കരീം ഒരു ഓസ്ട്രിച്ച് ഫാമിൽ ജോലി ചെയ്യുന്ന ഒരു സാധാരണ കുടുംബനാഥനാണ്.. ഭാര്യയും മൂന്ന് മക്കളുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.. ജോലിയിൽ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനത്തിൽ നിന്ന് സന്തോഷ ജീവിതം കണ്ടെത്തുന്ന ഒരു കുടുംബം.. എന്നാൽ ജീവിതം മാറിമറിയുന്നത് വളരെ പെട്ടെന്നാണ്.. തന്റെ മകളുടെ ഹിയറിംഗ് എയിഡ് പ്രവർത്തന രഹിതമാവുകയും പുതിയത് വാങ്ങാൻ വളരേയേറെ തുകയുടെ ആവശ്യം വരുകയും ചെയ്ത സാഹചര്യത്തിൽ തന്നെ അദ്ദേഹത്തിന് ജോലിയിലും തിരിച്ചടി നേരിടേണ്ടി വരുന്നു.. ഫാമിൽ നിന്ന് ഒരു ഓസ്ട്രിച്ച് രക്ഷപ്പെടുന്നത് മൂലം അദ്ധേഹത്തിന് തൊഴിൽ നഷ്ടപ്പെടുന്നു.. അതിനെ കണ്ട് പിടിക്കുന്നതിനായി അദ്ധേഹം നടത്തുന്ന പരിശ്രമം അദ്ധേഹത്തിന് ആ ജോലിയുടെ ആവശ്യകതയെ എടുത്ത് കാട്ടുന്നതാണ്.. തുടർന്ന് അദ്ധേഹം അനുഭവിക്കേണ്ടി വരുന്ന യാതനകളും പരിശ്രമവുമാണ് 'The Song of Sparrows' എന്ന ചിത്രത്തിൽ കാണിക്കുന്നത്..
പരീക്ഷണങ്ങളുടെയും പുതിയ ആശയങ്ങളുടെയും പിറവിയിലൂടെയാണ് തമിഴ് സിനിമാലോകം കുറച്ച് നാളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.. സ്ഥിരം മാസ്- മസാല ചേരുവകൾ നിറച്ച സിനിമകൾക്ക് പുറമെ മികച്ച ചിന്തകളും പരിചരണവുമുള്ള സിനിമകൾ പുറത്തിറങ്ങുന്നു എന്നത് പ്രശംസനീയമായ കാര്യമാണ്.. പുതിയ മികവവുറ്റ സംവിധായകരുടെ പിറവി തമിഴ് സിനിമയുടെ തന്നെ മുഖഛായ തന്നെ മാറ്റാൻ പോന്ന തരത്തിലാണ്..
മനുഷ്യയുഗത്തിന്റെ അന്ത്യമായി.. അവസാന ജീവനും ഭൂമിയിൽ നിന്ന് ഇല്ലാതായി.. അവിടെയാണ് '9' കണ്ണ് തുറന്ന് എഴുന്നേൽക്കുന്നത്.. ഒരു കൊച്ചു വീട്ടിൽ..ആരോ നൂലിനാൽ നെയ്ത ഒരു കൊച്ച് പാവക്കുട്ടിയാണവൻ.. തനിക്ക് ഒട്ടും പരിചിതമല്ലാത്ത സ്ഥലമാണതെന്ന് മനസ്സിലാക്കുന്ന അവൻ പുറത്തേക്ക് ഇറങ്ങുകയാണ്.. അവിടെ വെച്ചാണ് അവൻ '2'നെ കാണുന്നത്.. തന്നെപ്പോലെ തന്നെ നൂലിനാൽ നെയ്ത മറ്റൊരു പാവ.. തുടർന്ന് സൗഹൃദ സംഭാഷണത്തിലേർപ്പെടുന്ന അവരെ ഒരു Machine ആക്രമിക്കുന്നു.. ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും 2നെ മെഷീൻ തന്റെ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുന്നു.. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുന്ന സമയത്താണ് '5','7' എന്നിവരെയും അവരുടെ നേതാവായ '1'നെയും കണ്ടുമുട്ടുന്നത്..
ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംവിധായകൻ ആരെന്ന് ചോദിച്ചാൽ രണ്ടിലൊന്ന് ആലോചിക്കാതെ പൊടുന്നനെ ഒരുത്തരം നൽകാനാവും.. അത് 'Christopher Nolan' ആണ്..കാരണം എന്തെന്ന് ചോദിച്ചാൽ അത് പലതാണ്.. ജോക്കർ എന്ന വില്ലനെ നാം ഇത്രയേറെ സ്നേഹിക്കാൻ കാരണക്കാരനായ Nolan.. 'ബാറ്റ്മാനിലൂടെ' സൂപ്പർ ഹീറോ എന്ന പദത്തിന് വേറൊരു നിർവചനം കൊണ്ടുവന്ന Nolan.. Intestellarലൂടെ സയൻസിന് ചർച്ച ചെയ്യാൻ പുതു ആശയങ്ങൾ നൽകിയ Nolan.. അങ്ങനെ നീണ്ടുപോവുന്നു ആ പട്ടിക..
സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥിയാണ് Jung-hoon.. പഠനത്തിലും കായികത്തിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്നവൻ.. അങ്ങനെയുള്ള ഒരാളോട് പെൺകുട്ടികൾക്ക് ആരാധനയും മറ്റ് ചിലർക്ക് അസൂയയും ഉണ്ടാവുന്നത് സ്വാഭാവികം.. Jungനെതിരെ ഒരവസരം കിട്ടിയാൽ പണി കൊടുക്കുന്നതിൽ പ്രമുഖനാണ് Tae-gyu.. മറ്റുള്ളവരുടെ മുന്നിൽ അവർ വലിയ ശത്രുക്കൾ ആണെങ്കിലും Jungന്റെ മനസ്സിൽ പക്ഷെ ഇതേപറ്റി വലിയ ആവലാതി ഒന്നുമില്ല..
'Rowan Atkinson'.. ചിലപ്പോൾ ഇങ്ങനെ കേട്ടാൽ ഈ വ്യക്തിയെ പെട്ടെന്ന് ഓർമ വന്നെന്ന് വരില്ല..Mr. Bean എന്ന് അഭിസംബോധന ചെയ്താലേ ഓർമ വരൂ നമുക്ക്.. ഡയലോഗ് പോലും ഇല്ലാതെ നമ്മുടെ ചെറുപ്പത്തിൽ നമ്മെ ഏറ്റവും ചിരിപ്പിച്ച വ്യക്തി.. പല ഭാവങ്ങൾ കൊണ്ടും ബോഡി ലാങ്വേജ് കൊണ്ടും നമ്മുടെ മനസ്സ് കീഴടക്കിയ പ്രതിഭാശാലി..
ഒരു തീവ്രവാദി ഗ്രൂപ്പിന്റെ തലവനെ വധിക്കുക എന്നതായിരുന്നു പട്ടാളക്കാരായ മൈക്കിന്റെയും ടോമിയുടെയും ദൗത്യം.. എന്നാൽ ഒരു ഘട്ടത്തിൽ മിഷൻ പരാജപ്പെട്ട് ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരുവരും മരുഭൂമിയിൽ ഒറ്റപ്പെട്ട് പോവുന്നു.. അവരെ കൂടുതൽ കുഴപ്പിക്കുന്ന കാര്യം എന്തെന്നാൽ 40 വർഷം മുമ്പ് നടന്ന യുദ്ധത്തിൽ അവർ കുഴിച്ചിട്ട 'മൈനു'കളാൽ നിറഞ്ഞതാണ് അവർ യാത്ര ചെയ്ത് കൊണ്ടിരിക്കുന്ന പ്രദേശം.. അണുവിട ശ്രദ്ധ തെറ്റിയാൽ തങ്ങളുടെ ജീവൻ തന്നെ ഹനിച്ചേക്കാവുന്ന പ്രദേശത്ത് കൂടിയുള്ള ഇരുവരുടേയും യാത്രയാണ്' Mine' എന്ന ചിത്രത്തിൽ കാണിക്കുന്നത്..
ചിത്രത്തിന് ത്രില്ലിംഗ് മോഡ് സമ്മാനിക്കുന്നതാണ്..






