Tucker And Dale VS Evil

August 06, 2019



🔻ഹൊറർ സ്ലാഷർ വിഭാഗത്തിലുള്ള സിനിമകൾ പൊതുവെ കാണാറില്ല. ഒരൽപം പേടി തന്നെയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മികച്ച അഭിപ്രായങ്ങൾ നേടിയ പലതും കാണാതെ പോയിട്ടുമുണ്ട്. ഒരു സിനിമ കാണാൻ തുടങ്ങുമ്പോൾ കഥയെ പറ്റിയോ ജേണറിനെ പറ്റിയോ കൂടുതൽ തിരക്കാറില്ല. അങ്ങനെ തന്നെയാണ് ഈ ചിത്രവും കാണാൻ തുടങ്ങിയത്. ഒടുവിൽ ചെന്നെത്തിയതോ കാണാൻ മടിയുള്ള ആ ജേണറിലേക്ക് തന്നെ. എന്നാൽ അത് മാത്രമായിരുന്നില്ല ടക്കറും ഡേലും കരുതി വെച്ചിരുന്നത്.

Year : 2010
Run Time : 1h 29min

🔻അവധിക്കാലം ആസ്വദിക്കാനായി കാട്ടിലേക്ക് ട്രിപ്പ് വന്ന രണ്ട് കൂട്ടർ. ഒരുപറ്റം കൂട്ടുകാരും അൽപ്പം പഴഞ്ചനെന്ന് മറ്റുള്ളവർക്ക് തോന്നിക്കുന്ന രണ്ട് പേരും. Hillibilly എന്ന് പുതുതലമുറ കളിയാക്കി വിളിച്ചു ടക്കറിനെയും ഡേലിനേയും. ഇടക്ക് ചില ഉരസലുകൾ അവർക്കിടയിൽ ഉണ്ടായത് കൊണ്ട് തന്നെ ഇരുവരും പരസ്പരം സമീപിച്ചത് ഭയത്തോടെയാണ്. അതിനിടയിലാണ് ആലിസൺ അവർക്കിടയിലെ പാലമാവുന്നത്. തുടർന്ന് അവിടെ ഒരുങ്ങുന്നത് ഒരു ചോരക്കളമാണ്.

🔻മരണങ്ങൾ സംഭവിക്കുമ്പോൾ പൊട്ടിച്ചിരി ഉയരുന്നത് അത്ര രസമുള്ള കാര്യമില്ല. പക്ഷെ ഇവിടെ എത്ര വേണ്ടെന്ന് വെച്ചാലും നമ്മൾ നിയന്ത്രണം വിട്ട് ചിരിച്ച് പോവും. അത്തരത്തിലാണ് ഹൊറർ-സ്ലാഷർ ജേണറിനെ ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരുതരത്തിൽ സ്പൂഫും ഡാർക്ക് ഹ്യൂമറും ഹൊററിൽ മിക്സ് ചെയ്ത് പുതിയൊരു അനുഭവം സമ്മാനിക്കുന്നു ടക്കറും ഡേലും. ചോരക്കളിയിലും ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകൾ ആവും നാം കുറച്ച് നേരത്തേക്ക്.

🔻ക്യാരക്ടർ ഡെവലപ്പ് ചെയ്യുന്നത് മുതലുണ്ട് കഥയെ വിശ്വസനീയമാം വിധം അവതരിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം. ചുരുക്കം രംഗങ്ങളിലൂടെ സ്‌ക്രീനിൽ വരുന്ന ഭൂരിഭാഗം കഥാപാത്രങ്ങളുടെയും സ്വഭാവം നമുക്ക് മനസ്സിലാക്കാം. അത് കാര്യങ്ങൾ കൂടുതൽ രസകരമാക്കുന്നുണ്ട്. ചില രംഗങ്ങളിൽ ചിരി ഉയർത്തുന്ന കാര്യവും അത് തന്നെയാണ്. ഒപ്പം ടക്കർ-ഡേൽ ടീമിന്റെ കെമിസ്ട്രിയും നര്മ്മരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബാക്കി എന്തൊക്കെയാണ് കാര്യങ്ങളെന്ന് കണ്ടറിയുക.

🔻ഹൊറർ എന്ന നിലയിൽ ബ്ലഡ് ബാത്തും ഒരുതരം ക്രീപ്പി ഫീൽ നൽകുന്ന അറ്റ്മോസ്ഫിയരും ചിത്രം സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഇടക്ക് അത്യാവശ്യം ഞെട്ടിക്കാൻ പാകത്തിന് രംഗങ്ങളും ഒരുക്കിയിട്ടുണ്ട്. കോമഡി എന്ന നിലയിൽ മാത്രമല്ല, ഹൊറർ എന്ന നിലയിലും ചിത്രം നിലവാരം പുലർത്തുന്നുണ്ട്. അതിൽ വിജയിച്ചതിന് ടെക്നിക്കൽ സൈഡുകൾ അഭിനന്ദനം അർഹിക്കുന്നുണ്ട്.

🔻FINAL VERDICT🔻

പതിവ് ഹൊറർ ശ്രേണിയിലുള്ള ചിത്രങ്ങളിൽ നിന്ന് മാറി വേറിട്ട ഒരനുഭവനമാണ് ടക്കറും ഡേലും ഒരുക്കിവെച്ചിരിക്കുന്നത്. കേവലം ഒന്നര മണിക്കൂറിൽ ഒരുപാട് ചിരിക്കാനും അതോടൊപ്പം ചോരക്കളി ആസ്വദിക്കുവാനും വഴിയൊരുക്കുന്നു ഈ ചിത്രം. വ്യത്യസ്തമായ അനുഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തല വെക്കാവുന്ന ചിത്രം തന്നെയാണിത്.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments