In The Shadow Of The Moon

November 02, 2019



🔻ഗംഭീരമായ തുടക്കം. ത്രില്ലടിപ്പിച്ച് മുന്നേറുന്ന അവതരണം. എന്നാൽ പാതിയെത്തുമ്പോൾ പതിയെ കുറഞ്ഞ് വരുന്ന ആഖ്യാനവേഗത. ഒടുക്കം പ്രതീക്ഷകൾക്ക് തുലനം ചെയ്യാൻ സാധിക്കാത്ത ക്ലിഷേ ട്വിസ്റ്റ്. ഇതാണ് ചിത്രത്തിന്റെ ആകെത്തുക.

Year : 2019
Run Time : 1h 55min

🔻1988. ഫിലാഡൽഫിയയിലാണ് കഥ നടക്കുന്നത്. ഒരേസമയം മൂന്നിടത്ത് മൂന്ന് പേർ ഒരേ രീതിയിൽ കൊല്ലപ്പെടുന്നു. പ്രത്യക്ഷത്തിൽ അവർ തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും പോലീസ് ഓഫീസറായ ലോക്ക് അവരിൽ ഒരു ബന്ധം കണ്ടെത്തി. അവരുടെ കഴുത്തിന് പിന്നിലെ മൂന്ന് പാടുകൾ. അതിൽ നിന്ന് അവർ അന്വേഷണം ആരംഭിക്കുന്നു. തുടർന്ന് അവരുടെ സസ്‌പെക്റ്റിലേക്ക് അടുക്കുന്നു.

🔻മേൽപറഞ്ഞത്‌ ഒരു തുടക്കം മാത്രമാണ്. ഇതിന് ശേഷമാണ് കഥയിലെ യഥാർത്ഥ വഴിത്തിരിവുകൾ അരങ്ങേറുന്നത്. എന്നാൽ 9 വർഷത്തെ ഇടവേള അതിന് വേണ്ടിവന്നു എന്ന് മാത്രം. അവിടെയൊരു സീരിയൽ കില്ലറിന്റെ സാധ്യത തെളിയുകയാണ്. ഒടുവിൽ കേസന്വേഷണത്തേക്കാൾ സയൻസ് ഫിക്ഷൻ എന്ന നിലയിൽ ചിത്രം മുന്നേറുന്നു.

🔻തുടക്കത്തിലേ കൊലപാതകങ്ങൾക്ക് താളം പിടിക്കുന്ന ഒരു പിയാനോ നോട്ട് ഉണ്ട്. ആ ഒറ്റ രംഗം കൊണ്ട് ചിത്രം നമ്മെ കയ്യിലെടുക്കുന്നുണ്ട്. തുടർന്ന് ആ പ്രതീക്ഷകളോട് നീതി പുലർത്തുന്ന അവതരണം തന്നെയാണ് ചിത്രത്തിന്റേത്. 9 വർഷങ്ങൾക്ക് ശേഷമുള്ള ഇൻസിഡന്റുകളും ഏറെ ശ്രദ്ധ ജനിപ്പിക്കുന്നതാണ്. അപ്പോഴേക്കും സമയം പകുതി പിന്നിട്ടിരുന്നു. അതുവരെ വേഗത പുലർത്തിയിരുന്ന ആഖ്യാനം പിന്നീട് പതിഞ്ഞ താളത്തിലാവുന്നുണ്ട്. പലപ്പോഴും ത്രില്ലർ എന്ന കാര്യം പോലും മറന്നുപോകും വിധം മന്ദത ചില രംഗങ്ങളിൽ കാണാം. അപ്പോഴും എന്തൊക്കെയോ പ്രതീക്ഷകൾ മനസ്സിൽ ഉണ്ടായിരുന്നു എന്നത് സത്യം. എന്നാൽ സമകാല പ്രതീക്ഷകളും തകിടം മരിച്ച ക്ലൈമാക്സ് നിരാശ തന്നെയാണ് നൽകിയത്. കുറെ ചോദ്യങ്ങളും അതിനൊപ്പം ഉത്തരം കിട്ടാതെ അവസാനിക്കുന്നുമുണ്ട്. ഒടുക്കം കലമുടക്കുക എന്ന് അക്ഷരാർത്ഥത്തിൽ പറയാം എന്ന് സാരം. നായകന്റെ മികച്ച പ്രകടനം മാത്രമാണ് ആശ്വാസം,

🔻FINAL VERDICT🔻

സിനിമ തുടക്കത്തിൽ തരുന്ന പ്രതീക്ഷകൾ മനസ്സിൽ പേറിക്കൊണ്ട് മുന്നോട്ട് പോയാൽ നിരാശയവും ഫലം. ഒരു സാധാരണ സിനിമ ആസ്വദിക്കുന്ന ലാഘവത്തോടെ കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു സ്‌കൈ-ഫൈ ത്രില്ലർ ആസ്വദിക്കാം. ഒരു തവണ കാണാനുള്ള വകയൊക്കെ ചിത്രം കരുതിവെച്ചിട്ടുണ്ട്.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments