Hindi Medium

November 02, 2019



🔻ഈയൊരു കാലഘട്ടത്തിൽ സ്വന്തം മക്കളുടെ ഭാവിയെക്കാളേറെ സമൂഹത്തിൽ ഡിഗ്നിറ്റി കാത്തുസൂക്ഷിക്കാനായി വമ്പൻ സ്‌കൂളുകളും ഇൻസ്റ്റിട്യൂഷനുകളും തേടിപ്പോവുന്ന മാതാപിതാക്കളെയാണ് ഏറെയും കാണാൻ സാധിക്കുക. അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെ പറയാൻ ഏറെ ഉദാഹരണങ്ങൾ ഉണ്ട്. സർക്കാർ സ്‌കൂളുകൾ മികച്ച നിലവാരവും പദ്ധതികളും വിദ്യാർത്ഥികൾക്കായി ഒരുക്കിവെക്കുമ്പോഴും അവയൊക്കെയും തഴഞ്ഞ് CBSE, ICSE സ്‌കൂളുകൾ തേടിപ്പോവുന്ന ഒരുപാട് കുടുംബങ്ങളെ അറിയാം. അതൊക്കെയും തെറ്റാണെന്നല്ല, പക്ഷെ അതൊരു ഷോ-ഓഫ് എന്ന നിലയിലേക്ക് പലപ്പോഴും ഉയരുന്നത് കണ്ടിട്ടുണ്ട്. അവർക്കുള്ള കിടിലൻ മറുപടിയാണ് ഹിന്ദി മീഡിയം.

Year : 2017
Run Time : 2h 12min

🔻മേൽപറഞ്ഞത് പോലെയൊരു ദമ്പതികളാണ് Mr & Mrs Batra. തന്റെ മകൾക്കായി മുന്തിയ ഇനം സ്‌കൂൾ തന്നെ തെരഞ്ഞെടുത്തു. എന്നാൽ അവിടെ അഡ്മിഷൻ കിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കടമ്പകൾ ഏറെയുണ്ട് കടക്കാൻ. അതിനായി എന്തും ചെയ്യാൻ ഇവർക്കൊട്ട് മടിയില്ല താനും. മകളുടെ ഭാവിയും അവരുടെ ഡിഗ്നിറ്റിയും കുടിയിരിക്കുന്നത് അതിലാണല്ലോ. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് നമുക്ക് കാണാനാവുക.

🔻തുടക്കം മുതൽ ഒടുക്കം വരെ മുഴുനീള കോമഡി ചിത്രമാണ് ഹിന്ദി മീഡിയം. എന്നാൽ അതിലൂടെ സംവിധായകൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് താനും. ഒരുനിമിഷം പോലും നമുക്ക് ബോറടിക്ക് വക നൽകുന്നില്ല. പകരം എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മരംഗങ്ങൾക്കായി കരുതിയിരിക്കുകയും ചെയ്യാം. നല്ല മെസേജുകളും ചിത്രം കൈമാറുന്നുണ്ട്. ഒടുവിൽ നല്ലൊരു ക്ലൈമാക്സ് കൂടിയാവുമ്പോൾ തന്റെ കർത്തവ്യം പൂർണ്ണതയിൽ എത്തിക്കുന്നുണ്ട് സംവിധായകൻ.

🔻കോമഡി അനായാസമായി കൈകാര്യം ചെയ്യുന്ന നടനാണ് ഇർഫാൻ ഖാനെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇവിടെ അദ്ദേഹത്തെയും കടത്തിവെട്ടിയിരിക്കുന്നത് Mrs Batraയായി അഭിനയിച്ച Saba Qamarന്റെ പ്രകടനമാണ്. കിടിലൻ പ്രകടനം എന്നെ പറയാനുള്ളൂ. അത്ര ഗംഭീരമായിരുന്നു ആ കഥാപാത്രം. ഒപ്പം ഇർഫാൻ ഖാൻ കൂടി ചേരുമ്പോൾ ചിരിയുടെ പെരുന്നാൾ തന്നെയാണ് കാത്തിരിക്കുന്നത്. അവസാന ഭാഗങ്ങളിലെ ഇർഫാന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു.

🔻FINAL VERDICT🔻

പ്രേക്ഷകനെ അത്യന്തം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ഹിന്ദി മീഡിയം. ഒരിക്കൽ പോലും ആസ്വാദനം താഴേക്ക് പോവുന്നില്ല എന്ന് മാത്രമല്ല ഓരോ രംഗങ്ങൾ കഴിയുന്തോറും കാര്യങ്ങൾ കൂടുതൽ രസകരമാവുന്നുമുണ്ട്. അത്തരത്തിൽ മുഴുനീള കോമഡി ചിത്രമാണ് നമ്മെ കാത്തിരിക്കുന്നത്. കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണേണ്ട ഒന്ന് തന്നെ.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments