La Mante S1

August 06, 2019



🔻20 വർഷം മുമ്പുണ്ടായ കൊലപാതകങ്ങളുടെ അതെ Modus Operandi തന്നെയാണ് ഇപ്പോൾ നടക്കുന്നതിനും ഉള്ളത്. 'The Mantis' എന്ന് എല്ലാവരും വിശേഷിപ്പിച്ചിരുന്ന, ഒരു രാജ്യം മുഴുവനും ഭയത്തിന്റെ നിഴലിലാഴ്ത്തിയ കൊലപാതകങ്ങൾ. അത് വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഒരുപക്ഷെ ആ സീരിയൽ കില്ലറുടെ Copycat ആവാം ഇപ്പോഴത്തെ കൊലയാളി. എന്നാൽ ഒരു തെളിവുകളും അവശേഷിപ്പിക്കാതെയുള്ള ഈ കൊലപാതകങ്ങൾ തെളിയിക്കാൻ ഒരാളുടെ സഹായം കൂടിയേ തീരൂ. Mantisന്റെ.

Year : 2017
Episde : 6
Run Time : 40-55min

🔻ഒരു സീരിയൽ കില്ലർ ഇൻവെസ്റ്റിഗേഷൻ എന്ന നിലയിലാണ് ഈ സീരീസ് കണ്ടുതുടങ്ങിയത്. എന്നാൽ അതൊരു ഇമോഷണൽ ഡ്രാമയിലേക്ക് കൂടി വഴുതിവീഴാൻ അധികം സമയമെടുത്തില്ല. ഒരുപക്ഷെ ഒരു ത്രില്ലറിന് നൽകാവുന്നതിനേക്കാളേറെ മികച്ച അനുഭവമായിരുന്നു ഈ സീരീസ് നൽകിയത്. Netflix റിലീസുകളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്നായി മാറി 'La Mante' എന്ന ഫ്രഞ്ച് സീരീസ്.

🔻കഥാപാത്രങ്ങളെ കണക്റ്റ് ചെയ്ത വിധമാണ് സിനിമയിൽ ഏറ്റവും പ്രശംസ അർഹിക്കുന്നത്. അനാവശ്യമെന്ന് തോന്നിയ ഒരു കഥാപാത്രവും സീരീസിലില്ല. Who എന്ന ചോദ്യത്തിനേക്കാളേറെ നമ്മെ അലട്ടുന്ന മറ്റ് ചില കാര്യങ്ങൾ കഥയുടെ സഞ്ചാരവേളയിൽ മനസ്സിൽ കുറിച്ചിടുന്നുണ്ട്. ഒരുപക്ഷെ സീരീസ് അവസാനിക്കും വരെ അവ നമ്മെ വേട്ടയാടുകയും ചെയ്യും. ഒരുതരം Haunting അനുഭവം എന്ന് തന്നെ പറയാം ഈ സീരീസിനെ. സ്പോയിലർ ആവുമെന്നത് കൊണ്ട് കഥാപാത്രങ്ങളുടെ ബന്ധങ്ങൾ പരാമർശിക്കുന്നില്ല.

🔻കഥ ആവശ്യപ്പെടുന്ന വേഗതയിൽ മാത്രം സഞ്ചരിക്കുന്ന എപ്പിസോഡുകൾ നിലനിർത്തുന്ന ദുരൂഹത അപാരമാണ്. ചില വേളയിൽ ത്രസിപ്പിക്കും വിധമുള്ള വഴിത്തിരിവുകൾ പാകത്തിന് ഒരുക്കിവെച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ അന്വേഷണം എന്നതിലുപരി മറ്റ് പല കാര്യങ്ങളിലേക്കും വെളിച്ചം വീശുമ്പോൾ ഒരു നടുക്കം പലപ്പോഴും ഉണ്ടാവുന്നു. അത്ര ഇമ്പാക്ട് ഉണ്ട് സീരീസിന്റെ തിരക്കഥക്ക്. ഒപ്പം ഗംഭീര പ്രകടനങ്ങളും കൂടിയാവുമ്പോൾ പല രംഗങ്ങളും വേറൊരു തലത്തിലേക്ക് ഉയരുന്നുണ്ട്.

🔻ഒരൽപം വയലൻസ് കടന്ന രംഗങ്ങൾ സീരീസിൽ പലയിടത്തായി വരുന്നുണ്ട്. അവയൊക്കെയും ആസ്വാദനത്തിന് ഗുണം ചെയ്യുന്നുണ്ട് എന്ന് തന്നെ പറയണം. അത്ര ക്രീപ്പി ഫീൽ അവ സമ്മാനിക്കുന്നുണ്ട് പല വേളകളിലും. പേസിങ്ങിലെ Ups & Downs ചില കഥാപാത്രങ്ങളുടെ മനസികാവസ്ഥയോട് ചേർന്ന് നിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ ട്വിസ്റ്റുകൾ വരുന്നത് കാണികൾക്കും ഹരമേകുന്നുണ്ട്. ഒപ്പം ഗംഭീര പശ്ചാത്തല സംഗീതവും ചടുലത പുലർത്തുന്ന എഡിറ്റിംഗും വശ്യത നിറഞ്ഞ ഫ്രയിമുകളും കാഴ്ചയിൽ മിഴിവേകുന്നുണ്ട്.

🔻FINAL VERDICT🔻

ഒരു ഫാസ്റ്റ് പേസ്ഡ് ത്രില്ലർ എന്ന നിലയിൽ സമീപിക്കാതെ കഥാപാത്രങ്ങളുടെ ഇമോഷൻസിന് കൂടി പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ എന്ന നിലയിൽ ഈ സീരീസിനെ സമീപിച്ചാൽ മികച്ച അനുഭവം തന്നെയാവും എന്ന കാര്യത്തിൽ സംശയമില്ല. കഥ ആവശ്യപ്പെടുന്ന വേഗതയിൽ മാത്രം സീരീസ് സഞ്ചരിക്കുമ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കൊണ്ട് നമ്മെ അമ്പരപ്പെടുത്തുന്നുമുണ്ട് സംവിധായകൻ. സ്ലോ പേസ്ഡ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിരുന്ന് തന്നെയാണ് Mantis സമ്മാനിക്കുക.

AB RATES 

സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

1 Comments