Me And Earl And The Dying Girl (2015) - 105 min

July 13, 2017

"ചില സൗഹൃദങ്ങൾ അങ്ങനെയാണ്‌..എന്തിനാണ് അവർ നമ്മുടെ ജീവിതത്തിലേക്ക് വന്നതെന്ന് പോലും നമുക്കറിവുണ്ടാവില്ല.. പക്ഷേ പിന്നീട് നമ്മുടെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുക ആ സൗഹൃദമായിരിക്കും..റേച്ചൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതും അങ്ങനെയൊരാളായിട്ടായിരുന്നു''



🔻Story Line🔻
ഗ്രെഗിന്റെ സ്വഭാവം വളരെ വിചിത്രമായിരുന്നു..പൊതുവെ ഉൾവലിഞ്ഞതും ആരോടും അധികം സൗഹൃദം കൂടാത്തതുമായ പ്രകൃതം..കോളേജിലും അവൻ അങ്ങനെ തന്നെ..അവന് ആകെ ഇഷ്ടമുണ്ടായിരുന്നത് ഷെർലി സാറിന്റെ ക്ലാസും പിന്നെ 'co- worker' എന്ന് അവൻ തന്നെ വിളിച്ചിരുന്ന ഏർളിനെയുമാണ്..അങ്ങനെ എന്നും ഒരേ റൊട്ടീനുകളുമായി ഒരു മാറ്റവുമില്ലാതെ അവന്റെ ജീവിതം കടന്നുപോയി..


അവന്റെ അമ്മ പറയുമ്പോഴാണ് അവൻ ആ കാര്യം അറിയുന്നത്..കോളേജിൽ പഠിക്കുന്ന റേച്ചലിന് ക്യാൻസർ ആണെന് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നു..എന്നാൽ അവനെ ഞെട്ടിച്ചത് ആ വാർത്തയായിരുന്നില്ല..റേച്ചലുമായി ഒരു ദിവസം ചെലവഴിക്കാനും അവളെ ആശ്വസിപ്പിക്കാനുമുള്ള അമ്മയുടെ നിർബന്ധമായിരുന്നു..എന്നാൽ അവൻ അവളോട് ഇതുവരെ സംസാരിച്ചിട്ട് പോലുമുണ്ടായിരുന്നില്ല..

ഗത്യന്തരമില്ലാതെ അവൻ അമ്മയുടെ വാക്കുകൾക്ക് തലകുലുക്കി..ഒരുന്നവണ്ണം റേച്ചലിനെ കാണാൻ അവളുടെ വീട്ടിലേക്ക് ചെല്ലുന്നു..ഉള്ള കാര്യം അവൻ അങ്ങ് തുറന്ന് പറഞ്ഞു..ഒരു ദിവസം കൂടെ ചെലവഴിക്കാമെന്ന അവളുടെ വാക്കിലാണ് അവൻ ആശ്വാസം കണ്ടെത്തിയത്..തുടർന്ന് ഗ്രെഗും റേച്ചലും അവരുടെ സൗഹൃദത്തിന് വഴി തെളിക്കുന്നു..

🔻Behind Screen🔻
നോവലുകൾ സിനിമയാകുമ്പോൾ പലപ്പോഴും അത് വായിച്ചിട്ടുള്ളത് ഇഷ്ടപ്പെടാറില്ല..എന്നാൽ ചിലത് നോവലിനെക്കാൾ മികച്ചതെന്ന് തോന്നിക്കുകയും ചെയ്യും.. അത്തരത്തിൽ ഒന്നാണ് ഈ ചിത്രവും..ചിത്രത്തിന്റെ തിരക്കഥാകൃത്തായ Jesse Andrews 2012ൽ തന്റെ ആദ്യ നോവലായി പബ്ലിഷ് ചെയ്ത 'Me & Earl & the dying girl' എന്ന നോവൽ അതേപേരിൽ 2015ൽ സിനിമയാക്കി..Alfonso Gromez Rejon ആണ് ചിത്രം സംവിധാനം ചെയ്തത്..


