Hide And Seek
November 02, 2019🔻സിനിമയിലെ ആദ്യ രംഗം തന്നെ ഈ പേരിനോട് ചേർന്ന് നിൽക്കുന്നതാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീയെ പിന്തുടരുന്ന ഹെൽമെറ്റ് ധരിച്ച അജ്ഞാതൻ. മുറിയിലേക്ക് ആ സ്ത്രീ പ്രവേശിക്കുന്നതോടെ സിനിമയുടെ കഥ തുടങ്ങുന്നു. പിന്നീട് കഥ എത്തുന്നത് ഇരിടവേളക്ക് ശേഷമുള്ള സംഭവങ്ങളിലേക്കാണ്. തന്റെ സഹോദരനെ തേടിയെത്തുന്ന Seong-Soo എന്ന പണക്കാരന്റെ അന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്നു. ഈ രണ്ട് സംഭവങ്ങൾക്കും എന്താണ് ബന്ധം. ഒടുവിൽ ഇതിന്റെ ചുരുളഴിയുന്നു.
Year : 2013
Run Time : 1h 47min
🔻പതിഞ്ഞ താളത്തിലുള്ള തുടക്കമാണ് ചിത്രത്തിന്റേത്. ഒരുപക്ഷെ ആ ഘട്ടത്തിൽ ചിത്രത്തിന് ഏറ്റവും യോജിച്ച ആഖ്യാനരീതിയും അത് തന്നെയാണ്. എന്നാൽ ആകാംഷ നിലനിർത്തുന്ന എലമെന്റുകൾ കൃത്യമായ ഇടവേളകളിൽ നമുക്ക് ലഭിക്കുന്നുമുണ്ട് താനും. കഥയിലെ പ്രധാന വഴിത്തിരിവ് വരുന്നത് മുതൽ അവതരണം ടോപ്പ് ഗിയറിലാണ്. ത്രില്ലർ എന്ന ജേണറിനോട് നീതിപുലർത്തും വിധമുള്ള അവതരണം അവിടം മുതൽ നമുക്ക് കാണാം. പ്രതീക്ഷിക്കുന്നതിനും ഊഹിക്കുന്നതിനുമപ്പുറം പുകമറ സൃഷ്ടിച്ച ട്വിസ്റ്റുകൾ സമ്മാനിക്കുന്ന കൊറിയൻ ഇൻഡസ്ട്രിയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കും ഈ ചിത്രത്തിന്റെ കാര്യത്തിലും.
🔻ത്രില്ലറെന്ന നിലയിൽ മാത്രമല്ല അതിനൊപ്പം വൈകാരികമായ രംഗങ്ങളും കൈകാര്യം ചെയ്‌ത വിധം പ്രശംസനീയമാണ്. കൊച്ച് കുട്ടികൾ വരെ മത്സരിച്ചഭിനയിക്കുന്ന ഇൻഡസ്ട്രിയിൽ ഇതൊരു പുതുമയല്ലെങ്കിൽ കൂടി പറയാതിരിക്കാൻ വയ്യ. നായകനും സഹോദരനുമായുള്ള ബന്ധം വരച്ചുകാട്ടുന്ന രംഗങ്ങൾ നന്നായി execute ചെയ്തവയാണ്. ആ ബന്ധം എങ്ങനെയെന്നത് രണ്ടാമത് വരുന്ന കാര്യമാണ്. ഒപ്പം കടുംബപരമായ കോൺഫ്ലിക്റ്റുകളും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് കാട്ടിത്തരുന്നുണ്ട്. അതുകൊണ്ട് തന്നെ ത്രില്ലർ എന്നതിനൊപ്പം തന്നെ ഇത്തരം കാര്യങ്ങളും കോർത്തിണക്കി കൊണ്ടുപോവുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
🔻അഭിനേതാക്കളുടെ പ്രകടനം പറയണെമന്നുണ്ട്. പക്ഷെ വമ്പൻ സ്പോയിലർ ആവുമെന്നതിനാൽ അതിനെ പറ്റി നിശബദ്ധത പാലിക്കുന്നതാണ് അത്യുത്തമം. ക്ലൈമാക്സ് രംഗങ്ങളൊക്കെ പ്രകടനം കൊണ്ട് വില്ലനിസം വേറെ ലെവലിൽ എത്തുന്നുണ്ട്. ഒപ്പം ടെക്നിക്കൽ സൈഡുകളും നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പേസിങ്ങിനോട് ചേർന്ന് നിൽക്കുന്ന എഡിറ്റിംഗും ഇടക്കിടെ ഡാർക്ക് മൂഡ് സമ്മാനിക്കുന്ന ക്യാമറ വർക്കുകളും ത്രില്ലറിനോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തലസംഗീതവും മികച്ചതാണ്.
🔻FINAL VERDICT🔻
ഒന്നോ രണ്ടോ രംഗങ്ങളിൽ ചില ലോജിക്ക് പ്രശ്നങ്ങൾ തോന്നിയെങ്കിൽ കൂടി ഒരുപാട് ത്രില്ലടിപ്പിച്ച ചിത്രമാണ് Hide & Seek. പേര് പോലെ തന്നെ ഒളിച്ചിരിക്കുന്ന അജ്ഞാതനെയും സഹോദരനെയും തേടിയുള്ള യാത്ര എവിടെ അവസാനിക്കുമെന്ന് കണ്ടറിയുക. കൊറിയൻ ഇൻഡസ്ട്രിയിൽ ഏറെ ആസ്വദിച്ച ത്രില്ലറിന്റെ പട്ടികയിലേക്ക് ഒന്നുകൂടി ചേരുന്നു.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments