404 Error Not Found (2011) - 121 Min
August 29, 2017
"നമ്മുടെ മനസ്സ് എന്ത് കാണണമെന്ന് ആഗ്രഹിക്കുന്നോ അതേ നമുക്ക് കണ്ണുകളിലൂടെ കാണാനാവൂ.എന്നാൽ ഞാനിപ്പോൾ ഗൗരവിനെ കാണുന്നത് എന്റെ ചിന്ത എപ്പോഴും അവനെക്കുറിച്ച് ആയതുകൊണ്ടാവുമോ അതോ അവൻ ഇപ്പോഴും ഇവിടെയുണ്ടോ.?"
🔻Story Line🔻
ഡോക്ടർ ആവണമെന്ന അതിയായ ആഗ്രഹത്തോടെയായിരുന്നു അവൻ ആ കോളേജിലേക്ക് വന്നത്.എന്നാൽ ആദ്യം നേരിടേണ്ടി വന്നത് റാഗിംഗ് ആയിരുന്നു.തന്റെ സഹപാടികൾക്കൊപ്പം സിനിയേഴ്സിന്റെ കനത്ത റാഗിംഗിന് ഇരയാവുമെന്ന് ഉറപ്പായപ്പോൾ പ്രതികരിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.
അതോടെ സിനിയേഴ്സിന്റെ കണ്ണിലെ കരടായി മാറി അഭിമന്യു.ഹോസ്റ്റലിലും മറ്റുള്ളവരിൽ നിന്ന് ശല്യം തുടങ്ങിയതോടെ അവന് ഹോസ്റ്റലികെ ആ ആളൊഴിഞ്ഞ റൂമിലേക്ക് താമസം മാറ്റേണ്ടി വന്നു അവന്. റൂം നമ്പർ 404ലേക്ക്.
3 വർഷം മുൻപ് അവിടെ ആത്മഹത്യ ചെയ്ത വിദ്യാർഥിയായിരുന്നു ഗൗരവ്.അതിനുശേഷം ആരും ആ മുറിയിൽ താമാസിക്കാൻ ധൈര്യം കാട്ടിയിട്ടില്ല.എന്നാൽ അന്ധവിശ്വാസങ്ങളിൽ താൽപര്യമില്ലായിരുന്ന ഗൗരവിന് അതൊരു വിഷയമായിരുന്നില്ല.കൂടെ പ്രൊഫസ്സർ അനിരുദ്ധിന്റെ പിന്തുണ കൂടിയായപ്പോൾ അവന് അതൊരു ധൈര്യമായി.അങ്ങനെ അവനവിടെ താമസമാക്കുന്നു.തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
🔻Behind Screen🔻
Prawaal Ramanന്റെ കന്നിസംരംഭം.Prawaal Raman തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 404.ആദ്യ ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ ഒരു പ്രമേയമാണ് സംവിധായകൻ തിരഞ്ഞെടുതിരിക്കുന്നത്.
വെറുമൊരു പ്രേതകഥയായി ആദ്യം തോന്നുമെങ്കിലും ഒരേ രീതിയിൽ കൊണ്ടുപോവാനല്ല സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.ആ വിശ്വാസങ്ങൾക്ക് മേൽ ഒരു സൈക്കോളജിക്കൽ അപ്പ്രോച്ച് നടത്തുകയാണ് സംവിധായകൻ.മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞ് പോവുന്നത്.ഒരു മസാല ചേരുവകളും ഇല്ലാതെ തന്നെ നേരിട്ട് കഥയിലേക്ക് കടക്കുകയാണെന്നതും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
റാഗിംഗ് ഒരു കേന്ദ്ര വിഷയമായി കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ.അതിൽ നിന്ന് പല ഘട്ടങ്ങളിലൂടെ ഹൊറർ സ്റ്റോറിയിലേക്ക് ചിത്രം കടക്കുന്നു.ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ് ആദ്യം മുതൽക്കേ ആ വിധത്തിലാണ്.എന്നാൽ പേടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെയില്ല ചിത്രത്തിൽ.പകരം മുഴുവൻ സമയവും ഒരു ഡാർക്ക് മൂഡ് കൊണ്ടുവരാൻ മാത്രമാണ് ശ്രമിച്ചിരിക്കുന്നത്.അതിൽ വിജയിച്ചിട്ടുമുണ്ട്.ത്രില്ലടിപ്പിക്കുന്ന രീതിയിലല്ല അവതരണമെങ്കിലും മുഷിപ്പിക്കുന്നില്ല.ആദ്യം മുതലെ ഒരേ താളത്തിലാണ് അവതരണം.ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോൾ അതൊരു പോരായ്മയാണ്.
