RangiTaranga (2015) - 149 min

May 02, 2017

"'അനഷ്കു'..ആ ഒരു തൂലികാനാമം മാത്രമാണ് എന്റെ മുന്നിലുള്ളത്..അത് ആണാണോ പെണ്ണാണോ എന്ന് പോലും എനിക്കറിയില്ല..ഇനി ആ വ്യക്തിയെ തേടിയുള്ള യാത്രയാണ് എന്റെ മുന്നിൽ''



ഗൗതം ഇപ്പോൾ തന്റെ പുതിയ നോവലായ രംഗിതരംഗയുടെ പണിപ്പുരയിലാണ്..കൂട്ടിന് ഗർഭിണിയായ ഭാര്യ ഇന്ദുവുമുണ്ട്..എന്നാൽ തന്റെ എല്ലാ സൃഷ്ടികൾക്കും അദ്ധേഹം ഒരു മറ ഉയർത്തുന്നുണ്ട്..അത് നീക്കാനുള്ള ശ്രമത്തിനാണ് ജേർണലിസ്റ്റായ സന്ധ്യ അവരുടെ നാട്ടിലേക്ക് വരുന്നത്..

ഇന്ദുവിന്റെ തറവാടാണ് കമറോട്ട് മന..അവളുടെ നിർബന്ധപ്രകാരമാണ് ഗൗതമും ഇന്ദുവും അവിടേക്കെത്തുന്നത്..എന്നാൽ അവിടെ എത്തുന്നത് മുതൽ അവരെ വേട്ടയാടുന്നത് നിഗൂഢതകളാണ്.. അതിന് ഉത്തരം തേടിയുള്ള അവരുടെ യാത്രയാണ് പിന്നീട് ചിത്രം മുന്നോട്ട് വെക്കുന്നത്..

നവാഗതനായ Anup Bhandari തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രംഗിതരംഗ..ദോശം പറയരുതല്ലോ.,മികച്ച തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റേത്.. എന്നാൽ അതിനോട് ലെവലേശം നീതി പുലർത്താത്ത സംവിധായകന്റെ കന്നിസംരംഭമാണ് ചിത്രം..നല്ലൊരു ത്രില്ലർ സമ്മാനിച്ചേക്കാമായിരുന്ന കഥ ആയിട്ടുപോലും ആസ്വാദനത്തെ പാടേ പിന്നോട്ടു വലിക്കുന്ന ആവിഷ്കരണം വലിയ തോതിൽ അടിയായിട്ടുണ്ട്..സംവിധാനം മാത്രമല്ല, മറ്റെല്ലാ ഘടകങ്ങളും അങ്ങനെ തന്നെ..

മുഖനായകൻ Nirupന്റെ എൻട്രി ആയിരുന്നു ഈ ചിത്രത്തിലൂടെ..നായകനെ കാണിച്ചപ്പോൾ മുതൽ ഒരേ ഭാവം..യാതൊരു തരത്തിലും പ്രേക്ഷകനെ ആകർഷിക്കാത്ത പ്രകടനം.. Radhika Chetan, Avantika, Saikumar എന്നിവർ തരക്കേടില്ലാതെ അവരുടെ വേഷങ്ങൾ ചെയ്തു..

ടെക്നികലി ഒരു മേന്മയും ചിത്രം പുലർത്തുന്നില്ല..ഛായാഗ്രഹണവും എഡിറ്റിംഗും അമ്പേ പരാജയം..ഒരു ഹൊറർ- ത്രില്ലർ പ്രതീതി സൃഷ്ടിക്കാനുള്ള യാതൊരു വകയും ചിത്രത്തിന് ഇവ സമ്മാനിച്ചിട്ടില്ല..ആകെ ആശ്വാസം പശ്ചാത്തലസംഗീതം മാത്രമാണ്..അവിടിവിടെയായി കുത്തിക്കയറ്റിയ ഗാനങ്ങളും കല്ലുകടി ആവുന്നുണ്ട്..

കന്നട സിനിമാപ്രേക്ഷകർക്ക് ഒരു പുതു അനുഭവമായിരുന്നു ചിത്രം..ആയതിനാൽ തന്നെ ബോക്സ് ഓഫീസിലും അവാർഡ് നിശകളിലും ചിത്രം ശ്രദ്ധ നേടി..മൊത്തത്തിൽ ചിത്രം 'over-rated' എന്നേ പറയാൻ തോന്നുന്നുള്ളൂ..യാതൊരു പ്രതീക്ഷയുമില്ലാതെ സമീപിച്ചാൽ തൃപ്തി നൽകിയേക്കാവുന്ന ഒന്ന് മാത്രം..

My Rating :: ★★½


You Might Also Like

0 Comments