Lucid Dream
November 13, 2019🔻കയ്യകലത്തിൽ കാണാതെ പോയ തന്റെ മകന്റെ തിരോധാനത്തിൽ നിന്ന് ഇതുവരെ കരകയറാൻ Dae-hoവിന് സാധിച്ചിരുന്നില്ല. മകനെ കണ്ടെത്താൻ പല വിധത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല എന്നതാണ് സത്യം. ആയിടക്കാണ് Lucid Dreaming എന്ന methodനെ കുറിച്ച് അദ്ദേഹം കേട്ടത്. അവസാനത്തെ വഴിയായി ലൂസിഡ് ഡ്രീമിങ്ങും പരീക്ഷിക്കാൻ അദ്ദേഹം പുറപ്പെടുന്നു.
🔻ലൂസിഡ് ഡ്രീമിങ്ങ് പ്രത്യേകിച്ച് പുതുമ നൽകുന്ന കാര്യമല്ല. എങ്കിലും ഈ ചിത്രം വേറിട്ട് നിൽക്കുന്നത് അതിനുള്ളിൽ ഒളിപ്പിച്ച ക്രൈം ത്രില്ലർ സ്വഭാവം കൊണ്ടാണ്. സിമ്പിളായി പോവുന്ന കഥയെ മികച്ച രീതിയിൽ വഴിതിരിച്ച് വിടുന്ന വൈഭവം നന്നായി അനുഭവിച്ചറിയാം ചിത്രത്തിൽ. നമ്മുടെ മനസ്സിലേക്ക് മറ്റ് ഊഹാപോഹങ്ങളെ ജനിപ്പിക്കാൻ ശ്രമിക്കാതെ നല്ലൊരു സസ്പെൻസ് ത്രില്ലർ എന്ന നിലയിലും തൃപ്തി നൽകുന്നു.
🔻കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങൾക്ക് ചിത്രത്തിൽ നല്ല പ്രധാനമുണ്ട്. അതൊക്കെ നമ്മെ സ്പർശിക്കുന്ന രീതിയിൽ തന്നെ അനുഭവിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല രംഗങ്ങളും നൽകുന്ന ഇന്റൻസിറ്റി ചെറുതല്ല. ഇമോഷണലി കഥാപാത്രങ്ങളുമായി കണക്റ്റ് ചെയ്യാൻ ചുരുങ്ങിയ സമയം കൊണ്ട് സാധിക്കുന്നു എന്നതും ഹൈലൈറ്റ് ആണ്.
🔻FINAL VERDICT🔻
പറയത്തക്ക പുതുമ തോന്നാത്ത തീമിനെ അവതരണമികവ് കൊണ്ട് നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട് ലൂസിഡ് ഡ്രീമിങ്ങ്. VFXൽ പോരായ്‌മ തോന്നിയെങ്കിൽ കൂടി ആകെത്തുകയിൽ തൃപ്തി തന്നെയാണ് ഫലം. ഒന്നര മണിക്കൂറിൽ ചെറിയൊരു ത്രില്ലർ ഒരുക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.
AB RATES ★★★☆☆
0 Comments