Bobby (2017) - 142 min
August 21, 2017
"എന്നെക്കാൾ ഏഴ് വയസ്സ് മൂത്തതാണവൾ. എന്നിട്ടും ആദ്യ കാഴ്ചയിൽ തന്നെ അവളോട് പ്രേമം തോന്നണമെങ്കിൽ മറ്റെന്തോ പ്രത്യേകതയുണ്ട് അവൾക്ക്.ഇനി അവളെ പറ്റി കൂടുതലറിയണം.എന്റെ പ്രേമം തുറന്ന് പറയണം"
🔻Story Line🔻
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കണ്ട് പ്രേമം മുളപൊട്ടിയതാണ് അവന്റെ മനസ്സിൽ.അവൻ എല്ലാ ദിവസവും കാണുന്ന ഒരു സ്വപ്നമുണ്ട്.അതിൽ വരുന്ന മുഖം അവ്യക്തമായ അജ്ഞാത സുന്ദരിയോടാണ് അവന്റെ പ്രേമം.അങ്ങനെ സ്വപ്നം കാണൽ ഗണ്യമായി വർധിച്ചുകൊണ്ടിരുന്നു.
ആയിടെ നല്ല നടപ്പിന് സെമിനാരിയിൽ നിന്ന് ബോബിയെയും കൂട്ടുകാരെയും പുറത്താക്കുന്നു.രണ്ടാനമ്മയുമൊത്ത് ജീവിക്കുന്ന അച്ഛന്റെ ഫ്‌ളാറ്റിലേക്ക് അവൻ തിരിച്ച് ചെല്ലുന്നു.അവിടെ വെച്ചാണ് അവൻ മരിയയെ കാണുന്നത്.ആദ്യ കാഴ്ചയിൽ തന്നെ തന്റെ സ്വപ്നത്തിലെ സുന്ദരിയുടെ സ്ഥാനത്ത് അവൻ അവളെ പ്രതിഷ്ഠിച്ചു.
പിന്നീട് അവളെ പറ്റിയുള്ള അന്വേഷണങ്ങളാണ്.കൂട്ടിന് കുറച്ച് കൂട്ടുകാരുമുണ്ട്. എന്നാൽ അന്വേഷണങ്ങളിൽ മനസ്സിലായ പല കാര്യങ്ങളും അവന് അനുകൂലമായ കാര്യങ്ങളായിരുന്നില്ല.എങ്കിലും അവൻ അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു.തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ബോബിയുടെ ഇതിവൃത്തം.
🔻Behind Screen🔻
ഷെബി ചൗഘട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബോബി.ടാഗ്ലൈനിൽ തന്നെ കൗതുകം നിലനിർത്തിയായിരുന്നു സിനിമ തീയറ്ററിൽ എത്തിയത്.സംവിധായകന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബോബി.
വലിയ തരക്കേടില്ലാത്ത തുടക്കമാണ് ചിത്രത്തിന്റേത്.ചെറിയ കോമഡികളും കൗണ്ടറുകളും ആദ്യ ഭാഗങ്ങളൊക്കെ കണ്ടിരിക്കാവുന്ന ഒന്നാക്കുന്നു.എന്നാൽ കുറച്ചങ്ങോട്ട് പോകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നത് കാണാം.അവിടം മുതൽ ഇടവേള വരെ ലോജിക്കില്ലായ്മയെ കൂട്ടുപിടിച്ച് ചിത്രം മുന്നേറുന്നു.ഒരു തരത്തിലും വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നമ്മെ ഇളിഭ്യരാക്കി കടന്നുപോവുന്നുണ്ട് ആ സമയങ്ങളിൽ.
പിന്നീടങ്ങോട്ട് ക്ലിഷെ ആയിരുന്നു കൂട്ട്. ക്ലിഷേകളുടെ സമാഹാരമായിരുന്ന കഥയെ റബ്ബർ ബാന്റ് കണക്കെ വലിച്ച് നീട്ടി കാണികളുടെ ക്ഷമ പരമാവധി പരീക്ഷിച്ചു സംവിധായകൻ.അതിനിടെ മരുഭൂമിയിലെ മഴ പോലെ വന്ന ചില കൗണ്ടറുകൾ മാത്രമാണ് ആശ്വാസമായത്.അവസാനം കണ്ടുമടുത്ത സെന്റി സീനുകളും പ്രതീക്ഷിച്ച ട്വിസ്റ്റുകളും കുത്തിനിറച്ച് ആകെ വികൃതമാക്കി.ചില സന്ദർഭങ്ങളിൽ നായകന് പ്രേമമാണോ അതോ കാമമാണോ എന്ന് വരെ തോന്നിപ്പോകും.അമ്മാതിരി ചെയ്ത്താണ് ഓൻ ചെയ്യുന്നത്.ദ്വയാർത്ഥ പ്രയോഗങ്ങൾ അവിടിവിടെയായി ഉണ്ടെങ്കിലും അവയുടെ അതിപ്രസരമില്ലായിരുന്നത് കൊണ്ട് അത്ര ബോറായി തോന്നിയില്ല.
സംവിധായകന്റെ ആദ്യ സൃഷ്ടിയെന്ന നിലയിൽ യാതൊരു മേന്മയും അവകാശപ്പെടാനില്ലാത്ത തട്ടിക്കൂട്ട് ചിത്രം മാത്രമാവുന്നു ബോബി.ക്ലിഷേകളും ലോജിക്കില്ലായ്മയും എല്ലാം ചേർന്ന് അവിയൽ പരുവത്തിൽ പാകപ്പെടുത്തിയ ഒന്ന്.
🔻On Screen🔻
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ ആദ്യ നായകവേഷമാണ് ബോബിയുടെ സ്ക്രീനിലെത്തിയത്.പലയിടങ്ങളിലും നാടകീയതയും കൃത്രിമത്വവും മുഴച്ചുനിൽകുന്ന പ്രകടനമാവുന്നു നിരഞ്ജന്റേത്.ഡയലോഗ് ഡെലിവറിയും അത്ര രസകരമായി തോന്നിയില്ല.മിയ തന്റെ സ്ഥിരം ഭാവങ്ങളിലൊന്നായ ശോകഭാവം ചിത്രത്തിലുടനീളം മുഖത്ത് നിന്ന് മാറ്റാതെ കൊണ്ടുനടന്നു.പാഷാണം ഷാജിയും സിനോജ് വർഗീസും ചേർന്നുള്ള നർമ്മരംഗങ്ങൾ കുറെയൊക്കെ പാളിയപ്പോൾ ചിലതൊക്കെ ചിരിയുണർത്തി.
ഷമ്മി തിലകൻ, അജു വർഗീസ്, റെയ്‌ന മാറിയ, നോബി തുടങ്ങിയവർ ചെറിയ വേഷങ്ങളിലായി വന്നുപോയി.
🔻Music & Technical Sides🔻
ദേവിക മുരളിയും റോണി റാഫേലും ചേർന്ന് ഒരുക്കിയ ഗാനങ്ങൾ യാതൊന്നും മനസ്സിൽ നിൽകുന്നതല്ല.അവിടെ കേട്ട് മറക്കുന്ന പാട്ടുകൾ.പശ്ചാത്തലസംഗീതം പലയിടങ്ങളിലും തുടർച്ചയായി ഒരേതരം തന്നെ ഉപയോഗിച്ചപ്പോൾ അത്ര സുഖകരമായിരുന്നില്ല.
ആകെ ആശ്വാസമുണ്ടായിരുന്നത് പ്രശാന്ത് കൃഷ്ണയുടെ ഛായാഗ്രഹണമാണ്.ചിത്രത്തിന്റെ ഒരേയൊരു പ്ലസ് പോയിന്റും ക്യാമറയാണ്.തുടക്കം മുതലേ ക്യാമരാവർക്കുകൾ നന്നായിരുന്നു.പല മനോഹര ഫ്രയിമുകളും ഛായാഗ്രാഹകന് സൃഷ്ടിക്കാനായി.
🔻Final Verdict🔻
ക്ലിശെയും ലോഗിക്കില്ലായ്മയെയും കൂട്ടുപിടിച്ച് ഒരുക്കിയ തട്ടിക്കൂട്ട് തിരക്കഥയുടെ സ്ഥിരം കണ്ടുവരുന്ന ആവിഷ്കാരം.യാതൊരു തരത്തിലും കാണികളെ സിനിമയിലേക്ക് ആകർഷിക്കാനോ കൂട്ടിക്കൊണ്ട് പോവാനോ സംവിധായകന് കഴിയുന്നില്ല.ഒരു പ്രതീക്ഷയുമില്ലാതെ പോയിട്ട് പോലും ചിത്രം സമ്മാനിച്ചത് സമ്പൂർണ നിരാശയാണ്.ആകെ മൊത്തത്തിൽ രണ്ടരമണിക്കൂറും നൂറ്റമ്പത് രൂപയും ഗോപി..!
My Rating :: ★☆☆☆☆

0 Comments