Agent Sai Srinivasa Athreya
August 16, 2019🔻ഒരു ത്രില്ലർ ജേണറിലുള്ള സിനിമയിൽ ഹ്യൂമർ കണ്ടന്റ് കൊണ്ടുവരികയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ള സിനിമകൾ അധികം കണ്ടിട്ട് പരിചയിച്ചിട്ടുമില്ല. അല്ലെങ്കിൽ പലതിലും ത്രിൽ ഫാക്റ്ററുകളുടെ രസം കെടുത്തുന്ന ഒന്നായി മാറും ഹ്യൂമർ കണ്ടന്റ്. എന്നാൽ ഈ സിനിമയിൽ നമുക്ക് കാണാനാവുക ത്രില്ലിന്റെയും ഹ്യൂമറിന്റെയും പെർഫെക്റ്റ് ബ്ലെന്റ് ആണ്. അതാണ് മറ്റ് ത്രില്ലറുകളിൽ നിന്ന് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നതും.
Year : 2019
Run Time : 2h 28min
🔻സസ്പെൻസ്-ത്രില്ലർ സിനിമകളുടെ കഥ പറയുന്നത്/അറിയുന്നത് പോലെ ദേഷ്യമുള്ള മറ്റൊരു സംഗതി ഇല്ല. എല്ലാവർക്കും അങ്ങനെയാവണമെന്നില്ല. എന്റെ കാര്യമങ്ങനെയായത് കൊണ്ട് കഥയിലേക്ക് കടക്കുന്നില്ല. ഫ്രഷ് ആയി അപ്രോച്ച് ചെയ്യുന്നതാണ് ഇനി കാണാനുള്ളവർക്ക് ഗുണകരം. ആദ്യ 30 മിനിറ്റ് ഇടവേളയില്ലാതെ ചിരിപ്പിച്ച് മനസ്സ് കൂളാക്കിയതിന് ശേഷം പിന്നീട് കാഴ്ച വെക്കുന്നത് ഒരു ഗംഭീര സിനിമാനുഭവം തന്നെയാണ്. ഒരുപക്ഷെ രാക്ഷസന് ശേഷം ഏറ്റവും ത്രില്ലടിപ്പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത സിനിമയായി മാറി ഈ Sherlock Holmes Adaptation.
🔻പറയാനുദ്ദേശിച്ച കഥക്ക് ആവശ്യമായ രംഗങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളത്. നായകൻ എത്ര ബ്രില്യന്റ് ആണെന്ന് കാണിക്കേണ്ടത് ആവശ്യമായത് കൊണ്ട് തന്നെ അതിനായി കുറച്ച് രംഗങ്ങൾ ഉണ്ട്. എന്നാൽ അത് പിന്നീട് സഹായകമാവുന്നുണ്ട്. തുടർന്ന് ട്രാക്കിലേക്ക് പ്രവേശിക്കുമ്പോൾ ഒരിക്കൽ പോലും വഴുതി മാറാത്ത വിധം ടൈറ്റ് ആവുന്നുണ്ട് തിരക്കഥ. കൈകാര്യം ചെയ്യുന്നതും മികച്ച തീം തന്നെയാണ്. കൂടെ തൃപ്തികരമായ സസ്‌പെൻസും കൂടിയാവുമ്പോൾ നാമറിയാതെ തന്നെ ഗംഭീരമെന്ന് പറഞ്ഞുപോവും. ലൂപ്പ് ഹോളുകൾ ഒന്നും തോന്നാത്ത വിധം വേഗതയേറിയ കഥപറച്ചിൽ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
🔻നായകൻ ജയിലിൽ കിടക്കുമ്പോൾ കൂട്ടുകാരൻ ജാമ്യത്തിലെടുക്കാൻ വരുന്ന സമയത്ത് പറയുന്നൊരു ഡയലോഗുണ്ട്. എന്ത് പറയണം എന്നറിയില്ല. സാക്ഷാൽ ഹോളിവുഡ് ഷെർലോക്ക് പറയുന്നത് പോലെ തന്നെ തന്നെ തോന്നിപ്പോവും. അമ്മാതിരി പെർഫെക്ഷൻ ആണ് ആ കഥാപാത്രത്തിന് നായകൻ നൽകിയിരിക്കുന്നത്. അദ്ദേഹം കൂടി ഭാഗമായ തിരക്കഥയിൽ അദ്ദേഹത്തിന് വേണ്ടി സൃഷ്ടിച്ച റോൾ പോലെ തോന്നും ആത്രേയയുടെ കഥാപാത്രം. അതിഗംഭീര പ്രകടനം തന്നെ. ഡയലോഗ് ഡെലിവറിയും കോമിക് ടൈമിങ്ങുമെല്ലാം അപാരം തന്നെ. കൂടെയുള്ളവരെയെല്ലാം നിഷ്പ്രഭമാക്കിയ പ്രകടനമെന്നെ പറയാനാവൂ.
🔻പശ്ചാത്തലസംഗീതവും ചടുലത നിറഞ്ഞ എഡിറ്റിംഗും ആസ്വാദനത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ത്രില്ലർ എന്ന നിലയിൽ തിരക്കഥക്ക് യോജിക്കും വിധം മികവ് പുലർത്തി. ഒപ്പം ക്യാമറ വർക്കുകളും. ഡാർക്ക് ആവേണ്ട സ്ഥലങ്ങളിൽ അതിനൊത്ത ഫീൽ നൽകുന്നുണ്ട് ഛായാഗ്രഹണം.
🔻FINAL VERDICT🔻
Brilliant Brilliant Brillinat. ഇതിനപ്പുറം ഒന്നും പറയുന്നില്ല. തീർച്ചയായും ആത്രേയ മികച്ച അനുഭവം തന്നെയാവുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഈ കഥാപാത്രത്തെ ലീഡ് ആക്കിയുള്ള അടുത്ത സിനിമകൾക്കായി അക്ഷമയോടെ കാത്തിരിപ്പ് തുടരുന്നു.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments