Thrissivaperoor Kliptham (2017) - 140 min
August 17, 2017
"സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ അവനാണ് മുമ്പൻ. അവൻ ഫ്രണ്ട്ബെഞ്ചറും ഞാൻ ബാക്ക്‌ബെഞ്ചറും.പിന്നീടങ്ങോട്ട് ഭൂരിഭാഗം കളികളിലും ഞാൻ തോറ്റിട്ടേയുള്ളു.എന്നാൽ ഈ കളിയിൽ തോറ്റാൽ ഞാൻ തൃശൂരിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല"
🔻Story Line🔻
സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഡേവിടും ജോയിയും.എന്നാൽ പരസ്പരം പാര വെക്കാനാണ് ഇരുവർക്കും മോഹം.മറ്റെയാൾ തന്നേക്കാൾ മുകളിൽ വരുന്നത് സഹിക്കില്ല ഇരുവർക്കും.ചെറുപ്പം മുതൽ അങ്ങനെ തന്നെ.ഒടുവിൽ ജോയ് സ്കോർ ചെയ്ത് ബഹുദൂരം മുന്നിലെത്തിയപ്പോൾ വീണ്ടുമൊരു പണി കൊടുക്കുവാനുള്ള പദ്ധതിയും മനസ്സിൽ കരുതിയിരുന്നു.തന്റെ സ്വർണക്കടയുടെ ഉദ്ഘാടനത്തിന് പ്രമുഖ നടി നിലീന മേഹിന്ദിയെ കൊണ്ടുവരാൻ.
എന്നാൽ ഡേവിഡിനെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയായിരുന്നു.അങ്ങനെ സംഭവിച്ചാൽ അവൻ സ്ഥലത്ത് പേരെടുക്കുമെന്നും പിന്നെ തനിക്ക് കരിവേപ്പിലയുടെ വില മാത്രമേ കാണൂ എന്നും ഉത്തമ ബോധ്യം അവനുണ്ടായിരുന്നു.അപ്പോഴാണ് പണിക്ക് മറുപണി കൊടുക്കാൻ ഡേവിഡും തീരുമാനിച്ചത്.നിലീനയെ ഉദ്ഘാടനത്തിന്റെ തലേന്ന് തന്റെ കിടപ്പറയിൽ കൊണ്ടുവരിക.ഇതായിരുന്നു ഡേവിഡിന്റെ പ്ലാൻ.
അങ്ങനെ ഇരുവരും ആസൂത്രങ്ങൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഗിരിജ വല്ലഭൻ അവർക്കിടയിലേക്ക് കടന്നു വരുന്നത്.അതോടെ കഥ മാറുന്നു.
🔻Behind Screen🔻
'ആമേൻ' എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ മികവ് തെളിയിച്ച തിരക്കഥാകൃത്താണ് P.S റഫീഖ്.'ഉട്ടോപ്യയിലെ രാജാവി'ൽ അദ്ദേഹത്തിന്റെ അധഃപത്തനത്തിന് സാക്ഷിയായെങ്കിലും പ്രതീക്ഷകൾ പൂർണമായി നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.സിനിമ കാണാൻ കയറിയത്തിന്റെ ഒരു കാരണവും അദ്ദേഹം തന്നെയാണ്.
റഫീഖിന്റെ തിരക്കഥയിൽ നവാഗതനായ രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നന്ദി കാണിക്കുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടിൽ ഒരു കുടുംബത്തിന്റെ രസകരമായ ഒരു പ്രാർത്ഥനാസമയം ഇട്ടിരുന്നത് നന്നായിരുന്നു.ആ സംഭാഷണങ്ങൾ ചെറിയ ചിരി പകർന്നപ്പോൾ പിന്നീടങ്ങോട്ട് കുറച്ച് രസിപ്പിക്കുമെന്ന് പ്രതീക്ഷിച്ചാണ് ചിത്രം കാണാനിരുന്നത്.എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ശേഷം ഡേവിഡിന്റെയും ജോയിയുടെയും പകയുടെ കഥയും അപാര പാര വെക്കലുകളുടെ രംഗങ്ങളുമായി ചിത്രം മുന്നോട്ട് പോയി.ശേഷം ഗിരിജാ വല്ലഭന്റെ എൻട്രി.നായിക ഭഗീരതിയുടെയും.അങ്ങനെ ഓരോരോ രംഗങ്ങളിൽ ആരൊക്കെയോ രംഗപ്രവേശം ചെയ്‌ത് അവസാനം സ്ക്രീനിൽ നിറക്കാൻ പറ്റാത്തത്ര കഥാപാത്രങ്ങളായി.എന്നാൽ അവരെ കൊണ്ടെല്ലാം എന്തെങ്കിലും ഗുണമുണ്ടായിരുന്നോ.? ആവോ..
