The Invisible Guest (contratiempo) (2016) - 110 min
May 16, 2017
"ഇതെന്റെ കരിയറിലെ അവസാനത്തെ കേസ് ആയിരിക്കും..ഇന്നേവരെ പരാജയം രുചിച്ചിട്ടില്ലാത്ത എനിക്ക് ഈ കേസ് വിജയിക്കണമെങ്കിൽ അഡ്രിയാൻ എന്നോട് സത്യം മുഴുവൻ പറഞ്ഞേ തീരൂ..എന്നാൽ അവന്റെ ഓരോ വാക്കിലും പുർണ്ണത അനുഭവിക്കാൻ കഴിയുന്നില്ല..എന്തൊക്കെയോ ഇവൻ എന്നിൽ നിന്ന് മറയ്ക്കുന്നു''
വളരെ ചെറുപ്പത്തിൽ തന്നെ വലിയ ബിസ്സിനസ് സാമ്രാജ്യം പടുത്തുയർത്തിയ മിടുക്കനാണ് അഡ്രിയാൻ..പല കമ്പനികളും അവന്റെ സേവനത്തിനായി കാത്തിരിക്കുന്നു..അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്ന വേളയിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം അവനെ തേടിയെത്തിയത്.. ലോറയുടെ മരണം.. നിർഭാഗ്യവശാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലാവുന്നത് അഡ്രിയാനാണ്..
തന്റെ കരിയറിലെ അവസാന കേസായാണ് വിർജീനിയ ഈ കേസ് തിരഞ്ഞെടുത്തത്..വിജയത്തോടെ പടിയിറങ്ങണമെന്നാണ് അവരുടെ ആഗ്രഹം..എന്നാൽ കേസിനെ പറ്റി കൂടുതൽ പടിക്കുന്തോറും അഡ്രിയാൻ തന്നോട് എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന് വിർജീനിയക്ക് മനസ്സിലാവുന്നു..തുടർന്ന് വെളിപ്പെടുത്തലുകളാണ്..തന്റെ ജീവിതത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന അഡ്രിയാന്റെ വെളിപ്പെടുത്തൽ..
Oriol Paulo തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് The Invisible Guest..പതിഞ്ഞ താളത്തിലാണ് ചിത്രം തുടങ്ങുന്നത്..എന്നാൽ ഓരോ നിമിഷം കഴിയുന്തോറും ആഖ്യാനത്തിന്റെ വേഗത കൂടിക്കൂടി വരുന്നു..അതോടെ പ്രേക്ഷകനും ത്രില്ലിന്റെ കൊടുമുടി കയറുന്നു..ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള കഥയാണ് ഓരോ നിമിഷവും കയറി വരിക..ഒരു ചോദ്യവും അവശേഷിപ്പിക്കാത്ത രീതിയിലുള്ള കഥയും കിടിലൻ ട്വിസ്റ്റുകളും എല്ലാം അടങ്ങിയ ഒരു സൂപ്പർ ത്രില്ലർ..
കേന്ദ്രകഥാപാത്രങ്ങളായ അഡ്രിയാനെയും വിർജീനിയയെയും സ്ക്രീനിൽ ഗംഭീരമാക്കിയത് Mario Casasസും Ana weganerറുമാണ്..Anaയുടെ പ്രകടനമാണ് കൂടുതൽ ശ്രദ്ധേയം..വളരെ എനർജറ്റിക്ക് ആയിരുന്നു മുഴുവൻ നേരവും..Jose Coronado,Barbara Lennie എന്നിവരും അഭിനന്ദനം അർഹിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചു..
ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും എടുത്ത് പറയേണ്ടതാണ്..ത്രില്ലർ മൂഡ് കൊണ്ടു വരുന്നതിൽ വളരെയേറെ സഹായകമായിരുന്നു ഇരു ഘടകങ്ങളും..കാണികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള വിഷ്വൽസും ത്രില്ലിന് വേഗത കൂട്ടുന്ന പശ്ചാത്തലസംഗീതവും..രണ്ടും കിടിലൻ തന്നെ..
ഒട്ടും നിരാശപ്പെടുത്താത്ത, ധൈര്യമായി കാണാവുന്ന ചിത്രം..കാണുന്ന വേളയിൽ ചിന്തിപ്പിക്കുകയും എന്നാൽ അവയെ എല്ലാം പാടെ നിലംപരിശാക്കി ഉയർന്നുവരുന്ന കഥാഗതിയും ശരിക്കും ആസ്വാദത്തിന് വഴിയൊരുക്കുന്നുണ്ട്..തീർച്ചയായും മടി കൂടാതെ സമീപിക്കാവുന്ന ഒരു ചിത്രമാണിത്..
My Rating :: ★★★★☆
വളരെ ചെറുപ്പത്തിൽ തന്നെ വലിയ ബിസ്സിനസ് സാമ്രാജ്യം പടുത്തുയർത്തിയ മിടുക്കനാണ് അഡ്രിയാൻ..പല കമ്പനികളും അവന്റെ സേവനത്തിനായി കാത്തിരിക്കുന്നു..അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്ന വേളയിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം അവനെ തേടിയെത്തിയത്.. ലോറയുടെ മരണം.. നിർഭാഗ്യവശാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലാവുന്നത് അഡ്രിയാനാണ്..
0 Comments