Achayans (2017) - 140 min
May 19, 2017
"ജീവിതത്തിൽ ഒരിക്കലും മറക്കാത്ത,എല്ലാ സുഖങ്ങളും രുചിച്ചുകൊണ്ടുള്ള കുറച്ച് ദിനങ്ങൾ സമ്മാനിക്കുക..അത്ര മാത്രമായിരുന്നു എന്റെ ആഗ്രഹം..എന്നാൽ ഇതിപ്പോൾ ഞങ്ങൾ ചെന്ന് പെട്ടിരിക്കുന്നത് വല്ലാത്തൊരു ഊരാക്കുടുക്കിലാണ്''
തോട്ടത്തിൽ തറവാടിലെ മൂന്ന് സന്തതികളും കൂട്ടുകാരനും ചേർന്ന് നടന്നുന്ന ഒരു ട്രിപ്പ്..ടോണിയുടെ കല്യാണത്തിന് മുമ്പുള്ള ദിനങ്ങൾ പിള്ളേർക്ക് പരമാവധി ആഘോഷിച്ച് മറക്കാൻ കഴിയാത്ത ദിനങ്ങൾ സമ്മാനിക്കുകയാണ് കൂട്ടത്തിൽ മൂത്തവൻ റോയിയുടെ ലക്ഷ്യം..അങ്ങനെ ധ്യാനകേന്ദ്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവർ ജീപ്പുമെടുത്ത് ഇറങ്ങുന്നു..അവരുടേതായ ലോകത്തേക്ക്..
അങ്ങനെ വെള്ളമടിച്ചും പെണ്ണ്പിടിച്ചും നടന്നിരുന്ന സമയത്താണ് റീത്തയും പ്രയാഗയും അവരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നുവരുന്നത്..തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്.. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപുള്ള സംഭവവികാസങ്ങൾ..
അടുപുലിയാട്ടത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് അച്ചായൻസ്..ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതുവും..മല്ലുസിംഗിനും കസിൻസിനും ശേഷം സ്വതന്ത്ര തിരക്കഥാകൃത്തായി സേതു രചിച്ച തിരക്കഥ..ചിത്രത്തിന്റെ പ്രധാന പോരായ്മ തിരക്കഥയും സംവിധാനവുമാണ്..തരക്കേടില്ലാത്ത ഒരു ത്രെഡ് ആയിരുന്നിട്ടും ആവശ്യമില്ലാത്ത സീനുകളും കോമഡികളും കുത്തിനിറച്ച് വികലമാക്കിയിരിക്കുന്നു ചിത്രം..സേതുവിന് 'നാലി'നോട് വല്ലാത്ത ഇഷ്ടമാണെന്ന് തോന്നുന്നു..മല്ലുസിംഗിലും കസിൻസിലും ഉള്ളത് പോലെ ഇതിലും പ്രമുഖ കഥാപാത്രങ്ങൾ 4 പേരുണ്ട്..പ്രേക്ഷകനെ ആകെ പിടിച്ചിരുത്തുന്ന ഘടകം ബോറടിപ്പിക്കുന്നില്ല എന്നതാണ്..
സംവിധാനം പോലെ തന്നെ ടെക്നിക്കൽ സൈഡും പരമബോറാണ്..ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം പലയിടങ്ങളിലും അരോചകമായി തോന്നി.. പ്രത്യേകിച്ച് പ്രകാശ് രാജിന്റേത്..തുടരെത്തുടരെയിട്ട് നല്ലോണം വെറുപ്പിച്ചു..ആദ്യ പകുതിയിൽ നാലോളം പാട്ടുകളിട്ട് സമയം കൂട്ടി രതീഷ് വേഗ മാതൃകയായി..അതും നല്ല അറുബോറൻ പാട്ടുകൾ..പ്രതീപ് നായരുടെ ഛായാഗ്രഹണവും രജ്ഞിത്തിന്റെ എഡിറ്റിംഗ് കൂടി ആയപ്പോൾ വധം പൂർണ്ണം..
ജയറാം,ഉണ്ണി മുകുന്ദൻ,സഞ്ജു,ആദിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്..ശിവദ,അമല പോൾ,അനു സിത്താര എന്നിവരാണ് നായികാ കഥാപാത്രങ്ങളായത്..ചിലരുടേതൊഴിച്ചു നിർത്തിയാൽ ബാക്കി എല്ലാവരും ശരാശരി പ്രകടനം..ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രകാശ് രാജും കൂടെ ചേരുന്നു..പുള്ളിയും ശരാശരിയിൽ ഒതുങ്ങി.അമല ലുക്കിൽ ശരിക്ക് വെറുപ്പിച്ചു..
ആദ്യ പകുതി കോമഡിയെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി മുന്നോട്ട് പോകുന്ന ചിത്രം ഇടവേളയാകുമ്പോൾ ശ്രേണി മാറി ത്രില്ലർ ആവുമെന്ന സൂചന തരുന്നു..തുടർന്ന് അടുക്കും ചിട്ടയുമില്ലാത്ത വിധം ഒരുക്കിയ ത്രില്ലർ അത്ര സംതൃപ്തി തരുന്നുമില്ല..ക്ലീഷേകളാലും സമൃദ്ധമാണ് ചിത്രം..ആകെത്തുകയിൽ സമയവും കാശുമുണ്ടെങ്കിൽ ഒരു തവണ കണ്ട് മറക്കാവുന്ന ചിത്രമായി ഒതുങ്ങുന്നു അച്ചായൻസ്
കണ്ണൻ ചേട്ടാ നിങ്ങൾ കുറച്ചു കാലം കൂടി അസിസ്റ്റന്റ് ആയി പണി പഠിക്കാൻ പറ്റുവോ..ഇല്ലേ...ഇല്ലാല്ലേ..
My Rating :: ★★☆☆☆
തോട്ടത്തിൽ തറവാടിലെ മൂന്ന് സന്തതികളും കൂട്ടുകാരനും ചേർന്ന് നടന്നുന്ന ഒരു ട്രിപ്പ്..ടോണിയുടെ കല്യാണത്തിന് മുമ്പുള്ള ദിനങ്ങൾ പിള്ളേർക്ക് പരമാവധി ആഘോഷിച്ച് മറക്കാൻ കഴിയാത്ത ദിനങ്ങൾ സമ്മാനിക്കുകയാണ് കൂട്ടത്തിൽ മൂത്തവൻ റോയിയുടെ ലക്ഷ്യം..അങ്ങനെ ധ്യാനകേന്ദ്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവർ ജീപ്പുമെടുത്ത് ഇറങ്ങുന്നു..അവരുടേതായ ലോകത്തേക്ക്..
0 Comments