🔻ജോലി പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സമയത്ത് ഫിജിയിലേക്ക് ഒരു ഫ്രീ ഹോളിഡേ ട്രിപ്പ് ഫ്രീയായി അടിച്ച വിവാനും സിയയും അതങ്ങ് തകർക്കാൻ തന്നെ തീരുമാനിച്ചു. മാത്രമല്ല തങ്ങളുടെ വെഡിങ്ങ് ആനിവേഴ്സറിയും അവിടെ തന്നെ ആഘോഷിക്കുകയും ചെയ്യാം. അങ്ങനെ ആ സുദിനത്തിൽ അവർക്കൊരു ഫ്രീ ഇൻവിറ്റേഷൻ കിട്ടി. അവിടെയെത്തിയ അവരെ കാത്തിരുന്നത് ഒരു വമ്പൻ ഓഫറായിരുന്നു. 21 കോടി രൂപ. അതിന് അവർക്ക് കടക്കേണ്ട കടമ്പ 8 ചോദ്യങ്ങളും അത്ര തന്നെ ടാസ്ക്കുകളും മാത്രം. And There Begins The Live Game Show 'Table No. 21"
Year : 2013
Run Time : 1h 48min
🔻ഇതേ പേരിലുള്ള ഒരു നോവലിന്റെ അഡാപ്റ്റേഷനാണ് ഈ ചിത്രം. ഒരു റൊമാന്റിക് മൂഡിൽ തുടങ്ങിയ ചിത്രം ചെന്നെത്തിയത് ഒരു സൈക്കോളജിക്കൽ ത്രില്ലറിലേക്കാണ്. നല്ല രീതിയിൽ ക്രിസ്പ് ആയ അവതരണം സിനിമയുടെ പ്ലോട്ടിനെ ടൈറ്റ് ആക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഫാസ്റ്റ് പേസ്ഡ് ത്രില്ലർ നമുക്ക് ആസ്വദിക്കാം. ഒപ്പം പറയാൻ ശ്രമിച്ച മെസേജുംഅഭിനന്ദനാർഹം തന്നെ. അത് പറഞ്ഞ വിധവും നന്നായി.
🔻തുടക്കം വിവാനെയും സിയയെയും കേന്ദ്രീകരിച്ച ചുരുക്കം ചില രംഗങ്ങൾ ഉണ്ട്. അത് മടുപ്പൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ത്രില്ലർ കാണാൻ നിൽക്കുമ്പോൾ ഇതെന്തിന് എന്ന് തോന്നിയിരുന്നു. എന്നാൽ അവയിൽ പല കാര്യങ്ങളും പലയിടത്തായി ഭംഗിയായി ഉപയോഗിച്ചിരിക്കുന്നത് കാണാം. അത്തരത്തിലുള്ള ക്യാരക്ടർ ഡെവലപ്മെന്റ് തിരക്കഥയുടെ ഘടനയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഒപ്പം രാജീവിന്റെ ഗംഭീര പ്രകടനവും ആ കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വളരെ ഗുണം ചെയ്തിട്ടുണ്ട്. ചില പോരായ്മകളും ലൂപ്പ് ഹോളുകളും ഇടക്ക് തോന്നിയെങ്കിൽ കൂടി അവയൊന്നും കാഴ്ചക്ക് തടസം ആവുന്നതേ ഇല്ല.
🔻മികവ് പുലർത്തുന്ന ടെക്നിക്കൽ സൈഡും ത്രില്ലിങ് ആയ BGMഉം ചില രംഗങ്ങളിലെ കളർ ടോണും എല്ലാം ചിത്രത്തിന് മിഴിവേകുന്നുണ്ട്. വിഷ്വലി ക്വാളിറ്റി ഉറപ്പ് നൽകുന്ന അവതരണവുമാണ് സിനിമയിലുടനീളം. ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ഉള്ളൂ എങ്കിൽ കൂടി പരേഷ് റാവൽ ഉൾപ്പടെയുള്ള കാസ്റ്റിംഗും നന്നായി തന്നെ തോന്നി.
🔻FINAL VERDICT🔻
നല്ലൊരു തീമും അതിന്റെ വ്യത്യസ്തമാർന്ന മേക്കിങ്ങും കൊണ്ട് വേറിട്ട അനുഭവമാകുന്നുണ്ട് Table No 21. ഒരു വമ്പൻ സിനിമ പ്രതീക്ഷിക്കാതെ ഈ ചിത്രത്തെ സമീപിച്ചാൽ ഉറപ്പായും നല്ലൊരു ആസ്വാദനം തന്നെ ലഭിച്ചേക്കും. പറയുന്ന കാര്യത്തിന്റെ ഗൗരവം കൊണ്ടും കഥയിലുടനീളം പുലർത്തുന്ന ത്രില്ലർ സ്വഭാവം കൊണ്ടും തൃപ്തി നൽകുന്നുണ്ട് ചിത്രം.
AB RATES ★★★☆☆