Tschick (2016) - 93 min
May 09, 2017
"അവൻ ആദ്യം വന്ന് ഇരുന്നത് എന്റെ അടുത്താണ്..കണ്ടപ്പോൾ തന്നെ എന്തോ ഒരു അവജ്ഞ ആയിരുന്നു എന്റെ മനസ്സിൽ..പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്, അവനെപ്പോലെ ഒരു കൂട്ടുകാരൻ ഇല്ലാത്തതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം''
വീടിന്റെ നാല് ചുവരുകൾക്കുള്ളിലാണ് മൈക്കിന്റെ ലോകം..സമ്പന്നരായ അഛനും അമ്മയും..എന്നാൽ സ്നേഹം ഒഴികെ മറ്റെല്ലാം അവരിൽ നിന്ന് അവന് കിട്ടുന്നുണ്ട്..സ്കൂളിലും പറയത്തക്ക കൂട്ടുകാരായി ആരും ഇല്ല അവന്..ഏകാന്തത ശരിക്കും അനുഭവിച്ചറിയുന്ന ജീവിതം..അതായിരുന്നു അവന്റേത്..
അങ്ങനെയുള്ള അവന്റെ ജീവിതത്തിലേക്കാണ് Tschick കടന്നുവരുന്നത്..അവന്റെ അതേ ക്ലാസിൽ, അതേ ബെഞ്ചിൽ..ആദ്യനോട്ടത്തിൽ തന്നെ ഒരു ഇഷ്ടക്കേട് മൈക്കിൽ ഉടലെടുത്തിരുന്നു..എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അവർ ഇരുവരും ഒരു ട്രിപ്പ് പോവുന്നു..അവിടെ ആരംഭിക്കുകയാണ് അവരുടെ സൗഹൃദം..
പ്രമുഖ സംവിധായകനായ Faith Akin സംവിധാനം ചെയ്ത ജർമൻ ചിത്രമാണ് Tschick..Herrandorfന്റെ അതേ പേരിലുള്ള നോവൽ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..ചെറിയൊരു പ്ലോട്ടിൽ നിന്നുകൊണ്ട് മനോഹരമായ ആഖ്യാനം..അതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത..ഒരാൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ എന്തൊക്കെ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് മികച്ച രീതിയിൽ സംവിധായകൻ കാട്ടിത്തരുന്നു..ഒരു റോഡ് മൂവിയാണ് ചിത്രമെങ്കിലും പല സാഹചര്യങ്ങളും ഇടകലർത്തി രസകരമായ ആവിഷ്കാരമാണ് ചിത്രത്തിന്റേത്..വീടിനകത്തെ മടുപ്പൻ ജീവിതത്തിൽ നിന്ന് ആദ്യമായി പ്രകൃതിയുടെ വർണ്ണവിസ്മയം ആസ്വദിക്കുന്ന മൈക്കിന്റെ ജീവിതമാണ് ചിത്രം..മൈക്കിൽ നിന്ന് കഥ പറഞ്ഞ് തുടങ്ങി അവനിൽ തന്നെ ചിത്രം അവസാനിക്കുന്നു..അവന് വഴികാട്ടിയാവുന്നതാവട്ടെ TSchickക്കും..
പ്രകടനങ്ങളിൽ ഏറ്റവും ശ്രദ്ധേയം Tschickന്റേതാണ്..Anand Batbileg ആ വേഷം ഗംഭീരമാക്കി..തികച്ചും എനർജെറ്റിക് പെർഫോമൻസ്..ലുക്ക് വരെ വളരെ രസകരമായിരുന്നു..മൈക്കിന്റെ വേഷം Tristan Göbel മികച്ചതാക്കി..കുട്ടികൾ ആണെങ്കിലും കയ്യടക്കത്തോടെയുള്ള പ്രകടനമായിരുന്നു ഇരുവരുടേതും..ഇവരുടെ യാത്രക്കിടയിൽ വന്ന് പോവുന്ന കഥാപാത്രങ്ങളും അവരുടെ റോളുകളും രസകരമായിരുന്നു..
Berlinൽ നിന്ന് East Germanyലേക്കുള്ള യാത്രയാണ് ഇരുവരുടേതും..ആയതിനാൽ തന്നെ ദൃശ്യഭംഗി ആവോളമുണ്ട് ചിത്രത്തിൽ..മികച്ച ഛായാഗ്രഹണം തന്നെ ചിത്രത്തിന്റേത്..പല ഫ്രെയിമുകളും മനോഹരമായിരുന്നു..പശ്ചാത്തല സംഗീതവും മികച്ച് നിന്നു..കൂടെ പഴയ ഗാനങ്ങൾ കൂടി ചേർത്തപ്പോൾ ഒന്നുകൂടി ആസ്വാദ്യകരമായി..
ഒന്നരമണിക്കൂർ പ്രേക്ഷകനും മൈക്കിന്റെയും Tschickന്റെയും കൂടെ ഒരു യാത്ര പുറപ്പെടുകയാണ്..മൈക്കിന്റെ ജീവിതത്തിൽ തന്നെ പല മാറ്റങ്ങളും ഉണ്ടാക്കിയ ആ യാത്ര പ്രേക്ഷകനും നല്ല ഒരനുഭവമാകുന്നു..സമയം നഷ്ടപ്പെടുത്താത്ത, ധൈര്യമായി കാണാവുന്ന ഒരു കൊച്ചു ചിത്രം. അതാണ് Tschick..
My Rating :: ★★★★☆
വീടിന്റെ നാല് ചുവരുകൾക്കുള്ളിലാണ് മൈക്കിന്റെ ലോകം..സമ്പന്നരായ അഛനും അമ്മയും..എന്നാൽ സ്നേഹം ഒഴികെ മറ്റെല്ലാം അവരിൽ നിന്ന് അവന് കിട്ടുന്നുണ്ട്..സ്കൂളിലും പറയത്തക്ക കൂട്ടുകാരായി ആരും ഇല്ല അവന്..ഏകാന്തത ശരിക്കും അനുഭവിച്ചറിയുന്ന ജീവിതം..അതായിരുന്നു അവന്റേത്..
0 Comments