The Stranded S1
December 02, 2019🔻ആ രാത്രി അവർ ആഘോഷത്തിമിർപ്പിലായിരുന്നു. സ്‌കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജുകളിലേക്ക് ചേക്കേറുന്നതിലുള്ള സന്തോഷവും ആവേശവും അവരിൽ പ്രകടമാണ്. ഒരു ദ്വീപിൽ ഒറ്റപ്പെട്ട് കിടക്കുന്ന സ്‌കൂളിൽ എന്തെന്നിലാതെ ഉല്ലസിക്കുകയാണ് അവർ. എന്നാൽ അതെല്ലാം തകർക്കാൻ അപ്രതീക്ഷിതമായി ആ സുനാമിത്തിരമാലകൾ അവരെത്തേടിയെത്തി. പിന്നീട് അവിടെ ബാക്കിയായത് 36 കുട്ടികളാണ്. എങ്ങനെ രക്ഷപ്പെടുമെന്ന് പോലുമറിയാതെ കുഴങ്ങി നിൽക്കുന്ന 36 പേർ.
Year : 2019
Episode : 7
Run Time : 45-50 min
🔻സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ജേണറാണ് സർവൈവൽ ത്രില്ലർ എന്നത്. ഒരിടത്ത് പോലും വിരസമാവാതെ വിശ്വസനീയമായി ഓരോ നിമിഷവും മുന്നേറാൻ ചിത്രത്തിന് സാധിക്കണം. ഇല്ലെങ്കിൽ കാണികളിൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ ചിത്രത്തിനാവില്ല. ഇതൊരു സീരീസാവുമ്പോൾ അതിനേക്കാളേറെ സൂക്ഷ്മത ഉണ്ടാവണം. പ്രത്യേകിച്ച് സർവൈവൽ എന്നതിലുപരി മറ്റ് പല ജേണറുകളുടെയും ബ്ലെന്റ് ആവുമ്പോൾ. ഈ സീരീസും അങ്ങനെയൊന്നാണ്.
🔻ആ ദ്വീപിൽ സർവൈവ് ചെയ്യേണ്ടുന്നതിനാവശ്യമായ ഘടകങ്ങളും സ്വഭാവങ്ങളും ഉൾക്കൊള്ളിച്ച കഥാപാത്രങ്ങളെ തന്നെ കേന്ദ്രീകൃതമാക്കി കഥ പറഞ്ഞിരിക്കുകയാണ് സംവിധായകൻ. അവരിലാണ് സീരീസ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്. കൃത്യമായ ഐഡന്റിറ്റി പലർക്കും ബാക്ക്സ്റ്റോറികളിലൂടെ നൽകാനായിട്ടുണ്ട്. എന്തിനേറെ ആ ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങളിലൂടെ തന്നെ പലരുടെയും സ്വഭാവങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 'ക്രാം' എന്ന കഥാപാത്രം നായകതുല്യനാണെങ്കിൽ പോലും antagonist എന്ന നിലയിൽ പരിചയപ്പെടുത്തുന്ന കഥാപാത്രങ്ങൾ ആരുമില്ല. ചില സന്ദർഭങ്ങളിൽ അത്തരത്തിലുള്ളവർ ഉടലെടുക്കുന്നു എന്ന് മാത്രം. ഭൂരിഭാഗം കഥാപാത്രങ്ങൾക്കും അവരുടേതായ existence നൽകാനും സംവിധായകനായിട്ടുണ്ട്. ഇതെല്ലാം കണക്റ്റ് ചെയ്യുന്ന വിധമാണ് ഏറെ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടത്. 'Super Natural' elements ഭംഗിയായി കോർത്തിണക്കുകയാണ് ഈ കഥാപാത്രങ്ങളിലൂടെ.
🔻കഥാപാത്രങ്ങൾ തമ്മിലുള്ള ആത്മബന്ധങ്ങളും അവരുടെ ആത്മസംഘർഷങ്ങളും നന്നായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകന്. Homosexual ആയ കഥാപാത്രങ്ങളിൽ അത് എടുത്തറിയാൻ സാധിക്കും. ഒരുപക്ഷെ ഏറ്റവും ആഘാതമുണ്ടാക്കുന്ന മൊമന്റുകൾ സമ്മാനിക്കുക അവരാവും. Kraam, May എന്നിവർ തമ്മിലുള്ള റിലേഷനും മനോഹരമാണ്. ഇതൊക്കെയും ചെന്നവസാനിക്കുക സർവൈവൽ എന്ന അവരുടെ ലക്ഷ്യത്തിലേക്കാണ്. അതുകൊണ്ട് തന്നെ ഒരാൾ പോലും അനാവശ്യമായി തോന്നില്ല.
🔻തീരെ പ്രതീക്ഷിക്കാതെ വന്ന മിസ്റ്ററി എലമെന്റുകൾ ഒരു തരത്തിൽ സർപ്രൈസ് ആയിരുന്നു. കാടുകളിലെ അന്തരീക്ഷം തന്നെ ഭീതി നിരക്കുന്നതാണ്. ഒപ്പം ദുരൂഹമായ ചില കഥാപാത്രങ്ങൾ കൂടിയാവുമ്പോൾ പ്രതീക്ഷിക്കാത്ത വിധത്തിൽ കഥയെ വഴിതിരിച്ച് വിടുന്നുണ്ട്. പലപ്പോഴായി തോന്നിയ പോരായ്മകൾക്കിടയിലും engaging factor ആയി ഇതൊക്കെയും നിലകൊണ്ടു. VFX quality കുറയുമ്പോഴും വിഷ്വലുകൾ കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും തുടർന്ന് കാണാനുള്ള ആഗ്രഹവും സമ്മാനിക്കുന്നു ഈ സീരീസ്. ഒടുവിൽ ഞെട്ടിച്ചുകളഞ്ഞ tail end കൂടിയായപ്പോൾ ഒന്നാം സീസണെക്കാൾ മികച്ച അനുഭവം രണ്ടാം സീസണ് നൽകാൻ സാധിക്കും എന്നൊരു വിശ്വാസം കൂടി മനസ്സിൽ ഉടലെടുത്തു.
🔻FINAL VERDICT🔻
തായ് സിനിമകളിൽ കാണുന്ന മടുപ്പൻ എലമെന്റുകൾ ആദ്യ തായ് സീരീസിൽ പരമാവധി ഒഴിവായിക്കിട്ടിയതിനാൽ മോശമല്ലാത്ത ഒരുഅനുഭവം തന്നെയായിരുന്നു The Stranded സമ്മാനിച്ചത്. സർവൈവലും സൂപ്പർ നാച്യുറലും നന്നായി ഇടകലർത്താൻ സാധിച്ചതിനാൽ ഒരൽപം പുതുമയുള്ള ആസ്വാദനം തന്നെയായി ഈ സീരീസ്. ഒരു വമ്പൻ Producation Qualityയൊന്നും സീരീസ് ഓഫർ ചെയ്യാത്തതിനാൽ പ്രതീക്ഷകളൊന്നുമില്ലാതെ സമീപിക്കുക. രണ്ടാം സീസണിനായി കാത്തിരിക്കുക.
AB RATES ★★★☆☆
0 Comments