Lipstick Under My Burkha (2017) - 117 min
August 24, 2017
ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒരു കുഴപ്പമുണ്ട്.ഞങ്ങൾ അതിരുകളില്ലാത്തെ സ്വപ്നം കാണും.അവയെല്ലാം നടന്നുകാണുന്ന ഒരു വേളക്കായി കാത്തിരിക്കും.എന്നാൽ പ്രായം, മതം, ലിംഗം തുടങ്ങിയ ന്യായീകരണങ്ങൾ മറ്റുള്ളവർ നിരത്തുമ്പോൾ തകരുന്നത് ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്"
🔻Story Line🔻
റോസിയിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.എന്നാൽ റോസി ഒരുവളല്ല.എല്ലാ സ്ത്രീകളിലും ഒരു റോസിയുണ്ട്. നാല് തരം റോസിമാരെയാണ് ചിത്രം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഉഷാജി, ലീല, ഷിരീൻ, രഹന.
എല്ലാവർക്കും അവരുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
🔻Behind Screen🔻
Alankrita Shrivastava തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം.പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശനം ചെയ്തപ്പോൾ തന്നെ ഗംഭീര റെസ്പോൺസും അംഗീകാരങ്ങളും ചിത്രം നേടിയിരുന്നു.അത്ര മേൽ പ്രസക്തിയുള്ള ഒരു പ്രമേയം ആയിരിക്കണം ചിത്രം കൈകാര്യം ചെയ്യുന്നതെന്ന ബോധ്യം ആദ്യമേ ഉണ്ടായിരുന്നു.പ്രധാനമായും നാല് ചോദ്യങ്ങളാണ് തന്റെ കേന്ദ്രകഥാപാത്രങ്ങളിലൂടെ സംവിധായിക ഉയർത്തുന്നത്.
1. അമ്പത് കഴിഞ്ഞ സ്ത്രീകൾക്ക് ലൈംഗികമോഹങ്ങൾ ആയിക്കൂടെ.?
ഭർത്താവ് മരിച്ചതിന് ശേഷം ഏകാന്തജീവിതം നയിക്കുകയാണ് ഭുവാജി അഥവാ ഉഷ.പ്രായത്തിന്റെ ബഹുമാനം എല്ലാവരും ഭുവാജിക്ക് നൽകുന്നുണ്ട്.അവർ താമസിക്കുന്ന ബിൾഡിങ്ങിലെ എല്ലാവരെക്കാളും ഒരു അധികാരം ഭുവാജിക്കുള്ളത് പല രംഗങ്ങളിലൂടെയും നമുക്ക് കാണാം.എന്നാൽ അത് പലപ്പോഴും ഒരു വിലങ്ങ്തടിയാവുന്നുണ്ട് ഭുവാജിക്ക്.ബാക്കിയുള്ളവർക്ക് മുന്നിൽ തന്റെ ആഗ്രഹങ്ങളെ ഒളിച്ച് ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയായി ഉഷാജി മാറുന്നു.ഒരിക്കൽ വായനയിൽ മുഴുകിയിരിക്കുന്ന ഭുവാജിക്ക് ഒരു ചെറുപ്പക്കാരനോട് തോന്നുന്ന ആകർഷണം അവിചാരിതമായ പല സംഭവങ്ങളിലൂടെ കടന്ന് തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഒരു പാലമാവുന്നുണ്ട് ഭുവാജിക്ക്.സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ഫോണിലൂടെ ലൈംഗികസംഭാഷണം നടത്തി തൃപ്തിനേടുന്ന ഭുവാജിയെ നമുക്ക് കാണാം.മുടി നരച്ചവരെ പറ്റിയുള്ള സമൂഹത്തിന്റെ പൊതുവായ ഒരു കൺസപ്റ്റിൽ നിന്ന് മാറി ചിന്തിക്കുവാനുള്ള സംവിധായികയുടെ ഒരു കരുവാണ് ഭുവാജി.
2. ഭർത്താവിന്റെ ലൈംഗികതാല്പര്യം പൂർത്തീകരിക്കുവാനുള്ള ഒരു യന്ത്രം മാത്രമാണോ ഭാര്യ.?
പ്രവാസജീവിതം മതിയാക്കിവന്ന ഭർത്താവിന്റെ ലാളനയും സ്നേഹവും കൊതിക്കുന്ന ഒരുവൾ.മൂന്ന് കുട്ടികളുടെ ഉമ്മയാണ് ഷിരീൻ.ഭർത്താവിന്റെ ആഗ്രഹപൂർത്തീകരണത്തിനായി തന്റെ ശരീരം അർപ്പിക്കുന്നവൾ.എന്നാൽ സ്വന്തമായി ജോലി ചെയ്ത് ഭർത്താവിന് ഒരു താങ്ങായി നിൽക്കണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്.അതിഷ്ടമല്ലാത്ത ഭർത്താവിന്റെ അറിവില്ലാതെ അവൾ ഒരു ജോലി ചെയ്യുന്നുമുണ്ട്.ഓരോ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷവും ഗർഭനിരോധന ഗുളിക കഴിക്കുന്നത് ശീലമാക്കിയ ഷിറിന്റെ ആരോഗ്യസ്ഥിതി അത്ര നന്നല്ല.എന്നാൽ അത് മനസ്സിലാക്കി മറ്റ് വഴികൾ സ്വീകരിക്കാനൊട്ട് ഭർത്താവ് ഒരുക്കവുമല്ല.ഒരു തരത്തിൽ അവളെ കീഴ്പ്പെടുത്തി സുഖിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത്.സ്നേഹം കലർന്ന ഒരു ചുംബനം അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതെല്ലാം മറ്റൊരു സ്ത്രീക്കാണ് ലഭിക്കുന്നതെന്ന് ഷിരീൻ അറിയുമ്പോഴുള്ള അവളുടെ പ്രതികരണമാണ് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നത്.സമൂഹത്തിൽ നാം കാണാതെ പോവുന്ന ഷിറിൻമാർ നിരവധിയാണ്.
3. തന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശം പെൺകുട്ടികൾക്കില്ലേ.?
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായ ഒരുവളാണ് ലീല.ഒരുപാട് ആഗ്രഹങ്ങൾ അവൾക്കുണ്ട്.അവയെല്ലാം സഫലീകരിക്കാൻ കൂടെ പ്രായത്നിക്കാൻ ഒരു കാമുകനും.സ്വന്തമായി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുണ്ട് അവൾ.കാമുകനുമായി ലോകം മുഴുവൻ കറങ്ങണം.ജീവിതം അടിച്ചുപൊളിക്കണം.അതാണ് അവളുടെ മനസ്സ് മുഴുവൻ.ആ വിശ്വാസം കൊണ്ട് തന്നെ പല വേളകളിലും തന്റെ ശരീരം തനിക്ക് ഇഷ്ടമുള്ളയാൾക് കാഴ്‌ച്ച വെക്കുന്നുണ്ട് ലീല.എന്നാൽ തന്റെ ഇഷ്ടമില്ലാതെ അവളുടെ അമ്മ മറ്റൊരു കല്യാണത്തിലേക്ക് അവളെ പിടിച്ചിടുമ്പോൾ പലവുരു അവൾ പ്രതികരിക്കുന്നുണ്ട്.എന്തിനേറെ പറയുന്നു, നിശ്ചയദിവസം അതേ വേളയിൽ അതേ വസ്ത്രത്തിൽ കാമുകനുമായി ലൈംഗികതയിൽ ഏർപ്പെടുന്ന കാഴ്ച്ച അവളുടെ പ്രതികാരാത്തെയോ അല്ലെങ്കിൽ കാമുകനോടുള്ള സ്നേഹത്തെയോ ആവും സൂചിപ്പിക്കുക.കല്യാണത്തിന് മുൻപ് തന്നെ കാമുകനുമായി രക്ഷപെടാനുള്ള പദ്ധതികളൊക്കെ സ്വയം കണക്കുകൂട്ടൽ നടത്തി തയ്യാറാക്കിയിരിക്കുകയാണവൾ. എന്നാൽ എത്ര നിർബന്ധിച്ചിട്ടും വീട്ടിൽ നിന്ന് സമ്മതം മൂളാത്തത് അവളെ കൂടുതൽ വാശികയറ്റുന്ന ഒന്നായെ അവൾക്ക് തോന്നൂ.അവളെപ്പോലെ പല സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്.ചിലർ സധൈര്യം മുന്നോട്ട് വരുന്നു തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ.മറ്റ് ചിലർ പേടി കാരണം ഉൾവലിയുന്നു. സ്വപ്നങ്ങളെല്ലാം ത്വജിക്കുന്നു.
