Gang Leader

November 02, 2019



🔻നാനിയുടെ വളരെ കുറച്ച് സിനിമകൾ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും ഏറെ ഇഷ്ടപ്പെട്ട നടനാണ് അദ്ദേഹം. അഭിനയമികവ് തന്നെ അതിന് കാരണം. ഗാങ്ങ് ലീഡറിന്റെ ട്രെയിലർ വന്നപ്പോൾ മികച്ച ഒന്നായി തന്നെ തോന്നിയിരുന്നു. ഒപ്പം 24 സംവിധാനം ചെയ്ത വിക്രം കുമാർ എന്ന സംവിധായകനും. സിനിമ കണ്ടപ്പോൾ ആ പ്രതീക്ഷകളെല്ലാം ശരിവെക്കുന്ന അനുഭവം തന്നെയാണ് ലഭിച്ചത്.

Year : 2019
 Run Time : 2h 35min

🔻ഒരു മോഷണശ്രമത്തിനിടെ 5 പേർ കൊല്ലപ്പെടുകയും അത് തെളിയിക്കാനായി അവരുടെ കുടുംബാംഗങ്ങൾ ഒരു ഡിട്ടക്ട്ടീവ് നോവലിസ്റ്റിനെ സമീപിക്കുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ ഗാങ്ങ് കൊലപാതകങ്ങൾ തെളിയിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത് വളരെ രസകരമായി പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

🔻സിമ്പിളായ ഒരു തീമിനെ കോമഡിയും ത്രില്ലും കൃത്യമായി ബ്ലെന്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ ത്രില്ലറിന്റെ വ്യാപ്തി ഒട്ടും കുറക്കുന്നില്ല എന്നതാണ് ഹൈലൈറ്റ്. ത്രിൽ എലമെന്റുകൾ നിറഞ്ഞ രംഗങ്ങളുടെ കിടിലൻ അവതരണം ചിത്രത്തിൽ ഒരുപാട് കാണാനാവും. അതിൽ പോലും ഡയലോഗുകളിൽ ഹ്യൂമർ പകർന്നിരിക്കുന്നത് കാണാം എന്നതാണ് വസ്തുത. ലോജിക്കിനെ പറ്റി ചിന്തിക്കാൻ ഇട തരാത്ത വിധത്തിലുള്ള അവതരണത്തിൽ നാം വീണുപോകും എന്ന് തീർച്ച. ക്ലൈമാക്സ് ഡീസന്റായി അവസാനിപ്പിച്ചിട്ടുണ്ട്. ആ ഫൈറ്റ് സീനിന്റെ execution അടിപൊളി.

🔻പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാൽ സമൃദ്ധമാണ് ചിത്രം. അതിന് പറ്റിയ കിടിലൻ കാസ്റ്റിങ്ങ് എടുത്ത് പറയാതെ പറ്റില്ല. നാനിയുടെ കിടിലൻ പ്രകടനത്തിൽ തുടങ്ങി ലക്ഷ്മിയുടെ കഥാപാത്രം വരെ പൊളിച്ചടുക്കുന്നുണ്ട്. ബാങ്കിൽ വെച്ചുള്ള ഒരു രംഗത്തിൽ ലക്ഷ്മിയുടെ മാനറിസവും ഭാവങ്ങളും നിർത്താതെ ചിരിപ്പിച്ചു. ഒപ്പം ശരണ്യയും മറ്റുള്ളവരും നായകനോളം തന്നെ സ്‌ക്രീൻ പ്രസൻസ് അപഹരിക്കുന്നുണ്ട്. നായികയെ കാണാൻ ക്യൂട്ട് ആയിരുന്നു. ഒപ്പം നല്ല പ്രകടനവും. വില്ലനും കൊള്ളാം.

🔻അനിരുദ്ധിന്റെ അതിഗംഭീര BGM വർക്കുകൾ ചില സീനുകൾ വേറെ തലത്തിലേക്ക് എലവേറ്റ് ചെയ്യുന്നുണ്ട്. Ra Ra എന്ന ഗാനത്തിന്റെ BGM പല രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്ന വിധം ഗംഭീരമായിരുന്നു. ആ പാട്ടും കിടു. പാട്ടുകളൊന്നും ഫോർവേഡ് അടിക്കാൻ തോന്നാതെ തന്നെ കാണാം എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പാട്ടുകളും കേൾക്കാൻ ഇമ്പമുള്ളതായിരുന്നു.

🔻FINAL VERDICT🔻

ഒരു Complete Festive Entertainer എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. ആവശ്യത്തിലേറെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ത്രിസിപ്പിക്കാനും ചിത്രത്തിന് സാധിച്ചിടത്ത് ഏറെ ഇഷ്ടപ്പെട്ട ഗ്യാങ്ങായി മാറുന്നുണ്ട് ഇത്. രണ്ടര മണിക്കൂർ Entertainment ആഗ്രഹിക്കുന്നവർക്ക് 100% Recommended. റിപ്പീറ്റ് വാച്ചിന് അത്യുത്തമം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments