Accused -AKA- Lucia De B.

November 13, 2019



🔻നമുക്ക് മറ്റുള്ളവരോട് തോന്നുന്ന സ്നേഹത്തിനും കരുതലിനും പരിധി നിശ്ചയിക്കേണ്ടതുണ്ടോ.? തീർച്ചയായും ഉണ്ടെന്ന് പല ജീവിതങ്ങളും സിനിമകളും സമർത്ഥിച്ചതാണ്. ഇതാ അത്തരത്തിൽ ഒരു ജീവിതമാണ് ഈ ചിത്രം നമുക്ക് കാട്ടിത്തരുന്നത്. ഒരു നഴ്‌സിന് ഹോസ്പിറ്റലിലെ കുട്ടികളോട് തോന്നിയ നിഷ്കളങ്കമായ സ്നേഹം. അതവരെ അവസാനം നയിച്ചത് ഇരുമ്പഴികൾക്കുള്ളിലാണ്.

Year : 2014
Run Time : 1h 37min

🔻കാഴ്ചയിൽ ഞെട്ടിച്ച് കളഞ്ഞ ജീവിതമായിരുന്നു ലൂസിയയുടേത്. ഹോസ്പിറ്റലിലെ ഒരു കുരുന്നിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഹോസ്പിറ്റൽ അധികൃതർ ലൂസിയക്ക് മേൽ കെട്ടിവെക്കുകയും തുടർന്നുണ്ടാവുന്ന ലൂസിയയുടെ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപാട് ലേയറുകൾ ഉള്ള, നല്ലൊരു ത്രില്ലർ ഒരുക്കാവുന്ന ജീവിതം തന്നെയായിരുന്നു ചിത്രത്തിൽ കാണാൻ സാധിക്കുക. എന്നാൽ അത് പൂർണ്ണമായി ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം.

🔻കാണികളെ ആകാംഷയോടെ പിടിച്ചിരുത്തുന്ന അവതരണമാണ് ചിത്രത്തിന്റെ USP. Unique ആയൊരു സ്റ്റോറിക്ക് നമ്മൾ കാഴ്ചക്കാരാവുമ്പോൾ നമ്മിലുണ്ടാവുന്ന ജിജ്ഞാസ പരമാവധി ചൂഷണം ചെയ്യാൻ സാധിച്ചിട്ടുണ്ട് സംവിധായകന്. തുടക്കത്തിലേ ചില രംഗങ്ങൾ തന്നെ ചെറിയ തോതിൽ disturbing ആയൊരു ഫീൽ തരുന്നുണ്ട്. അതിൽ പിടിച്ച് കയറാൻ അവതരണത്തിന് സാധിച്ചിട്ടുണ്ട്. കൂടെ മികച്ച പ്രകടനങ്ങളും. കോർട്ട് റൂം സീനുകളിലെ ചില വാദങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാൽ അവിടെ തന്നെ തുടങ്ങുന്നു സിനിമയുടെ drawbackകളും.

🔻ആദ്യം തന്നെ ഇത്തരത്തിലൊരു കേസ് ലൂസിയക്ക് മേൽ കെട്ടിവെക്കാനുള്ള കാരണമെന്തെന്ന് പറയുന്നതിൽ പൂർണ്ണ പരാജയമാണ് ചിത്രം. ഒരു റിയൽ ലൈഫ് ചർച്ച ചെയ്യുമ്പോൾ ഏറെ ശ്രദ്ധേയമാണ് ഈ പോയിന്റ്. എന്നാൽ അതിൽ തന്നെ പിന്നോട്ട് പോയിരിക്കുകയാണ് ചിത്രം. പിന്നീട് വരുന്ന കോർട്ട് റൂം സീനുകളിലെ ചില വാദങ്ങൾ തീർത്തും Silly ആയി തോന്നി. ഇത്ര നിസാരമായ കാര്യങ്ങളൊക്കെ എതിർഭാഗം മിസ്സാക്കുമോ എന്ന് തോന്നിപ്പോവും വിധം ബാലിശം.ഒപ്പം അനാവശ്യമായൊരു ഫ്ലാഷ് ബാക്ക് സെഗ്മെന്റും. എങ്കിലും അവതരണമികവ് കൊണ്ട് ഒരു പരിധി വരെ ഇവ മറച്ചുപിടിക്കാൻ സാധിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

തീർത്തും ഞെട്ടിപ്പോയൊരു റിയൽ ലൈഫ് സ്റ്റോറി ആയിരുന്നു ലൂസിയയുടേത്. മുമ്പൊരിക്കലും ഇതുപോലെയൊന്ന് കണ്ടിട്ടില്ല. ഇനിയൊന്ന് കാണാൻ ആഗ്രഹിക്കുന്നുമില്ല. സിനിമയിൽ ആ ജീവിതം പൂർണ്ണമായി പകർത്താൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എങ്കിലും ആ ജീവിതം കുറച്ചെങ്കിലും അനുഭവിച്ചറിയാൻ ചിത്രത്തിലൂടെ സാധിക്കുന്നുണ്ട്.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments