Irreversible (2002) - 99 min

May 15, 2017

''ഒരു നിമിഷം എന്റെ മനസ്സ് ലഹരിയിലേക്കും പെണ്ണിലേക്കും ചാഞ്ഞപ്പോൾ വേദനിച്ചത് എന്റെ ഭാര്യക്കാണ്..പിന്നീട് ഞാനവളെ കണ്ടത് തിരിച്ചറിയാൻ പോലും ആവാത്ത വിധം മുഖം വികൃതമാക്കി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിധത്തിലാണ്..അവൻ ആരാണെങ്കിലും എനിക്ക് കണ്ടെത്തിയേ തീരൂ''



ചിത്രത്തിന്റെ കഥയെപ്പറ്റി ഒന്നും ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നില്ല..അത് കണ്ട് തന്നെ വിലയിരുത്തേണ്ട ഒന്നാണ്..

വളരേയേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇത്..എന്നാൽ അവയൊന്നും ചിത്രത്തെ അനുകൂലമായി പിന്തുണക്കുന്ന ഒന്നായിരുന്നില്ല..ആ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ട ചിത്രം എന്ന ഖ്യാതി ഈ ചിത്രത്തിന് സ്വന്തം..ആ സമയത്തെ നായികമാരിൽ സൗന്ദര്യത്തിലും ആരാധകരിലും മുൻപന്തിയിൽ നിന്നിരുന്ന മോണിക ബെല്ലൂച്ചിയുടെ റേപ്പ് സീൻ..അതും പത്ത് മിനിറ്റിൽ കൂടുതൽ ദൈർഖ്യമുള്ളത്..ഇതായിരുന്നു ഏവരേയും അമ്പരപ്പെടുത്തിയ വാർത്ത..സംഭവിച്ചതെന്തെന്നാൽ 'സീൻ' പ്രതീക്ഷിച്ച് ചെന്നവരെ പോലും കണ്ണടപ്പിക്കും വിധം റിയാലിറ്റി നിറഞ്ഞ റേപ്പ് സീൻ ശരിക്കും അസ്വസ്ഥമാക്കുന്നത് തന്നെ(കൂടുതൽ പേരും ഇതിനകം കണ്ട് കഴിഞ്ഞ് കാണും എന്നത് വേറൊരു സത്യം)..എന്നാൽ ആ സീൻ ചിത്രത്തിൽ എത്രത്തോളം ഭീകരത നിറക്കുന്നുണ്ടെന്ന് ചിത്രം കണ്ട് പൂർത്തിയാക്കുമ്പോളേ മനസിലാവൂ..ഒരു വിങ്ങലായി ചിലപ്പോൾ നിലനിന്നേക്കാം അത്..

Gaspar Noe തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് Irreversible..തീർച്ചയായും സംവിധായകന്റെ ഒരു ബോൾഡ് അറ്റംപ്റ്റ് തന്നെ ഈ ചിത്രം..മേക്കിംഗിൽ വളരെയധികം പുതുമ പുലർത്തുന്നുണ്ട് ചിത്രം..ആകെ 13 സീനുകൾ മാത്രമാണ് ചിത്രത്തിലുള്ളത്..എല്ലാം ദൈർഘ്യം കൂടിയ ഷോട്ടുകളും..അതും ക്രമീകരിച്ചിരിക്കുന്നത് റിവേഴ്സ് ഓർഡറിലും..ആദ്യം കാണികൾക്ക് മുന്നിൽ വരുന്നത് ക്ലൈമാക്സാണ്..പിന്നീട് ഓരോ സീനുകൾ കഴിയുന്തോറും പ്രേക്ഷകനിൽ ആകാശയുണ്ടാക്കുന്നു ചിത്രം..

ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തോട് ധൈര്യപൂർവം സമ്മതം മൂളിയ അഭിനേതാക്കളുടെ മിടുക്ക് ശരിക്കും കയ്യടി അർഹിക്കുന്നത് തന്നെ..മോണിക്ക ബെലൂച്ചിക്ക് അഭിനയ പ്രാധാന്യമുള്ള വേഷമല്ലെങ്കിലും റേപ്പ് സീനിലുൾപ്പടെ അഭിനയിക്കാൻ തയ്യാറായത് സിനിമയുടെ പൂർണ്ണതക്ക് വളരേയേറെ ഗുണം ചെയ്തിട്ടുണ്ട്..Vincent Cassal, Albert Duposter എന്നിവർ മറ്റ് പ്രമുഖ വേഷങ്ങൾ ചെയ്തു..

ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ട ഘടകമാണ്..ഒരേ സമയം പിടിച്ചിരുത്തുന്നതും തല പെരുപ്പിക്കുന്നതുമായ വിഷ്വൽസാണ് ചിത്രം തുടങ്ങുന്ന സമയത്ത്..ആദ്യമായാണ് ഞാൻ ഒരു ചിത്രം തുടങ്ങി 10 മിനിറ്റ് ആവുന്നതിന് മുമ്പ് റെസ്റ്റ് എടുക്കുന്നത്..വല്ലാതെ അസ്വസ്ഥമാക്കുന്ന കളറിംഗ് ആയിരുന്നു BDSM ക്ലബിലെ സീനിലേത്..പിന്നീട് ഒരുതരത്തിൽ ധൈര്യം സംഭരിച്ച് വീണ്ടും കണ്ടുതുടങ്ങി ഒറ്റയിരുപ്പിൽ ചിത്രം കണ്ടു തീർത്തു..പശ്ചാത്തലസംഗീതവും മികച്ച് നിന്നു..

വയലൻസും ലൈംഗികതയും ഉൾപ്പടെ പലതും മുന്നോട്ട് വെക്കുന്ന ചിത്രം അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അവയുടെ അതിപ്രസരം മൂലം പ്രേക്ഷകർ പലരും കണ്ട് മുഴുവിപ്പിക്കാനാവാതെ തീയേറ്റർ വിടുന്ന കാഴ്ച്ചയാണ് കാണേണ്ടി വന്നത്..ആയതിനാൽ തന്നെ മനക്കട്ടി ഉള്ളവർ മാത്രം ചിത്രത്തെ സമീപിക്കുക..അല്ലാത്തവർ ആ ഏരിയയിലേക്ക് അടുക്കേണ്ട..

My Rating :: ★★★½

You Might Also Like

0 Comments