4. മതമെന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങേണ്ടതാണോ ഒരു പെണ്കുട്ടിയുടെ ആഗ്രഹങ്ങൾ.?
ഒരു ടിപ്പിക്കൽ മുസ്ലിം കുടുംബത്തിലായിരുന്നു രഹനയുടെ ജനനം.ബുർഖ തയിച്ച് വിറ്റ് ഉപജീവനം കണ്ടെത്തുന്ന ഒരു കുടുംബം.പുറത്തുപോയാൽ ബുർഖ ധരിക്കാൻ മാത്രമേ അവൾക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ.എന്നാൽ അവളുടെ സ്വപ്നങ്ങൾ ഒരുപാട് ഉയരത്തിലായിരുന്നു.മൈലി സൈറസിനെ പോലെ വലിയൊരു ഗായിക ആവണം.ജീവിതം എല്ലാ അർത്ഥത്തിലും അടിച്ചുപൊളിക്കണം.എന്നാൽ അവയൊക്കെയും ആഗ്രഹങ്ങളായി മാത്രം ഒതുങ്ങുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങളും സാധാനങ്ങളും വീട്ടിൽ നിന്ന് വാങ്ങിത്തരാത്തതിനാൽ ഷോപ്പിംഗ് മാളിൽ നിന്ന് മോഷ്ടിക്കേണ്ട അവസ്ഥ വരെ അവൾക്കുണ്ടാകുന്നു.തനിക്ക് സ്വാതന്ത്ര്യമുള്ള കോളേജിൽ അവൾ പരിപൂർണ സ്വാതന്ത്ര്യയായി വിഹരിക്കുന്നു.പാട്ടു പാടുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു.എന്നാൽ വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ ഒരു മിണ്ടാപ്രാണിയായി ഒതുങ്ങേണ്ടി വരുന്നു.
ചിത്രത്തിന്റെ നാമമായ "Lipstick Under My Burkha" ചിത്രത്തിനും അത് കൈകാര്യം ചെയ്യുന്ന വിഷയത്തിനും എത്രത്തോളം അനുയോജ്യമാണെന്ന് കണ്ടുകഴിയുമ്പോൾ ബോധ്യമാവും.ഓരോ കഥാപാത്രങ്ങളുമായി ലിപ്സ്റ്റിക്കിനും ബുർഖക്കും എത്രത്തോളം ബന്ധമുണ്ടെന്ന് കാഴ്‌ചയിൽ ബോധ്യമാവും.ഒരു സംവിധായിക ആയതുകൊണ്ട് തന്നെ സ്ത്രീ കേന്ദ്രീകൃത വിഷയമാണ് ചിത്രത്തിലുടനീളം കൈകാര്യം ചെയ്തിരിക്കുന്നത്.ഹാറ്റ്‌സ് ഓഫ്..!!
ചിത്രത്തിന്റെ നരേഷൻ ആണ് കാണികളെ പിടിച്ചിരുത്തുന്നത്.കൂടാതെ സംഭാഷണങ്ങൾക്കും അതീവ പ്രാധാന്യമുണ്ട്.നാല് കഥാപാത്രങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പാരലൽ ആയി നാല് പേരുടെയും ജീവിതം പറഞ്ഞ് പോവുന്നു സിനിമ.വളരെ രസകരവും ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലുള്ളതുമായ കഥപറച്ചിൽ ഓരോ നിമിഷവും നമ്മെ ചിത്രത്തോട് അടുപ്പിക്കുന്നു.ഒരുവേളയിൽ എല്ലാ കഥാപാത്രങ്ങളും കയ്യടി നേടി ചിത്രം അവസാനിക്കും എന്ന് തോന്നുന്നിടത്ത് നിന്ന് വ്യതിചലിച്ച് മറ്റൊരു എന്റിങ് ആണ് സംവിധായിക കരുതിവെച്ചിരിക്കുന്നത്.എന്നാൽ അതാണ് സത്യം.അതാണ് യാഥാർഥ്യം.അതിമനോഹരമായ ക്ലൈമാക്‌സ് നമ്മിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാവും ഉണ്ടാക്കുക.അവിടെയാണ് ചിത്രത്തിന്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞിരിക്കുന്നത്.
എത്ര അഭിനന്ദിച്ചാലും മതിയാവില്ല Alankriti എന്ന പ്രതിഭയെ.അത്ര ധീരമായ ഒരു ചുവടുവെപ്പാണ് സംവിധായിക എന്ന നിലയിൽ നടത്തിയിരിക്കുന്നത്.അഭിനന്ദനങ്ങൾ..!!
🔻On Screen🔻
അപാര കാസ്റ്റിങ്ങ് ആണ് സിനിമയുടെ അടുത്ത പ്ലസ് പോയിന്റ്.ആരും ഒരുവട്ടം കമ്മിറ്റ് ചെയ്യാൻ മടിക്കുന്ന നാല് റോളുകൾ.പ്രത്യേകിച്ച് ഭുവാജിയുടെ റോൾ.രത്നാ പഥകിന്റെ അത്യുഗ്രൻ പ്രകടനത്തിന് നാം സാക്ഷിയാവുകയാണ് ഭുവാജിയിലൂടെ.ശരീരഭാഷയും വോയിസ് മോഡുലേഷനുമൊക്കെ കഥാപാത്രത്തെ എത്രത്തോളം പൂർണയാക്കി എന്ന് കണ്ടറിയേണ്ടത് തന്നെ.ഗംഭീരം..!!
ഷിരീൻ ആയി കൊങ്കണ സെൻ ശർമ തന്റെ സ്ഥിരം ശൈലിയിൽ തകർത്തു.സെലക്ഷന്റെ കാര്യത്തിൽ മറ്റാരേക്കാളും സൂക്ഷ്മത പുലർത്തുന്ന കൊങ്കണക്ക് മറ്റൊരു മികച്ച കഥാപാത്രം കൂടി സിനിമയിലൂടെ ലഭിച്ചു.ലൈലയെന്ന തന്റേടിയായ കഥാപാത്രത്തെ ആഹന കുമാർ അടിപൊളിയാക്കി.രഹന ആയി പ്ലബിത ബോർതാക്കുറും വേഷമിട്ടു.അപാര സ്ക്രീൻ പ്രെസെൻസ് ആയിരുന്നു നാലു പേരും.സധൈര്യം തങ്ങളുടെ റോളുകൾ തിരഞ്ഞെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു ഇവർ.
🔻Music & Technical Sides🔻
വളരെ നല്ല രീതിയിൽ സന്ദർഭത്തിന് ജീവനേകുന്ന തരത്തിലുള്ള പശ്ചാത്തലസംഗീതവും ഒട്ടും ബോറടിപ്പിക്കാത്ത ഗാനങ്ങളും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.ക്യാമറ വർക്കുകളും മികച്ചതായിരുന്നു.ക്ലൈമാക്‌സ് രംഗങ്ങളിലെ BGM വളരെ ഹൃദ്യമാണ്.മികച്ച ഫീൽ സമ്മാനിക്കുവാൻ ആ രംഗങ്ങളെ സംഗീതം പിന്തുണച്ചിട്ടുണ്ട്.
🔻Final Verdict🔻
മികച്ച പ്രമേയത്തിന്റെ മികവുറ്റ ആവിഷ്കാരം.വളരെ ധൈര്യം വേണ്ടിവരുന്ന ഒരു മുന്നേറ്റത്തിന് തയാറായത്തിന് സംവിധായികക്ക് ഒരു സല്യൂട്ട്.തന്റെ ആദർശങ്ങളെയും ചിന്തകളെയും തന്റേതായ രീതിയിൽ സമൂഹത്തിന് മുന്നിൽ എത്തിച്ചപ്പോൾ പിറന്നത് മികച്ചൊരു സൃഷ്ടിയാണ്.ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാമൂല്യമുള്ള ഒരു സിനിമ.ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനം ഈ ചിത്രത്തിന് തന്നെ എന്ന് അടിവരയിട്ട് പറയുവാൻ സാധിക്കും.ഗംഭീരം..!!അതിഗംഭീരം..!!
My Rating :: ★★★★½

0 Comments