പല ഘട്ടങ്ങളിലും തിരക്കഥയിലെ ദുർബലത കാണാൻ സാധിക്കുന്നുണ്ട്.കുറെ സംശയങ്ങൾക്കും വകവെക്കുന്നു അത്തരം സന്ദർഭങ്ങൾ.അന്ധവിശ്വാസങ്ങളുടെ നിലനിൽപ്പിൽ തന്റേതായ ഒരു നിഗമനം കാണികൾക്ക് മുന്നിൽ വെക്കുകയാണ് സംവിധായകൻ.അവയൊന്നും നിലനിൽക്കുന്നില്ല എന്ന കാഴ്ചപ്പാടാണ് സംവിധായകനുള്ളത്.എന്നാൽ ക്ളൈമാക്‌സിൽ ആ നിമിഷം വരെ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് ഒരു വലിയ വിള്ളൽ വീണത് പോലെയായിരുന്നു.ഒരു opeൻ-ended ക്ലൈമാക്സ് വേണ്ടിയിരുന്നില്ല ഈയൊരു ചിത്രത്തിന്.അതിന് മുൻപെ ഫിനിഷ് ചെയ്യാൻ സാധിക്കുമായിരുന്നിട്ടും വീണ്ടുമൊരു കൂട്ടിച്ചേർക്കൽ കൂടിയായത് ചിത്രത്തിനെ പിന്നോട്ട് വലിച്ചു എന്ന് പറയാതെ വയ്യ.അന്ധവിശ്വാസങ്ങൾ ഇങ്ങനെയും നിലനിൽക്കാം എന്ന കാഴ്ചപ്പാടിലേക്ക് മാത്രം ഒതുങ്ങുന്നു ചിത്രത്തിന്റെ പൂർണ ആശയം.
ആദ്യസംരംഭത്തിൽ ഇങ്ങനെയൊരു പ്രമേയം കൈകാര്യം ചെയ്തതിൽ പ്രശംസ അർഹിക്കുന്നു.എന്നാൽ ഒരു പൂർണതയിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചില്ല.
🔻On Screen🔻
കേന്ദ്രകഥാപാത്രമായ അഭിമന്യുവിനെ Rajvir Arora അവതരിപ്പിച്ചു.ശരാശരിയിൽ മാത്രം ഒതുങ്ങിയ പ്രകടനമായിരുന്നു രജ്‌വിറിന്റേത്.പ്രൊഫസർ അനിരുദ്ധായി Nishikanth Kamath മികച്ച പ്രകടനം കാഴ്ച വെച്ചു.നിർണായക വേഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.Imaad Shah, Tisca Chopra തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
🔻Music & Technical Sides🔻
ഒരുതരത്തിൽ ചിത്രത്തിന്റെ ആസ്വാദനത്തിന് ഭംഗം വരുത്തിയത് സാങ്കേതിക മേഖലയിലെ പോരായ്മകളാണ്.പശ്ചാത്തലസംഗീതം ശരാശരിയിൽ മാത്രമൊതുങ്ങി.ചിലയിടങ്ങളിൽ മാത്രം മികച്ചുനിന്നു.ഛായാഗ്രഹണം നന്നായിരുന്നു.ചിത്രത്തിന്റെ കളർ ടോൻ ഒരു തരത്തിൽ പ്രമേയത്തിന് പിന്തുണയേകുന്നതും മറ്റൊരു തലത്തിൽ സിനിമയുടേതായ ഒരു ക്വാളിറ്റിയിൽ നിന്ന് പിന്നോക്കം നിൽക്കുന്നതുമായി തോന്നി.എഡിറ്റിങ് പൂർണ പരാജയമായിരുന്നു.കൂട്ടത്തിൽ ഏറ്റവും മോശമായി തോന്നിയ ഘടകം എഡിറ്റിങ്ങാണ്. 'അടുത്ത നിമിഷം' എന്ന് തോന്നിക്കേണ്ട സന്ദർഭങ്ങളിൽ 'അടുത്ത രംഗം' എന്ന് തോന്നിക്കും വിധമാണ് എഡിറ്റിങ്.
🔻Final Verdict🔻
നല്ലൊരു പ്രമേയത്തെ അതിന്റെ പൂർണതയിലെത്തിക്കാതെ അലസമായി കൊണ്ട് മുഴുവിപ്പിച്ച ചിത്രം.ആദ്യസംരംഭത്തിൽ വളരെ പോരായ്മകൾ പ്രകടമാകുന്നുണ്ട്.ഫാസ്റ്റ് പേസിൽ സഞ്ചരിക്കുന്നില്ലെങ്കിലും പ്രേക്ഷകനെ കാണാൻ പ്രേരിപ്പിക്കുന്ന എന്തൊക്കെയോ ചിത്രത്തിലുണ്ട്.ഒരു ഹൊറർ ചിത്രം എന്ന രീതിയിൽ സമീപിച്ചാൽ നിരാശയായിരുക്കും ഫലം.അതല്ലാതെ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രമായി മാത്രം കണക്കാക്കാം 404.
My Rating :: ★★½

0 Comments