ഒരു മനോഹരമായ ഫീൽ ഗുഡ് മൂവി ആണ് Me & Earl.. ആദ്യം പറഞ്ഞത് പോലെ തന്നെ ചില ബന്ധങ്ങളുടെ അർഥമെന്തെന്ന് പോലും നമുക്ക് ആദ്യം മനസ്സിലാവുകയില്ല..എന്നാൽ ആ സൗഹൃദമാവും പിന്നീട് നമ്മുടെ ജീവിതത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഒന്നായി മാറുന്നത്..അത് നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നോ അവർ നമുക്ക് ആരായിത്തീരുമെന്നോ ഒന്നും നമുക്ക് പ്രവചിക്കുവാൻ സാധിക്കില്ല..വളരെ ലളിതമായ ഒരു പ്രമേയത്തെ മനോഹരമായ ആഖ്യാനം കൊണ്ട് നമ്മുടെ മനസ്സിനെ സ്പർശിക്കുന്നു സംവിധായകൻ..നോവലിനെക്കാൾ സിനിമ ഖ്യാതി നേടിയിട്ടുണ്ടെങ്കിൽ അത് അദ്ധേഹത്തിന്റെ മിടുക്ക് തന്നെ..

🔻On Screen🔻
Thomas Mann, RJ Cyler, Olivia Cooke തുടങ്ങിയവരാണ് യഥാക്രമം ഗ്രെഗ്, ഏർൾ, റേച്ചൽ എനിവർക്ക് സ്ക്രീനിൽ ജീവൻ നൽകിയത്..ചിത്രത്തിന്റെ കാസ്റ്റിംഗ് പ്രശംസനീയമാണ്..മൂവരുടെയും കെമിസ്ട്രി വല്ലാത്തൊരു ഫീൽ ആയിരുന്നു..Olivia ചില രംഗങ്ങളിൽ തന്റെ കണ്ണുകൾ കൊണ്ട് മനസ്സ് കീഴടക്കി..ഗ്രെഗും ഏർളും കുറേ രംഗങ്ങളിൽ ചിരിപ്പിക്കുകയും അവസാനം ചെറുതായി കണ്ണ് നിറക്കുകയും ചെയ്തു..ബാക്കിയുള്ളവരെല്ലാം ചെറിയ വേഷങ്ങൾ എങ്കിൽ പോലും അവ മനോഹരമാക്കി..


🔻Music & Technical Sides🔻
വളരെ ലഘുവായ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റേത്..അത് തന്നെയാണ് ഓരോ രംഗങ്ങൾക്കും ജീവനേകിയതും..ചില രംഗങ്ങളൊക്കെ നമ്മെ കണ്ണിമവെട്ടാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കും വിധം മനോഹാരിത നിറഞ്ഞവയാണ്..അവസാന ഭാഗങ്ങളിലെയൊക്കെ പശ്ചാത്തലസംഗീതം ആ രംഗങ്ങളുടെ വൈകാരികത നമ്മിലേക്ക് പൂർണ്ണമായി എത്തിക്കുന്നു..ആകെ മൊത്തത്തിൽ ലളിതവും എന്നാൽ മികച്ചതുമാണ് ക്യാമറയും സംഗീതവും..


🔻Final Verdict🔻
മനസ്സിൽ നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഒരു സൗഹൃദം എനിക്കുമുണ്ട്..ഒരിക്കലും വേർപ്പെടരുതേ എന്ന് എപ്പോഴും പ്രാർഥിക്കുന്ന ഒന്ന്..ആ ബന്ധം ഓർമ വന്നത് കൊണ്ടാവണം ചിത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതായത്..നമ്മുടെയൊക്കെ ജീവിതം വളരെ ചെറുതാണ്..അതുകൊണ്ട് തന്നെ പരമാവധി ആളുകളിലേക്ക് നാം എത്തിച്ചേരുക..സൗഹൃദത്തിനപ്പുറം സന്തോഷം തരുന്ന വേറെ എന്താണ് ഈ ലോകത്തുള്ളത്..!!


My Rating :: ★★★★☆

You Might Also Like

0 Comments