Nightcrawler (2014) - 117 min
July 06, 2017
"എറ്റവും എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴി ഞാൻ കണ്ടെത്തിയിരിക്കുന്നു..ഇനി അതിലൂടെ പണമുണ്ടാക്കുക,വില പേശുക..അതൊക്കെ എൻ്റെ മിടുക്ക് പോലെയിരിക്കും..ആദ്യം ഒരു കാറും ക്യാമറയും സംഘടിപ്പിക്കണം"
🔻Story Line🔻
മോഷ്ടിക്കുക,മറിച്ച് വിൽക്കുക..ഇതായിരുന്നു ലൂയിസിന്റെ പണി..എന്നാൽ അത് ശാശ്വതമല്ലെന്ന് മനസിലാക്കി തനിക്ക് അറിയാവുന്നിടത്തു ഒരു ജോലി അന്വേഷിച്ചു ചെന്നപ്പോൾ അവനു കേൾക്കേണ്ടി വരുന്നത് ഒരു കള്ളന് ജോലി കൊടുക്കില്ല എന്ന ഉത്തരമാണ്..അങ്ങനെ എന്തെന്നറിയാതെ നിൽക്കുന്ന സമയത്താണ് ഒരു ദൈവഹിതം പോലെ അയാൾക്കു മുന്നിൽ ആ സംഭവം നടക്കുന്നത്..
ഒരു കാർ ക്രാഷ്..അതിൽ നിന്ന് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് പോലീസുകാർ..കൂടെ ക്യാമറയിൽ പകർത്തുന്ന രണ്ട് പേരും..ഇതിൽ ഒരാളുടെ സംസാരം അവന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതായിരുന്നു..അവരെടുത്ത ഫൂട്ടേജ് നല്ല വിലയിൽ ഏതെങ്കിലും ചാനലിന് വിൽക്കുക.. പരുപാടി കൊള്ളാം എന്ന് മനസിലാക്കിയ ലൂയിസ് ഒരു കാറും ക്യാമറയും സംഘടിപ്പിച്ച് ഫ്രീലാൻസർ എന്ന പേരിൽ ഇറങ്ങുന്നു..പിന്നീട് നടക്കുന്നത് ഉദ്വേകജനകമായ സംഭവവികാസങ്ങൾ..
🔻Behind Screen🔻
തിരക്കഥയും സംവിധാനമികവും ചിത്രത്തിന്റെ നെടുന്തൂണാണ്..വളരെ മികച്ച ഒരു തീം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് Dan Gilroy ആണ്..വെറുമൊരു കൊമേർഷ്യൽ സിനിമ ഉണ്ടാക്കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം..പ്രേക്ഷകർക്ക് ഒരു തിരിച്ചറിവ് കൂടി നൽകുവാനുള്ള ഒരു ശ്രമമായിരുന്നു ഇത്.."അൺഎതിക്കൽ ജേർണലിസം"..ചിത്രത്തിന്റെ ബേസിക് തീം അതാണ്..നവമാധ്യമങ്ങളിലൊക്കെയും ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് അതാണല്ലോ..എറ്റവും സെൻസേഷണലായ ന്യൂസ് കൊടുക്കുന്നത് ഏത് ചാനലാണോ അതിനാവും എറ്റവും കൂടുതൽ കാഴ്ച്ചക്കാരും..ഒരുതരത്തിൽ പറഞ്ഞാൽ അതിന്റെ മൂലകാരണം നമ്മൾ പ്രേക്ഷകർ തന്നെയാണെന്ന തിരിച്ചറിവിലേക്ക് നമ്മെ കൊണ്ടുപോവാൻ സഹായിക്കുകയാണ് ചിത്രം..റേറ്റിംഗ് കൂടുമ്പോൾ സ്വാഭാവികമായും കൂടുതൽ വാർത്തകളും ദൃശ്യങ്ങളും സംപ്രേഷണം ചെയ്യാൻ ചാനലുകൾക്ക് പ്രചോദനമാകും..അപ്പോൾ ഫ്രീലാൻസെർമാർക്ക് ഡിമാൻഡ് കൂടും..അവർ കൊണ്ടുവരുന്ന വാർത്തയുടെ വൈകാരികതയും..അതൊക്കെയും വെളിവാക്കുന്നതാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും..ക്ലൈമാക്സും
🔻On Screen🔻
Jake Gyllenhaal..ഈ ഒരൊറ്റ പേരായിരുന്നു ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്..നല്ല കിടിലൻ പ്രകടനം..അപാര ഡയലോഗ് ഡെലിവെറിയും..വലിയ ഡയലോഗുകൾ പോലും വളരെ മികച്ച രീതിയിൽ അനായാസേന കൈകാര്യം ചെയ്യുന്നത് പോലെ തോന്നി..കാണികളെ കയ്യിലെടുക്കുന്ന പ്രകടനം..
ലൂയിസിന്റെ അസിസ്റ്റന്റായ റിക്കിന്റെ വേഷം Riz Ahmed മികച്ച രീതിയിൽ കൈകാര്യം ചെയ്തു..ചാനൽ ഹെഡായ Ninaയുടെ വേഷം Rene Russo ഗംഭീരമാക്കി..Bill Paxton, Michael Hyatt എന്നിവർ മറ്റു വേഷങ്ങൾ ചെയ്തു..
🔻Music & Technical Sides🔻
ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും.. വാക്കുകളില്ല ഇരു വിഭാഗങ്ങളെയും പ്രശംസിക്കാൻ..ചിത്രത്തിന്റെ കൂടുതൽ ഷോട്ടുകളും രാത്രിയിലാണ്..അതും സ്റ്റെഡി ക്യാമിൽ അല്ല പലതും..പക്ഷെ എല്ലാം വളരെ പെർഫെക്ഷൻ തോന്നിക്കുന്ന രീതിയിലായിരുന്നു..കാറിലുള്ള രംഗങ്ങളും ചേസിംഗ് രീതിയുമൊക്കെ വളരെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്..പശ്ചാത്തല സംഗീതവും ഗംഭീരം..
🔻Final Verdict🔻
2014ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകരും പ്രേക്ഷകരും ഒന്നടങ്കം അംഗീകരിച്ച ചിത്രമായിരുന്നു ഇത്..ഒരു കൊമേർഷ്യൽ ചിത്രം എന്നതിലുപരി മികച്ച ഒരു തീം കൈകാര്യം ചെയ്യുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്..അക്കാദമി അവാർഡ്‌സിൽ മികച്ച തിരക്കഥക്കുള്ള നോമിനേഷൻ ചിത്രത്തിന് ഉണ്ടായിരുന്നു..വളരെ നല്ല രീതിയിൽ ത്രില്ലടിപ്പിക്കുകയും അവസാന നിമിഷങ്ങളൊക്കെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന ചിത്രം ഒരു മടിയും കൂടാതെ സമീപിക്കാവുന്ന ഒന്നാണ്..
My rating :: ★★★★☆

0 Comments