Adventures of Omanakkuttan (2O17) - 166 min
May 20, 2017
"സത്യത്തിൽ ഞാനാരാണ്..മൈക്കിളോ..സാമോ..അതോ കുബേരയോ..ഒരു സുപ്രഭാതത്തിൽ ഞാനെന്റെ ഐഡന്റിറ്റി തന്നെ മറന്നിരിക്കുന്നു..ഇനി എന്നെ കണ്ടെത്താൻ എന്താണൊരു വഴി "
ഒരു ഹെയർ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഓമനക്കുട്ടൻ..വളരെ അധ്വാനശീലനാണ് അദ്ധേഹം..അത് തന്നെയാണ് അദ്ധേഹത്തിനെ ബെസ്റ്റ് എംപ്ലോയി അവാർഡിനും അർഹനാക്കിയതും..എന്നാൽ ജീവിതത്തിൽ എപ്പോഴും അവന് മൂകതയാണ്..എന്തോ ഒരു സന്തോഷമില്ലാത്ത പോലെ..സന്തോഷം അവനെ തേടിവരില്ലെന്ന് മനസിലാക്കിയ അവൻ ആഹ്ളാദിക്കുവാനുള്ള മാർഗങ്ങൾ തേടി അങ്ങോട്ട് പോവുകയാണ്..അത് പക്ഷേ വ്യത്യസ്തമായ ഒരു മാർഗമാണെന്ന് മാത്രം..അവനെക്കൊണ്ട് എത്രത്തോളം അത് സാധ്യമാകുമെന്ന് അറിയില്ല..എന്നാലും ഒരു പരിശ്രമം..
ബാക്കി കഥയിലേക്ക് കടക്കുന്നില്ല..രസച്ചരട് മുറിച്ചിട്ട് സന്തോഷിക്ക് എന്ന് പറയാൻ പാടില്ലല്ലോ..
നവാഗതനായ രോഹിത്ത് വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..കഥയും അദ്ധേഹത്തിന്റേത് തന്നെ..തിരക്കഥ ഒരുക്കിയിൽക്കുന്നത് സമീർ അബ്ദുൽ ആണ്..ആദ്യ സംരംഭത്തിൽ തന്നെ വളരെ വ്യത്യസ്തമായ ഒരു പ്രമേയം തെരഞ്ഞെടുത്തതിൽ കയ്യടി അർഹിക്കുന്നു ഇരുവരും..മലയാളികൾക്ക് അധികം പരിചിതമല്ലാത്ത ആഖ്യാനരീതിയും ഫോർമാറ്റുമാണ് ചിത്രത്തിന്റേത്..അത് തന്നെയാണ് ചിത്രത്തിന്റെ പുതുമയും..എന്നാൽ അതിന് തിരിച്ചടിയായിരിക്കുന്നത് സമയദൈർഘ്യമാണ്..അത്യാവശ്യം മുഷിപ്പിക്കുന്ന ആദ്യ പകുതിയാണ് ചിത്രത്തിന്റേത്..എന്നാൽ രണ്ടാം പകുതി നർമരംഗങ്ങൾ കോർത്തിണക്കി രസകരമാക്കിയിരിക്കുന്നു..ക്ലൈമാക്സും ടെയിൽ എന്റും കലക്കി..സൈക്കോളജിക്കൽ ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രം ജേണറിനോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്..
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആസിഫലി തന്നെ..വിമർശകർക്ക് ചുട്ട മറുപടി നൽകുന്ന കിടിലൻ പ്രകടനം..സ്ക്രീൻ പ്രസൻസും അപാരമായിരുന്നു..രണ്ടാം പകുതിയിൽ ഭാവനയും കൂടെക്കൂടി..കാണാനും ഭംഗി ഉണ്ടായിരുന്നു ഇരുവരും..സിദ്ധീഖ്-ഷാജോൺ കോമ്പിനേഷൻ സീൻ ശരിക്കും ചിരി ഉണർത്തി..
പാട്ടുകൾക്ക് വലിയ സ്ഥാനമില്ല ചിത്രത്തിൽ..അരുൺ മുരളീധരനും ഡോൺ വിൻസന്റും തയ്യാറാക്കിയ പശ്ചാത്തലസംഗീതം നന്നായിരുന്നു..അഖിൽ ജോർജിന്റെ ക്യാമറയും കൊള്ളാം..
മൊത്തത്തിൽ എഡിറ്റിംഗ് കുറച്ച് കനത്തിൽ ആക്കിയിരുന്നെങ്കിൽ കുറേക്കൂടി ആസ്വാദനത്തിന് വഴിവെച്ചേനേ ചിത്രം..എന്നിരുന്നാലും ഒരു എക്സ്പിരിമെന്റൽ മൂവി എന്ന നിലയിൽ അഭിനന്ദനം അർഹിക്കുന്നു ഈ പരിശ്രമം..അത്തരത്തിലുള്ള സിനിമകൾ ആഗ്രഹിക്കുന്നവർക്കും സ്വൽപം ക്ഷമ ഉള്ളവർക്കും ധൈര്യമായി സമീപിക്കാം ചിത്രത്തെ..
My Rating :: ★★★☆☆

0 Comments