ഗിരിജാവല്ലഭന്റെ വ്യക്തിത്വം നോക്കുകയാണെങ്കിൽ ഒരു ഞരമ്പ് രോഗി.ഉള്ളിൽ ആവോളം കാമം ഉണ്ട്.അതൊക്കെയും പുറത്ത് കാണിക്കണമെന്നും ഉണ്ട്.എന്നാൽ ആശാന് പേടിയാണ്.ഒരു വേശ്യയെ വിളിച്ച് വരുത്തിയത്തിന് ശേഷം പേടിച്ചോടുന്ന ഗിരിജനെയാണ് ആദ്യം കാണുന്നതെങ്കിൽ നടിയുടെ കൂടെ കിടക്കാൻ പത്ത് ലക്ഷം വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും റെഡി ആക്കാമെന്ന് പറയുന്ന നായകനാണ് പിന്നീട് വല്ലഭൻ.കൂട്ടത്തിൽ വ്യക്തിത്വം ഉണ്ടെന്ന് തോന്നിയ ഒരേ ഒരു കഥാപാത്രം ഡേവിഡാണ്. ജോയിയും തരക്കേടില്ല.എന്നാൽ അതുവരെ ഊതിപ്പെരുപ്പിച്ച ജോയിയുടെ കഥാപാത്രം അവസാനം സൂചികൊണ്ട് കുത്തിപ്പൊട്ടിച്ച അവസ്ഥയാവുന്നു.അവസാന നിമിഷം വരെ മസിൽ പിടിച്ച് നടന്ന നായികക്ക് ഒരു തുണ്ട് സിഡി കണ്ടപ്പോൾ നായകനോട് ഇഷ്ടം തോന്നിയൊന്ന് കാണികൾക്ക് തോന്നും.അവിടെ നായികയുടെ വ്യക്തിത്വവും നഷ്ടപ്പെടുന്നു.
ഇനി കഥയിലേക്ക് വന്നാൽ ആദ്യമൊക്കെ പതിഞ്ഞ താളത്തിൽ വല്യ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുന്ന കഥാസന്ദർഭങ്ങലും കുറച്ച് കോമഡികളും ബോറടിപ്പിക്കുന്നില്ല.എന്നാൽ മുന്നോട്ട് പോവുന്തോറും നൂല് പൊട്ടിയ പട്ടം പോലെയാവുന്നു തിരക്കഥ.എവിടെയൊക്കെയോ തട്ടിയും മുട്ടിയും ഇടവേള വരെ കൊണ്ടെത്തിച്ചു.പിന്നീടങ്ങോട്ട് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട പട്ടം അവസാനം എവിടെയോ ചെന്ന് കുരുങ്ങി കിടന്നു.അവസാനം കുറച്ച് ട്വിസ്ട്ടുകളോടെ പടം അവസാനിക്കുന്നു.ശുഭം.വില്ലൻ കഥാപാത്രം ഇതേ നടൻ തന്നെ ഇതേ പരിവേഷത്തിൽ മറ്റൊരു സിനിമയിലും പ്രത്യക്ഷപ്പെട്ടതായി ഓർമവന്നു.അത് താനല്ലയോ ഇത്..!
ലൈംഗിക ദാരിദ്ര്യമാണെന്ന് തോന്നുന്നു സിനിമ മുന്നോട്ട് വെക്കുന്ന വിഷയം.കാമം തീർക്കാൻ നടക്കുന്ന നായകൻ,നടിയുടെ കൂടെ കിടക്ക പങ്കിടുന്നത് സ്വപ്നം കണ്ട് ജീവിക്കുന്ന ഡേവിഡിന്റെ കൂട്ടുകാർ,തന്റെ അയൽവാസികലെ വഴിതെറ്റി പോവുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുന്ന നായിക, അങ്ങനെ അങ്ങനെ.എന്നിട്ടും ഡബിൾ മീനിങ് പ്രയോഗങ്ങൾ ഇല്ലാത്തത് ആശ്വാസകരമാണ്.
ആദ്യ സംരംഭം എന്ന നിലയിൽ സംവിധായകന്റെ ചിത്രം മേന്മ കൊണ്ട് പരാജയമാണ്.നല്ലൊരു തിരക്കഥയോ ഉള്ള കഥയെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.തിരക്കഥയിൽ എന്ത് പറഞ്ഞിരിക്കുന്നോ അത് വൃത്തിയായി സ്ക്രീനിൽ കാണിച്ചു.അത്ര മാത്രം.തിരക്കഥാകൃത്തെന്ന റഫീഖ് വീണ്ടും കൂപ്പുകുത്തുന്നു.അങ്ങനെ ആകെ മൊത്തത്തിൽ ഒരർത്തത്തിൽലും ചിത്രം നിലവാരം പുലർത്തുന്നില്ല.
🔻On Screen🔻
ഗിരിജാവല്ലഭൻ എന്ന ലോലനെ ആസിഫലി അവതരിപ്പിച്ചു.രണ്ട് നല്ല ചിത്രങ്ങൾക്ക് ശേഷം വീണ്ടും നിരാശ പടർത്തി ആസിഫലി.അദ്ദേഹത്തിന് കാര്യമായി ഒന്നും കാണിക്കാനുണ്ടായിരുന്നില്ല.ചെമ്പൻ വിനോദിന്റെ ഡേവിഡ് എന്ന കഥാപാത്രം മികച്ച്നിന്നു.ചിത്രത്തിന്റെ ഹൈലൈറ്റ് ആ കഥാപാത്രമാണെന്ന് തന്നെ പറയാം.ബാബുരാജിന്റെ ജോയിയും കൊള്ളാം.ഇരുവരും നല്ല സ്ക്രീൻ പ്രസൻസ് ആയിരുന്നു.
അപർണ ബാലമുരളിയുടെ നായിക വേഷം അത്ര തൃപ്തി നൽകിയില്ല.ചിലയിടങ്ങൾ ഓവറാക്കിയത് പോലെ തോന്നി.ശ്രീജിത്ത് രവി ഇടക്ക് ചിരിപ്പിച്ചു.ഇർഷാദ്,സുധീഷ് തുടങ്ങി വല്യ താരനിര ഉണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.രചന ഒറ്റ സീനിൽ വന്ന് അപാര വെറുപ്പിക്കൽ കാഴ്ചവെച്ചപ്പോൾ ജുവൽ മേരിയും ഒരു സീനിൽ വന്ന് മടങ്ങി.
🔻Music & Technical Sides🔻
ചിതത്തിലെ ആദ്യ ചില രംഗങ്ങൾ ആമേനിലെ ഷോട്ടുകളെയും ആംഗിളുകളെയും അനുസ്മരിപ്പിച്ചു.പിന്നീടങ്ങോട്ട് പുതുമായൊന്നും ഇല്ലെങ്കിലും ചിത്രത്തിന് അനോയോജ്യമായ രീതിയിൽ തന്നെ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
ഗാനങ്ങൾ ഒരെണ്ണം മാത്രമാണ് നിലവാരം പുലർത്തിയത്.ഫ്‌ളാഷ്ബാക്കിലെ ആ ഗാനം കേൾക്കാൻ ഇമ്പമുള്ളതായിരുന്നു.പശ്ചാത്തലസംഗീതം ശരാശരി മാത്രം.ബാക്കിയുള്ള പാട്ടുകൾ അനാവശ്യ തിരുകിക്കയറ്റലുകളായി.
🔻Final Verdict🔻
ഒരുതരത്തിലും കാണികളെ പിടിച്ചിരുത്താത്ത ചിത്രം.വിരസതയുടെ കൊടിയേറ്റമായിരുന്നു സിനിമ.നല്ല അഭിനേതാക്കളെ ആവോളം കിട്ടിയിട്ടും നല്ല രീതിയിൽ ഉപയോഗിക്കാതെ തട്ടിക്കൂട്ടിയ തിരക്കഥയും കഥാസന്ദർഭങ്ങലും ചിത്രത്തിൽ നിറഞ്ഞപ്പോൾ എങ്ങനെയെങ്കിലും തീർന്ന് കിട്ടേണമേ എന്ന് മാത്രമായിരുന്നു മനസ്സിൽ.അങ്ങനെ ആകെ മൊത്തത്തിൽ പൂർണ നിരാശ മാത്രം സമ്മാനിക്കുന്നു ഈ ക്ലിപ്‌തം.
My Rating :: ★☆☆☆☆

0 Comments