളരിയാണ്..മുന്നിൽ നിന്ന് നയിക്കാൻ ഒപ്റ്റിമസില്ല ആദ്യമൊക്കെ..


സ്ഥിരം Transformerട കഥകളിലെ ക്ലീഷേകൾ തന്നെ നിരത്തി തട്ടിക്കൂട്ടിയ കഥ..ഏറ്റവും ലളിതമായി പറഞ്ഞാൽ ചിത്രത്തിന്റെ പ്ളോട്ട് ഇതാണ്..

🔻Behind Screen🔻
ആദ്യ നാല് ഭാഗങ്ങളും സംവിധാനം ചെയ്ത Michael Bay തന്നെയാണ് അഞ്ചാം ഭാഗവും ഒരുക്കിയിരിക്കുന്നത്..മൂവർസംഘം ചേർന്നൊരുക്കിയ തിരക്കഥ പഴയ ഭാഗങ്ങളുടെ ഒരു പകർപ്പ് തന്നെയാണ്..കഥയിൽ Transformerടന്റെ ചരിത്രം തേടി പോവുന്നു എന്നൊരു ഭാഗമൊഴിച്ചാൽ മറ്റൊരു പുതുമയും അവകാശപ്പെടാനില്ല..


🔻On Screen🔻
Age of Extinctionന്റെ ഒരു സീക്വൽ എന്ന് പറയാവുന്ന ചിത്രത്തിൽ Mark Wahlberg ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.. Anthony Hopkins, Laura Haddock, Isabelle Moner എന്നിവർ മറ്റ് പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചു..പ്രകടനം ഏവരുടെയും നന്നായിരുന്നു..


🔻Music & Technical Sides🔻
90 ശതമാനവും imaxൽ ചിത്രീകരിച്ചിരിക്കുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകതയായി ഇത്തവണ എടുത്ത് കാട്ടിയിരുന്നത്..അത് സ്ക്രീനിൽ അറിയാനുമുണ്ട്..വിഷ്വലി ഒരു ട്രീറ്റ് തന്നെയാണ് ചിത്രം..ക്യാമറാവർക്കുകളും VFXളും അപാരം തന്നെ..കൂടെ ത്രില്ലടിപ്പിക്കുന്ന BGM കൂടി ആവുമ്പോൾ ആക്ഷൻ രംഗങ്ങളിലൊക്കെ ശരിക്കും കാണികളെ ഇരുത്തിക്കും..അവസാന ഫൈറ്റ് രംഗങ്ങളൊക്കെ അടിപൊളി ആയിരുന്നു..അവ ഊഹിക്കാൻ കഴിയുന്നതാണെങ്കിൽ കൂടി..എവിടുന്നൊക്കെയാണോ പൊട്ടലും ചീറ്റലും..തുരുതുരാ വെടിയും ബോബും..അങ്ങനെ കൊടുത്ത കാശ് മുതലാവാൻ വിഷ്വൽസ് തന്നെ ധാരാളം..


🔻Final Verdict🔻
നാല് തവണ കണ്ട് മടുത്ത കഥയുടെ മറ്റൊരു പതിപ്പ്..അതിനപ്പുറം കഥയിൽ ഒരു പുതുമയും പുലർത്തുന്നില്ല..ആദ്യ കുറച്ച് നല്ല രംഗങ്ങൾക്ക് ശേഷം ഇഴച്ചിൽ തോന്നിക്കുന്നുമുണ്ട്..പിന്നീടങ്ങോട്ട് പേസ് ഉയരുന്നുണ്ട്..വിഷ്വൽസ് കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്താൽ കാശ് മുതലാവും..പിന്നെ കുറച്ച് കോമഡി നമ്പറുകളുമുണ്ട്.. .ഒറ്റ ഡയലോഗിൽ അടുത്ത ഭാഗത്തിനുള്ള വഴി വെട്ടിയിട്ടാണ് നിർത്തിയതും..അത് ഇതുപോലെ ഒന്നാവല്ലേ എന്ന ഒറ്റ പ്രാർഥനയോടെയാണ് തീയേറ്റർ വിട്ടതും..


'When I see OPTIMUS, goosebumps everytime'..ഒരു ഓട്ടോബോട്ട് പറയുന്ന ഡയലോഗാണിത്..സത്യത്തിൽ തീയേറ്ററിൽ ഒപ്റ്റിമസിനെ നല്ല കിടിലൻ BGMമുമായി സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ പറഞ്ഞതും ഇതേ ഡയലോഗ് തന്നെ..!!

My Rating :: ★★½

You Might Also Like

0 Comments