The Secret Life Of Pets 2
August 29, 2019🔻ആനിമേഷൻ ചിത്രങ്ങളോടുള്ള കടുത്ത ഇഷ്ടം കാരണം കണ്ടതാണ് ഈ ചിത്രത്തിന്റെ ആദ്യ ഭാഗം. എന്നാൽ അത്ര തൃപ്തികരമായ അനുഭവമായിരുന്നില്ല അത്. ശരാശരി അല്ലെങ്കിൽ അതിന് താഴെ മാത്രം നിൽക്കുന്ന ഒരു ചിത്രമായി തോന്നിയിരുന്നു അത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം അന്നൗൻസ് ചെയ്തപ്പോൾ യാതൊരു വിധത്തിലുള്ള പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ചിത്രം കണ്ടുതുടങ്ങിയതും അങ്ങനെ തന്നെയാണ്.
Year : 2019
Run Time : 1h 26min
🔻ആദ്യ ഭാഗം പോലെ തന്നെ Petsന്റെ POVയിലൂടെയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. അവരുടെ ജീവിതത്തിലേക്ക് പുതിയ പലരുടെയും കടന്നുവരവിലൂടെയും അതുമൂലമുണ്ടാവുന്ന മാറ്റങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു. Maxലേക്ക് മാത്രം കേന്ദ്രീകരിക്കാതെയുള്ള കഥ പറച്ചിലാണ് ഇത്തവണ ചിത്രത്തിന്റെ പ്രത്യേകത.
🔻Snowball, Gidget എന്നിവരെ കോമഡിക്കായി ഉപയോഗിച്ചിരിക്കുന്ന വിധം അതീവ രസകരമായിരുന്നു. ഇരുവർക്കും വേറൊരു ട്രാക്കിൽ കഥ നൽകി അതിലൂടെ ബന്ധിപ്പിച്ച വിധം നന്നായിരുന്നു. Maxന് അൽപ്പം സീരിയസ്സായ കഥ നൽകിയ ചിത്രം ആദ്യ ഭാഗത്തേക്കാൾ നിലവാരം പുലർത്തുന്നുണ്ട്. കഥയിലും നർമ്മത്തിലും അങ്ങനെ തന്നെ.
🔻പുതിയ കഥാപാത്രങ്ങളെ കൂടി ചിത്രത്തിൽ അവതരിപ്പിക്കുമ്പോളുള്ള ദൈർഖ്യക്കൂടുതൽ ഇവിടെയില്ല. ഒന്നര മണിക്കൂറിൽ കാര്യങ്ങൾ ഒതുക്കിയിട്ടുണ്ട്. ഒപ്പം മനോഹരമായ ക്രെഡിറ്റ് സീനും കിടിലൻ മിഡ് ക്രെഡിറ്റ് സീനും കൂടിയാവുമ്പോൾ തൃപ്തി തന്നെ ഫലം.
🔻FINAL VERDICT🔻
ആദ്യ ഭാഗത്തേക്കാൾ എന്തുകൊണ്ടും നിലവാരം പുലർത്തുന്ന ചിത്രം തൃപ്തികരമായ അനുഭവമാണ് സമ്മാനിച്ചത്. ആനിമേഷൻ പ്രേമികൾക്ക് ചിരിക്കാനും നല്ല വർക്കുകൾ ആസ്വദിക്കാനും ചിത്രത്തിലൂടെ സാധിക്കുന്നു. നല്ലൊരു ടൈംപാസ്സ് ചിത്രമെന്ന നിലയിൽ സമയനഷ്ടമില്ലാത്ത ഒന്ന് തന്നെയായി ഈ ചിത്രവും.
AB RATES ★★★☆☆
0 Comments