WES ANDERSON FILMOGRAPHY

November 05, 2019




Fantsatic Mr. Fox എന്ന സിനിമ യാദൃശ്ചികമായി കണ്ടപ്പോഴാണ് വ്യത്യസ്തമായ ആ മേക്കിങ്ങ് സ്റ്റൈൽ ആദ്യമായി അനുഭവിച്ചറിഞ്ഞത്. പ്രിയ സുഹൃത്തിനോട് ആ കാര്യം പറഞ്ഞപ്പോൾ അതൊരു Wes Anderson സിനിമയാണെന്ന് പറയുകയും അദ്ദേഹത്തിന്റെ ബാക്കിയുള്ള സിനിമകൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ ഒരു ഫിലിമോഗ്രഫി എന്ന രീതിയിൽ ആരുടേയും കണ്ടിട്ടില്ലാത്തതിനാൽ ആദ്യം മടിയുണ്ടായെങ്കിലും പിന്നീട് അതിന് വഴങ്ങാമെന്ന് തന്നെ കരുതി. എല്ലാം കണ്ടുകഴിഞ്ഞപ്പോഴോ അത്ഭുതപ്പടുത്തും വിധം ആ സ്റ്റൈലിൽ അഡിക്റ്റ് ആയി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. വിശദമാക്കാം.

ഓരോ സിനിമയിലും ഓരോ ഫ്രയിമിലും താൻ എന്ത് സ്‌ക്രീനിൽ കാണിക്കണമെന്നും അതിൽ നിന്ന് പ്രേക്ഷകന് എന്തൊക്കെ ഗ്രഹിക്കണമെന്നും ഒരു സംവിധായകന് വ്യക്തമായ ഐഡിയ ഉണ്ടാവും. പലരും അത് art workനോട് സംസാരിച്ച് set ഒരുക്കുകയാണ് പതിവ്. സിനിമയുടെ പെർഫെക്ഷൻ ആഗ്രഹിക്കുന്നവർ അതിൽ നേരിട്ട് കൈകടത്താറുണ്ട്. Direct Directing എന്നാണ് ഈ methodനെ സാധാരണ വിളിക്കാറ്. അത്തരത്തിൽ ഒരു സംവിധായകനാണ് Wes Anderson. അദ്ദേഹത്തിന്റെ ഓരോ സിനിമകളും സസൂക്ഷ്മം വീക്ഷിച്ചാൽ ഇതിനൊക്കെയും തെളിവുകൾ കാണാം. കഥയെഴുതുമ്പോൾ തന്നെ ഓരോ രംഗങ്ങളും തന്റെ ഇമേജിനേഷനിൽ സൃഷ്ടിച്ചെടുക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് നമുക്ക് മനസ്സിലാക്കാം. കഥാപാത്രങ്ങളുടെ ചലനങ്ങളിലും Body Languageഉം വരെ ഇത് പ്രകടമാണ്. ഒപ്പം എല്ലാ സിനിമകളിലും റിപ്പീറ്റ് ചെയ്ത് വരുന്ന ഒരുപറ്റം മികവുറ്റ അഭിനേതാക്കൾ. അവരെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സംവിധായകരിൽ ഒരാൾ Wes ആണെന്ന് നിസ്സംശയം പറയാം. Bill Murray, Owen Wilson, Jason Schwartzman, Anjelica Huston, Luke Wilson, Edward Norton, Tilda Swinton, Jeff Goldblum, Adrien Brody, Willem Dafoe തുടങ്ങി നീണ്ടുപോവുന്നു ആ പേരുകൾ.

അദ്ദേഹത്തിന്റെ Style Of Making വളരെ Unique ആയ ഒന്നാണ്. ഭൂരിഭാഗം സിനിമകളിലും ഒരു Fantasy Worldൽ കഥ അരങ്ങേറുന്നത് പോലെയാണ് അവതരണം. തുടക്കം ഒരൽപ്പം സമയം ആഖ്യാനരീതിയുമായി പൊരുത്തപ്പെടാൻ ചില സിനിമകളിൽ സമയമെടുക്കുമെങ്കിൽ പോലും അതിലേക്ക് ലയിച്ചാൽ ആ ലോകത്തേക്ക് നമ്മളും എത്തിപ്പെടുന്നത് പോലെയാണ്. അപാര ആസ്വാദനമാവും ഓരോ സിനിമകളും സമ്മാനിക്കുക. അതും എല്ലാ സിനിമകളിലും വ്യത്യസ്തമായ ആഖ്യാനശൈലിയുമാണ് അദ്ദേഹം അവലംബിക്കുക. Visual Story Telling അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അതൊക്കെ കണ്ടിരിക്കാൻ അതീവ രസകരമാണ്. ഒപ്പം താളത്തിനൊത്ത പശ്ചാത്തലസംഗീതവും. Optimistic ആയി പല സിനിമകളിലും മഞ്ഞ നിറം ഉപയോഗിച്ചിരിക്കുന്നത് കാണാം. അത്തരത്തിൽ നിറങ്ങളുടെ അതീവ സൂക്ഷ്മമായ ഉപയോഗം ഓരോ ചിത്രങ്ങളിലും കണ്ണിൽ പെടും. ആദ്യ രംഗങ്ങൾ കാണുമ്പോൾ തന്നെ 'This Will Be A Feast For Our Eye' എന്ന തോന്നൽ നമ്മിൽ ഉണ്ടാക്കിയെടുക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

റിലീസ് ചെയ്ത ക്രമത്തിലല്ല അദ്ദേഹത്തിന്റെ സിനിമകൾ കണ്ടത്. അതുകൊണ്ട് തന്നെ പല ചിത്രങ്ങളുടെയും ആസ്വാദനത്തെ അത് ബാധിച്ചിട്ടുണ്ട്. ഇഷ്ടചിത്രങ്ങൾ ആദ്യം വരുന്ന രീതിയിലാണ് ഫിലിമോഗ്രഫി ക്രമീകരിച്ചിരിക്കുന്നത്.



⇒THE GRAND BUDAPEST HOTEL

Year : 2014
Run Time : 1h 39min

The Grand Budapest Hotel എന്ന ഹോട്ടലിന്റെ ചരിത്രമാണ് ചിത്രത്തിന്റെ കഥ. ഏറ്റവും വൈകി കണ്ടതും ഏറ്റവും ഇഷ്ടപ്പെട്ടതുമായ Wes സിനിമ. വർണ്ണിക്കാൻ വാക്കുകളില്ലാത്ത ഐറ്റം എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല എന്നതാണ് സംഗതി. പതിവ് Wes സിനിമകൾ പോലെ തന്നെ പതിഞ്ഞ താളത്തിൽ പോവുന്ന ആദ്യ 20 മിനിറ്റ്. പിന്നീടങ്ങോട്ട് വേറൊരു തലത്തിലേക്ക് നമ്മുടെ ആസ്വാദനത്തെ കൊണ്ടുപോവുന്ന കഥയും മാജിക്കൽ  റിയലിസം എന്ന് തോന്നിക്കും വിധമുള്ള  ആഖ്യാനവും. Aspect Ratio തന്നെ ഇങ്ങനെയൊന്ന് കാണുക വിരളമാണ്. അമ്പരപ്പിക്കുന്ന art workകളും ബ്ലാക്ക് ഹ്യൂമറിന്റെ അങ്ങേയറ്റം പുലർത്തുന്ന കഥയും കാഴ്ച്ചയിലുടനീളം രസിപ്പിക്കുന്ന അവതരണവുമായി തീർന്ന് പോവരുതേ എന്നാഗ്രഹിക്കുന്ന അപൂർവ്വ അനുഭവം. കാണാത്തവർ വിരളമാവും എന്നറിയാം. എങ്കിലും ഇനിയും കണ്ടിട്ടില്ലാത്തവർ സമയം കളയാതെ വേഗം കണ്ടോളുക. പലരുടെയും വ്യത്യസ്തമായ കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ കാണാനാവും. ഒരു തവണ കൊണ്ട് കാഴ്ച്ച നിൽക്കില്ല എന്നുറപ്പ്. ഓസ്കറും ഗോൾഡൻ ഗ്ലോബും BAFTAയുമടക്കം നിരവധി അവാർഡുകളും ചിത്രം വാരിക്കൂട്ടി.

AB RATES ★★½



⇒FANTASTIC MR. FOX

Year : 2009
Run Time : 1h 27min

മുകളിൽ പറഞ്ഞത് പോലെ Wesന്റെ സിനിമകളോട് താൽപര്യം തോന്നാൻ കാരണമായ സിനിമ. Stop-Motion Animation അധികമായി ഉപയോഗിക്കാത്ത കാലഘട്ടത്തിൽ അതെ ടെക്നിക്ക് ഉപയോഗിച്ച് അമ്പരപ്പിച്ച ചിത്രമെന്ന് പറയേണ്ടി വരും ഇതിനെ. 3 ഫാമുകളിൽ നിന്ന് മോഷ്ടിച്ച് ഉപജീവനം നടത്തുന്ന കുറുക്കനും അതറിയുമ്പോൾ കുറുക്കനെ തുരത്താൻ ഉറങ്ങിപ്പുറപ്പെടുന്ന ഫാമുടമകളും തമ്മിലുള്ള പൊരിഞ്ഞ യുദ്ധമാണ് ചിത്രം. ചിരിക്കാൻ ഒട്ടേറെയുണ്ട്. അത്ര രസകരമായ അവതരണമാണ് ചിത്രത്തിന്റേത്. ഒരുതരത്തിൽ മനുഷ്യൻ പ്രകൃതിയെയും മറ്റ് ജീവികളെയും ചൂഷണം ചെയ്യുന്നത് തന്നെയാണ് പലയിടത്തും സിമ്പോളിക് ആയി കാട്ടിത്തരുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ച ചിത്രം. സാധരണ ആനിമേഷൻ അല്ല Stop-Motion എന്നുകൂടി ഓർമിപ്പിക്കുന്നു. ടെക്നിക്കൽ സൈഡിനെ പറ്റി കൂടുതൽ പറയുന്നില്ല. കണ്ടറിയുക. ഈ ചിത്രത്തിൽ Yellow കളറിന്റെ ഉപയോഗം പലയിടത്തും കാണാനാവും. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ ഉണ്ടായിരുന്നു Mr.Foxന്.

AB RATES 



⇒RUSHMORE

Year : 1998
Run Time : 1h 33min

Wes Andersonന്റെ രണ്ടാം ചിത്രം. പഠനത്തിൽ അൽപ്പം പുറകിൽ നിൽക്കുന്ന, എന്നാൽ extra-curricular activitiesൽ അതീവ തൽപരനായ മാക്സ് ഫിഷറിന്റെയും സമ്പന്നനായ ഹെർമന്റെയും  കഥ. അവരുടെ ഇടയിലേക്ക് റോസ്മേരി എന്ന ടീച്ചർ കടന്നുവരുമ്പോഴുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു Disturbed Teenനെ represent ചെയ്യുന്ന മാക്സിനെയാണ് സംവിധായകൻ ഫോക്കസ് ചെയ്തിരിക്കുന്നത്. മനോഹരമായ പല സന്ദർഭങ്ങളാൽ സമ്പന്നമാണ് ചിത്രം. ഒരു കോമഡി ഡ്രാമ എന്ന നിലയിൽ മികച്ചൊരു ഫീൽ ഗുഡ് മൂവിയായി അവസാനിക്കുന്നുണ്ട് Rushmore. Bill Murrayയുടേയും Jasonന്റെയും ഗംഭീര പ്രകടനങ്ങൾ കൊണ്ടും മികച്ച സൗണ്ട്ട്രാക്കുകൾ കൊണ്ടും ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറുന്നു ഇതും.

AB RATES 



⇒MOONRISE KINGDOM

Year : 2012
Run Time : 1h 34min

നിറങ്ങളുടെ ഉപയോഗത്തിൽ Wes എത്രകണ്ട് സൂക്ഷ്മത പുലർത്തുന്നുവെന്ന് ഈ ചിത്രം കണ്ടാൽ ബോധ്യമാവും. Visual Narrationഉം ചിത്രം പ്രാധാന്യം നൽകുന്നുണ്ട്. Khakhi Scout ആയ സാമിന്റെയും അതെ പ്രായക്കാരിയായ സൂസിയുടെയും പ്രണയവും ഇരുവരുടെയും ഒളിച്ചോട്ടവുമാണ് വളരെ രസകരമായി സംവിധായകൻ പറഞ്ഞിരിക്കുന്നത്. മാജിക്കൽ റിയലിസം ആഖ്യാനശൈലിയിൽ അനുഭവിച്ചറിയാം ചിത്രത്തിലൂടെ. സംവിധായകൻ പന്ത്രണ്ട് വയസ്സുകാരനായി കഥ രചിച്ചത് പോലെയാണ് നമുക്ക് തോന്നുക. അത്ര ഭംഗിയാണ് ഈ കഥക്ക്. ഹ്യൂമറും ഇമോഷൻസും റൊമാൻസുമൊക്കെ കൈകാര്യം ചെയ്ത വിധം തന്നെ അതിനുദാഹരണം. Visually Stunning എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണിത്. ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമേ സ്‌ക്രീനിൽ വന്നുപോവുന്നുള്ളു. അവരെയൊക്കെയും കഥയിൽ കണക്റ്റ് ചെയ്തിട്ടുമുണ്ട്. ഭൂരിഭാഗം കഥാപാത്രങ്ങൾക്കും അവരുടേതായ ഇടം നിർമ്മിച്ചെടുക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

AB RATES 



⇒ISLE OF DOGS

Year : 2018
Run Time : 1h 41min

Stop-Motionയുമായി വീണ്ടും അമ്പരപ്പിച്ചുകൊണ്ടായിരുന്നു Wesന്റെ ഇത്തവണത്തെ വരവ്. കഥയും കഥാപാത്രങ്ങളും അങ്ങ് ജപ്പാനിൽ നിന്നാണ്. സാങ്കൽപിക നഗരമായ മെഗാസാക്കിയിൽ ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടുന്നതും അതിന് കാരണമായ നായകളെ മറ്റൊരു ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്യുന്നിടത്ത് കഥ തുടങ്ങുന്നു. തന്റെ നായയെ അന്വേഷിച്ച് Atari എന്ന 12 വയസ്സുകാരൻ അവിടേക്ക് ചെല്ലുന്നിടത്ത് കഥ വികസിക്കുന്നു. അവതരണശൈലിയിൽ Wesന്റെ സിഗ്നേച്ചർ പൂർണ്ണമായും കാണാവുന്ന ചിത്രം. കാരിക്കേച്ചർ കണക്കെ നീങ്ങുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും മികച്ചുനിന്ന ആനിമേഷൻ വർക്കുകളും ഗംഭീര കാസ്റ്റിങ്ങുമൊക്കെയായി ഏറെ രസിപ്പിച്ച അനുഭവമായി മാറി ഈ ചിത്രം. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷനിൽ ഈ ചിത്രവും ഭാഗമായിരുന്നു.

AB RATES ★★½



⇒THE DARJEELING LIMITED

Year : 2007
Run Time : 1h 31min

അച്ഛന്റെ മരണശേഷം പിരിഞ്ഞിരുന്ന മൂന്ന് സഹോദരങ്ങൾ. അവർ ഒന്നിക്കാൻ തിരഞ്ഞെടുത്ത മാർഗമാവട്ടെ ഇന്ത്യയിലൂടെ ഒരു യാത്ര. ഭൗതികസുഖങ്ങൾ തൽക്കാലം മാറ്റിവെച്ച് തന്നിലെ സത്വത്തെ തിരിച്ചറിയാൻ ആത്മീയമായ ഒരു യാത്രയാണ് ഇത്തവണ അവർ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ മൂന്ന് സഹോദരങ്ങളുടെയും സ്വഭാവത്തിലെ വൈരുദ്ധ്യമാണ്. അതിന് ചുക്കാൻ പിടിച്ചാണ് ഈ കഥയെ Wes രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. Adrien Bordy, Owen Wilson, Jason എന്നിവരുടെ കിടിലൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മനോഹരമായ സന്ദർഭങ്ങളാൽ പലപ്പോഴും മുഴുകിയിരുന്ന് പോവുന്ന ഒരു ട്രാവൽ മൂവിയായി കൂട്ടാം ഈ ചിത്രത്തെ. ഇർഫാൻ ഖാൻ ചെറിയൊരു റോളിൽ വന്നുപോവുന്നുണ്ട് ചിത്രത്തിൽ. വളരെ ലളിതമായ മൊമന്റുകളാൽ ഇമോഷൻസിനെ കൺവേ ചെയ്തിരിക്കുന്ന വിധവും ഡയലോഗുകളും മികച്ചുനിന്നു.

AB RATES ★★½



⇒THE ROYAL TENENBAUMS

Year : 2001
Run Time : 1h 50min

ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും ബന്ധം വേർപിരിഞ്ഞ് അമ്മയുടെ കൂടെ താമസിക്കേണ്ടി വന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടുത്തുന്ന സീക്വൻസുകൾ ഉണ്ട് തുടക്കത്തിൽ. അത് മാത്രം കണ്ടാൽ മതി ഒറ്റയിരിപ്പിന് ചിത്രം കണ്ടുതീർക്കാൻ. ചെറുപ്പത്തിൽ മികവ് പുലർത്തുകയും എന്നാൽ പാതിവഴിയിൽ ജീവിതത്തിൽ വഴിത്തിരിവുകൾ നിറയുകയും ചെയ്ത സഹോദരങ്ങളുടെ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. റോയൽ എന്ന അച്ഛൻ കഥാപാത്രം നമ്മെ വല്ലാതെ സ്പർശിക്കും. കഥാപാത്രങ്ങൾ തമ്മിലുള്ള റിലേഷൻ ഘട്ടം ഘട്ടമായി അവതരിപ്പിച്ചത് ആഖ്യാനത്തിന് മാറ്റുകൂട്ടുന്നുണ്ട്. മനോഹരമായൊരു ഫീൽ ഗുഡ് മൂവിയായി പര്യവസാനിക്കുന്നു ഈ ചിത്രം.

AB RATES ★★½



⇒THE LIFE AQUATIC WITH STEVE ZISSOU 

Year : 2004
Run Time : 1h 59min

പേരുകൊണ്ട് തന്നെ  പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ഇതിന് മുമ്പ് കണ്ട Wes സിനിമകളുടെ ഹാങ്ങോവർ ഉള്ളത് കൊണ്ട് അൽപ്പം പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സമീപിച്ചത്. എന്നാൽ ആ പ്രതീക്ഷയെ തൃപ്തിപ്പെടുത്താൻ പോന്ന അനുഭവമായിരുന്നില്ല ലഭിച്ചത്. ചിത്രം മോശമാണെന്നല്ല, എന്നിലെ ആസ്വാദകനെ പൂർണ്ണമായി തൃപ്തിപ്പെടുത്താനായില്ല എന്ന് മാത്രം. ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഈ ചിത്രത്തിന്. വമ്പൻ കാസ്റ്റിങ്ങ് തന്നെ ഹൈലൈറ്റ്. Bill Murrayയുടെ ഗംഭീര പ്രകടനത്തിൽ കാസ്റ്റിങ്ങ് മികവ് തുടങ്ങുന്നു. ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. സിനിമയുടെ അതെ പേരിലുള്ള TV പ്രോഗ്രാം ചെയ്യുന്ന Steveന്റെ കഥയാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. പുതിയ എപ്പിസോഡ് ചെയ്യാനായി കടൽ യാത്രയിൽ ഏർപ്പെടുന്ന സ്റ്റീവിന്റെയും കൂട്ടരുടെയും രസകരമായ അനുഭവം. Stop-Motion രംഗങ്ങൾ ചിത്രത്തിൽ കൊണ്ടുവന്ന വിധം ശ്രദ്ധേയമാണ്.

AB RATES 



⇒BOTTLE ROCKET

Year : 1996
Run Time : 1h 31min

Wes Andersonന്റെ ആദ്യ ചിത്രം. ഒരു ശരാശരി അനുഭവം മാത്രമായിരുന്നു ചിത്രം നൽകിയത്. ഒരുപക്ഷെ മറ്റ് സിനിമകൾ നൽകിയ അമിതപ്രതീക്ഷയുടെ ഫലമാവാം ഈ ആസ്വാദനം. നല്ലൊരു തുടക്കം ലഭിച്ചിട്ടും അത്തരത്തിലൊരു പര്യവസാനത്തിലേക്ക് ചിത്രത്തിന് എത്തിച്ചേരാൻ സാധിച്ചെന്ന് തോന്നിയില്ല. ഒരുപക്ഷെ സിനിമ കണ്ടുതുടങ്ങുന്ന ഓർഡർ മാറിയാൽ ഈ ചിത്രം ഇഷ്ടപ്പെടാനും സാധ്യതയുണ്ട്. Owen Wilsonന്റെ അടിപൊളി കഥാപാത്രമാണ് ചിത്രത്തിന്റെ ജീവൻ.

AB RATES ½


ഒരു സിനിമാസ്നേഹിക്ക് ആഴത്തിൽ പഠിക്കാവുന്ന പാഠപുസ്തകം തന്നെയാണ് Wes Anderson എന്ന സംവിധായകൻ. ഒരുപാട് പ്രത്യേകതകളും പുതുമകളും തന്റെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും അത് കാണികൾക്ക് മികച്ച അനുഭവമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന സംവിധായകൻ. അപാര വിശ്വൽ ഇമാജിനേഷൻ ഉള്ള വ്യക്തിയാണ് അദ്ദേഹമെന്ന് ഓരോ ചിത്രങ്ങളും തെളിയിക്കുന്നുണ്ട്. ഓരോ സിനിമകളിലും ടെക്നിക്കൽ സൈഡുകളെ എങ്ങനെ ഉപയോഗിക്കണമെന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടാവും. റിലീസ് ആയ ഓർഡറിൽ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ ശ്രമിക്കുക. പടിപടിയായി ഉയരുന്ന മികവ് ഓരോ ചിത്രത്തിലും പ്രകടമാണ്. അനുഭവിച്ചറിയുക ഈ മാസ്മരികതയെ.


NB : സിനിമ ഡൗൺലോഡ് ചെയ്യുമ്പോൾ MB കുറഞ്ഞത് ചെയ്ത് പിശുക്ക് കാട്ടരുത്. കൂട്ടത്തിൽ കൂടിയ പ്രിന്റ് തന്നെ ഡൗൺലോഡ് ചെയ്യുക. ഇതിന്റെ ഗുണം ഇപ്പൊ മനസ്സിലാവില്ല. കണ്ട് കഴിയുമ്പോൾ മനസ്സിലാവും.

എല്ലാ സിനിമകളും ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.Abi Suggests

You Might Also Like

0 Comments