Phantom Detective (2016) - 125 min

May 03, 2017

''എട്ടാമത്തെ വയസ്സിൽ അവൻ മറന്നതാണ് 'ഭയം' എന്ന വികാരത്തെ..പിന്നീടൊരിക്കലും ഭയം അവനെ വേട്ടയാടിയിട്ടില്ല..ഭയത്തെ അവൻ വേട്ടയാടിപ്പിടിക്കാറാണ് പതിവ്''



പ്രസിഡന്റ് Hwang നടത്തുന്ന നിയമവിരുദ്ധമായ ഒരു സീക്രട്ട് ഏജൻസിയുണ്ട് രാജ്യത്തിന്..സമൂഹത്തിന് ഭീഷണിയായവരെ തിരഞ്ഞ് പിടിച്ച് ഉന്മൂലനം ചെയ്യുക..അതാണ് അവരുടെ ലക്ഷ്യം..അവരുടെ നേതാവായ Hong Gi-Dongന് ഒരു പ്രത്യേകതയുണ്ട്..ഭയം എന്താണെന്ന് അവന് അറിയില്ല..പകരം അവന്റെ മനസ്സിലുള്ളത് പ്രതികാരത്തിന്റെ തീജ്വാലകളാണ്..

വർഷങ്ങളായി ഒരു വ്യക്തിക്ക് വേണ്ടി അവൻ തിരച്ചിലിലാണ്..അവന്റെ പ്രതികാരം പൂർത്തിയാക്കാനുള്ള വ്യഗ്രതയിൽ അദ്ധേഹം തന്റെ എതിരാളിയെ തേടി ഇറങ്ങുകയാണ്..എന്നാൽ Hong അവിടെ എത്തുന്നതിന് മുമ്പ് തന്നെ അദ്ധേഹത്തെ മറ്റാരോ റാഞ്ചിക്കൊണ്ട് പോയിരുന്നു..അതിന്റെ കാരണം തേടി അദ്ധേഹം പിന്നെയും തിരച്ചിൽ തുടരുന്നു.. തുടർന്ന് കഥാഗതി വേഗത പ്രാപിക്കുന്നു..

Jo sung-hee തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് phantom Detective..2016ൽ പുറത്തിറങ്ങിയ ചിത്രം ഒരു അടിപൊളി നിയോ-നോയിർ ആക്ഷൻ ത്രില്ലറാണ്..ഒരു മികച്ച ത്രില്ലറിന് വേണ്ട രീതിയിൽ കെട്ടിപ്പടുതാണ് ചിത്രത്തിന്റെ തിരക്കഥ..ട്വിസ്റ്റുകളും സസ്പെൻസും എല്ലാം അടങ്ങിയ ചിത്രം കയ്യടക്കത്തോടെ അദ്ധേഹം സംവിധാനം ചെയ്യുകയും ചെയ്തു..വളരെ രസകരമായ ആഖ്യാനം പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിത്രം മുന്നോട്ട് കൊണ്ടുപോവാൻ പോന്നത് തന്നെ..

Hongനെ അടിപൊളിയാക്കിയത് Lee Je-hoon ആണ്..കിടിലൻ പ്രകടനം..ചില ഭാവങ്ങളൊക്കെ ശ്രദ്ധേയമായിരുന്നു...എല്ലാ കൊറിയൻ ചിത്രങ്ങളിലെയും പോലെ തന്നെ ഇതിലെയും കുട്ടികളുടെ പ്രകടനം ശ്രദ്ധേയമാണ്..Roh Jeong-eui, Kim Ha-Na എന്നിവർ ശരിക്കും തകർത്തു..ചില രംഗങ്ങളിൽ അവർ ചിരി ഉണർത്തിയപ്പോൾ മറ്റു ചിലയിടങ്ങളിൽ വികാരഭരിതമായ  രംഗങ്ങളും മികച്ചതാക്കി..

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും കഥ പറയുന്ന കാലഘട്ടത്തിന് അനുയോജ്യമായവ തന്നെ..ചിത്രം ആവശ്യപ്പെടുന്ന ത്രില്ലിംഗ് എലമെന്റ്സ് നൽകാൻ ഇരുഘടകവും സഹായകമായി..ചില മനോഹരമായ ഫ്രെയിമുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്..

കിടിലൻ ആക്ഷൻ രംഗങ്ങളും ട്വിസ്റ്റുകളും എല്ലാം ഉൾക്കൊണ്ട ഒരു സ്റ്റൈലിഷ് ചിത്രം..എന്റ് ക്രെഡിറ്റ്സ് കഴിഞ്ഞുള്ള സീൻ കണ്ടപ്പോൾ ഇനി ഒരു രണ്ടാം ഭാഗം കാണുമോ എന്ന് സംശയം തോന്നി..എന്തായാലും ഒട്ടും നിരാശപ്പെടുത്താത്ത,ധൈര്യമായി സമീപിക്കാവുന്ന ഒരു മികച്ച ത്രില്ലറാണ് ചിത്രം..

My Rating :: ★★★½

You Might Also Like

0 Comments