കമോണ്ട്രാ ഫഹദേ...
August 08, 2019
"ഭക്ഷണം വായിൽ വെച്ച് തരാം. അത് ചവച്ച് തരാൻ പറയരുത്."
ഏതാണ്ട് 2011ഓടെയാണ് മലയാളസിനിമയിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയത്. പതിവ് ഫോർമുലകളിൽ നിന്നും താരകേന്ദ്രീകൃത സിനിമകളിൽ നിന്നുമൊക്കെ മാറ്റം കണ്ടെത്താൻ ഒരുപറ്റം യുവനിരക്ക് കഴിഞ്ഞു എന്നതാണ് സത്യം. കഥയിലേക്ക് അധികം കേന്ദ്രീകരിക്കാതെ, സംഭാഷണങ്ങളെ മാത്രം ആശ്രയിക്കാതെ ദൃശ്യശൈലിയിലൂടെ കഥ പറഞ്ഞ സിനിമകൾ മലയാളസിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരിയും ആഷിക്ക് അബുവും സമീർ താഹിറും അമൽ നീരദുമൊക്കെ ആ ശ്രേണിയിൽ പെടുന്നവരാണ്. സ്പൂൺ ഫീഡിങ്ങ് പരമാവധി ഒഴിവാക്കി സംവിധായകരുടെ ആവിഷ്കാരസ്വാതന്ത്ര്യം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു ആ കാലഘട്ടത്തിൽ. എന്നാൽ ഇവരിലെല്ലാം ഒരുപോലെ കാണാൻ കഴിയുന്ന ഒരു ഘടകം കൂടിയുണ്ട്. മലയാളസിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് നവശൈലീസിനിമകൾക്ക് മുഖമേകുന്നതിൽ മുൻനിരയിലുണ്ടായിരുന്ന നടൻ. ഫഹദ് ഫാസിൽ അഥവാ ഷാനു.
മലയാളികളുടെ സ്വന്തം ലാലേട്ടനെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയ ഫാസിൽ തന്നെയായിരുന്നു ഫഹദിനെയും മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അതുവരെയുള്ള കാമുകസങ്കൽപങ്ങൾക്കും പാകമായ മുഖമായിരുന്നു ഫഹദിന്റേത്. നിഷ്കളങ്കത തുളുമ്പുന്ന മുഖവും പ്രണയം തുടിക്കുന്ന കണ്ണുകളും ഏതാണ്ട് പല സിനിമകളിലെയും കുഞ്ചാക്കോ ബോബനെ അനുസ്മരിപ്പിക്കുന്നുണ്ട്. എന്നാൽ അടിതെറ്റി വീണ അരങ്ങേറ്റമായിരുന്നു ഫഹദിന്റേത്. സിനിമയെക്കുറിച്ചോ അഭിനയത്തേയോക്കുറിച്ചോ വേണ്ടത്ര ബോധമില്ലാതെ ആദ്യസിനിമ ചെയ്ത ഫഹദിന് പലരിൽ നിന്നും പഴി കേൾക്കേണ്ടി വന്നു. ഒരുപക്ഷെ ആദ്യചിത്രം തന്നെ തന്റെ കരിയറിന്റെ അന്ത്യം കുറിച്ചെന്ന തോന്നൽ ഫഹദിനുണ്ടായിക്കാണും. അതുകൊണ്ടാവാം അഭിനയത്തിൽ നിന്ന് പിൻവാങ്ങുകയും പഠനത്തിൽ കൂടുതൽ കേന്ദ്രീകരിക്കാനും തുടങ്ങിയത്.
പിന്നീട് ഫഹദിനെ മലയാളികൾ കണ്ടത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ്. ചെറിയ വേഷങ്ങളണിഞ്ഞ് പ്രമാണിയിലും കേരള കഫേയിലും സ്‌ക്രീനിലെത്തിയപ്പോൾ അഭിനയത്തിലും ശരീരത്തിലും പക്വത രൂപപ്പെട്ടിരുന്നു. ഇരു സിനിമകളിലെയും സ്വാഭാവിക അഭിനയത്തിൽ ആ പക്വത പ്രകടമായിരുന്നു. എന്നാൽ ആ പഴയ ഫഹദല്ല ഏഴ് വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്നിരിക്കുന്നത് എന്ന് ഊട്ടിയുറപ്പിച്ച് പറയാൻ സാധിച്ചത് 'ചാപ്പാക്കുരിശി'ലെ അർജുൻ എന്ന കഥാപാത്രത്തിലൂടെയാണ്. സച്ചിൻ എന്ന ചോക്ലേറ്റ് ബോയ്യിൽ നിന്നും അർജുൻ എന്ന നാഗരികയുവാവിലേക്കുള്ള പാകപ്പെടൽ ആ സിനിമയിൽ നിന്ന് വ്യക്തമായിരുന്നു. തൻറെ സംസാരത്തിലും ശരീരഭാഷ്യത്തിലുമൊക്കെ ആ പാകപ്പെടൽ സ്വാഭാവികമായി കൊണ്ടുവരിക, അല്ലെങ്കിൽ അതുപോലെ പെരുമാറുക എന്ന ദൗത്യം ഭംഗിയായി നിർവ്വഹിക്കുകയായിരുന്നു ഫഹദ് എന്ന നടൻ. ഏഴ് വർഷക്കാലം ഒരു വ്യക്തിയിലുണ്ടായ മാറ്റങ്ങൾ പിന്നീടുള്ള തന്റെ ഓരോ കഥാപാത്രങ്ങളിലും പ്രകടമാക്കിയിട്ടുള്ള 'നടനാ'ണു ഫഹദ്.
2011 മുതൽ ഈ വർഷം വരെയുള്ള സിനിമകളുടെ സഞ്ചാരം നോക്കിയാൽ മനസ്സിലാവുന്ന ഒന്നുണ്ട്. ഇൻഡസ്ട്രിക്ക് പുതിയ രുചികളും പുതുപരീക്ഷണങ്ങളും പരിചയപ്പെടുത്തി മലയാളസിനിമക്ക് പുതിയ ഭാഷ്യം സമ്മാനിച്ച കാലഘട്ടത്തിലൂടെയായിരുന്നു നമ്മുടെ പോക്ക്. പരീക്ഷണസിനിമകളുടെ ഒരു നിര തന്നെ എടുത്ത് കാട്ടാനുണ്ട് ഈ കാലഘട്ടത്തിൽ. അവയിലെല്ലാം ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയനായ നടൻ ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ. അത് ഫഹദ് ഫാസിലാണ്. അതുവരെയുണ്ടായിരുന്ന പഴഞ്ചൻ ഫോർമുലകളെ പാടെ പിഴുതുമാറ്റി മലയാളസിനിമക്ക് പരിചിതമല്ലാത്ത ഒരു പുതുവഴി വെട്ടിയിട്ട ചെറുപ്പക്കാർ ഏറ്റവും കൂടുതൽ തവണ പരീക്ഷണം നടത്തിയിട്ടുള്ളത് ഈ നടനിലാണെന്ന് പറയേണ്ടി വരും. ഡയലോഗുകളേക്കാൾ ദൃശ്യങ്ങൾ കഥപറഞ്ഞ സിനിമകളിൽ പലവുരു ആവർത്തിക്കപ്പെട്ടു മുഖം ഫഹദിന്റേതാണ്.
ചാപ്പാകുരിശിന് ശേഷം ഫഹദ് ഞെട്ടിച്ചത് ആരും കൈവെക്കാൻ മടിക്കുന്ന സിറിൽ എബ്രഹാമിന്റെ വേഷപ്പകർച്ചയിലൂടെയാണ്. 22 FK എന്ന ഫീമെയിൽ ഓറിയന്റഡ് സബ്ജെക്റ്റിൽ വില്ലനായി അഭിനയിച്ചപ്പോൾ അസാധ്യ പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. വില്ലനിസം നിറഞ്ഞ പാവത്താനായി നിറഞ്ഞാടിയപ്പോൾ ക്ലൈമാക്സിലെ നോട്ടവും ആ മുഖഭാവവുമൊക്കെ വേട്ടയാടുന്ന ഒന്നായി മാറി. ഒരുപക്ഷെ നായികയെ കവച്ചുവെക്കുന്ന പ്രകടനം എന്നുതന്നെ പറയാം.
പിന്നീട് കണ്ടത് മലയാളിയായ അരുൺ കുമാറെന്ന ധൂർത്തൻ ഡോക്ടറിന്റെ പ്രവാസവാസമാണ്. ഏതൊരു ടിപ്പിക്കൽ മലയാളിയുവാക്കളുടെയും പ്രതീകമായിരുന്നു ഒരുതരത്തിൽ ആ കഥാപാത്രം. പല അവാർഡുകൾക്കും അർഹമായ ആ വേഷം ഒരു വെല്ലുവിളിയും ഇല്ലാതെതന്നെ ഭംഗിയാക്കുകയായിരുന്നു ഫഹദ്. പിന്നീട് ആലപ്പുഴയിലെ ഓട്ടോറിക്ഷക്കാരനായും രംഗപ്രവേശം ചെയ്തപ്പോൾ തന്മയത്വത്തോടെ ആ കഥാപാത്രവും ഭംഗിയാക്കി. അതിനുശേഷം വന്ന കുറച്ച് ചിത്രങ്ങളിൽ ഫഹദിന്റെ കരിയറിലെ നിർണ്ണായക കഥാപാത്രങ്ങളാണ് പതിയിരുന്നത്.
കണ്ടവരാരും മറക്കാൻ തരമില്ലാത്ത കഥാപാത്രമായിരുന്നു 'അന്നയും റസൂലും സിനിമയിലെ റസൂൽ. നിഷ്കളങ്കത തന്റെ വാക്കിലും നോക്കിലും പ്രകടമാക്കിയ ആ കഥാപാത്രത്തെ ഗംഭീരമാക്കുകയായിരുന്നു ഫഹദ് ചെയ്തത്. റിയലിസ്റ്റിക്ക് സിനിമകൾ എന്തെന്ന് മലയാളികൾ രുചിച്ച ആ ചിത്രം ഫഹദിന്റെ കരിയറിലെ പൊൻതൂവൽ തന്നെയാണ്. പിന്നീട് വന്നത്‍ 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന വലിയ പരീക്ഷണവുമായാണ്. നിസ്സഹായതയിൽ കുറ്റം പറയുന്നവരോട് എഴുത്തിലൂടെ പ്രതികാരം ചെയ്യുന്ന പ്രേമനും നരേന്ദ്രനും ഒറ്റ സിനിമയിലൂടെ ചേക്കേറിയപ്പോൾ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി. എങ്കിലും ഇപ്പോഴും എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് നത്തോലി.
അവതരണത്തിലെ പാളിച്ചകൾ കൊണ്ട് മോശം അഭിപ്രായം കേട്ട സിനിമയായിരുന്നു 'റെഡ് വൈൻ'. എന്നാൽ അതിലെ സഖാവ് അനൂപ് ഇന്നും മറക്കാൻ സാധിക്കാത്ത കഥാപാത്രമാണ്. ഒരുപക്ഷെ മലയാളസിനിമകളിൽ വന്നുപോയതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള സഖാവ്, അത് അനൂപാണ്. യാതൊരു നാടകീയതോ അതിഭാവുകത്വമോ ഇല്ലാതെ വളരെ സ്വാഭാവികമായ നിലകൊണ്ട കഥാപാത്രം. ഇപ്പോഴുള്ള കുട്ടിസഖാക്കൾക്ക് മാത്രകയാക്കാൻ പറ്റിയ സഖാവാണ് അനൂപ്.
2012ൽ ഏതാണ്ട് 12 സിനിമകൾ ഫഹദിന്റേതായി ഇറങ്ങിയപ്പോൾ അവയിൽ ഭൂരിഭാഗവും ബോക്സ് ഓഫിസിൽ ഗതി പിടിക്കാതെ പോയി. എന്നാൽ പല ചിത്രങ്ങളിലും ഫഹദിന്റെ കഥാപാത്രം ഇന്നും മനസ്സിൽ നിൽക്കുന്നതാണ്. 'ആമേനി'ലെ സോളമൻ എന്ന ഉൾവലിഞ്ഞ കാമുകന് എന്ത് ഭാവഭദ്രമായാണ് ഫഹദ് ജീവൻ പകർന്നത്. ഒരു നാട്ടിൻപുറത്തുകാരനായി അതിവേഗം പാകപ്പെട്ടത്. ലിജോ ജോസിന്റെ മാന്ത്രികസ്പർശമേറ്റ ചിത്രത്തിലെ സോളമൻ എന്ന കഥാപാത്രം ഫഹദിന്റെ കരിയറിലെയും വൈവിധ്യം നിറഞ്ഞ ഒന്നായി. അതിന് ശേഷം 'ഇമ്മാനുവലിലെ' ജീവൻ എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായും മമ്മൂക്കക്കെതിരെ ഒപ്പത്തിനൊപ്പം നിന്നു.
'ആർട്ടിസ്റ്റ്, നോർത്ത് 24 കാതം' എന്നീ ചിത്രങ്ങൾ ഫഹദിന് മികച്ച നടനുളള കേരള സ്റ്റേറ്റ് അവാർഡിന് അർഹനാക്കിയതാണ്. രണ്ടും വ്യത്യസ്ത വേഷങ്ങൾ. ആർട്ടിസ്റ്റിലെ 'മൈക്കിളഞ്ചലോയെ' കണ്ടവരാരും മറക്കാൻ സാധ്യതയില്ല. പല വൈകാരിക മുഹൂർത്തങ്ങളിലൂടെ പോവുമ്പോഴും ഭാവഭദ്രത ആ കഥാപാത്രത്തിൽ പ്രകടമായിരുന്നു. അവസാനരംഗങ്ങളിലുള്ള തന്റെ പ്രകടനം കൊണ്ട് കാണികളെ സ്തബ്ദരാക്കി കളഞ്ഞു ഫഹദ്. നോർത്ത് 24 കാതത്തിലെ 'ഹരികൃഷ്ണനും എന്ന കഥാപാത്രത്തെ വളരെ രസകരമാക്കി അവതരിപ്പിക്കുന്നതിലും ഫഹദ് വിജയിച്ചു.
കോമഡി വഴങ്ങില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥൻ എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരൻ. തന്റേതായ മാനറിസങ്ങളിലൂടെ സിനിമയിലുടനീളം ചിരിപ്പിക്കാനായി ഫഹദിന്. അതിന് ശേഷം പൗരുഷത്തിന്റെ പ്രതിരൂപമായ അലോഷിയെ സ്‌ക്രീനിൽ ഗംഭീരമാക്കിയടുത്ത് വീണ്ടും കയ്യടി നേടി. ബാംഗ്ലൂർ ഡെയ്സിലെ ദാസിലൂടെ വീണ്ടും ഉൾവലിഞ്ഞ വേഷത്തിലേക്ക് ചേക്കേറിയപ്പോൾ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ച ആ കഥാപാത്രമായി പക്വതയോടെ പെരുമാറുകയായിരുന്നു അദ്ദേഹം.
കൊമേഴ്ഷ്യൽ സിനിമകളിൽ കൈവെക്കാൻ നോക്കിയപ്പോൾ കൈപൊള്ളാനായിരുന്നു ഫഹദിന്റെ വിധി. സിനിമകൾ ഭൂരിഭാഗവും ബോക്സ്ഓഫീസിൽ കരകയറാതിരിക്കുകയും തുടർപരാജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ആ സമയത്ത് സ്വയം പിന്നിലേക്ക് വലിഞ്ഞ് കുറച്ച് ഗ്യാപ് എടുത്ത അദ്ദേഹം പിന്നീട് നടത്തിയത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ്. ബോക്സ് ഓഫീസ് സക്സസ് ഇല്ലെന്ന് പറഞ്ഞവർക്കുള്ള ഉത്തരമായും, ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന ചിത്രമായും 'മഹേഷിന്റെ പ്രതികാരം' അവതരിച്ചു. ഒരിടവേളക്ക് ശേഷം തന്റെ തിരിച്ചുവരവ് വ്യക്തമായി രേഖപ്പെടുത്തുകയായിരുന്നു ഫഹദ്.
ആ വർഷത്തെ സാമ്പത്തിക വിജയങ്ങളിൽ ഒന്നായി മാറിയ മഹേഷ് അവാർഡുകളും വാരിക്കൂട്ടി. ഫഹദ് ഫാസിലിന് ഒരു ബ്രേക്‌ത്രൂ ആവാൻ മഹേഷിനെക്കൊണ്ട് സാധിച്ചു. മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫർ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. മനസ്സിൽ തങ്ങിനിൽക്കുന്ന എത്രയെത്ര മുഹൂർത്തങ്ങൾ. സംഘർഷകലുഷമായ തന്റെ മനസ്സും ഉൾവ്യഥയുമൊക്കെ ഒരു ചിരിയിലൂടെ പ്രേക്ഷകരിലേക്ക് പകർന്നിടത്താണ് ഫഹദ് വിജയിക്കുന്നത്. മറ്റുള്ള സമകാലീകാർക്ക് മാതൃകയാവുന്നത്.
മുറിവേറ്റ വിജയം കൈവരിച്ചവനിൽ നിന്ന് രക്ഷാദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന മനോജിലേക്ക് എത്തിയപ്പോൾ തുച്ഛമായ സമയം സ്‌ക്രീനിൽ ചെലവഴിച്ചുകൊണ്ട് കയ്യടി കൊണ്ടുപോവുകയായിരുന്നു.തന്റേതായ മാനറിസവും ഡയലോഗ് ഡെലിവറിയും കൊണ്ട് വേറിട്ടതാക്കി. പിന്നീട് തന്റെ കരിയറിലെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രവുമായി എത്തി അത്ഭുതപ്പെടുത്തി.
മാന്ത്രികന്റെ കൗശലവിദ്യയുള്ള കള്ളൻ പ്രസാദ്. ഞൊടിയിടയിൽ ഭാവമാറ്റങ്ങൾ കൊണ്ടും ഭിന്നവികാരങ്ങളിലേക്കുള്ള മാറിമറിയലുകൾ കൊണ്ടും പകരം വെക്കാനില്ലാത്ത നടനായി മാറുന്നുണ്ട് ഫഹദ്. ഒരേസമയം അനേകം വികാരങ്ങൾ വെച്ചുമാറുന്ന കഥാപാത്രങ്ങൾ ചെയ്യാൻ യുവനിരയിൽ മറ്റാരുണ്ടെന്ന ചോദ്യം ബാക്കിവെക്കുകയാണ് കള്ളൻ പ്രസാദിലൂടെ ഫഹദ്. നാഷണൽ അവാർഡിന് വരെ അർഹമായ ആ കഥാപാത്രം 2017ലെ തന്നെ ഏറ്റവും സമീപ വർഷങ്ങളിലെ തന്നെ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാം.
വേലൈക്കാരനിലൂടെ തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ചു ഫഹദ്. ശിവകാർത്തികേയനൊപ്പം കിടിലൻ വില്ലൻ കഥാപാത്രമായി സിനിമയിലുടനീളം നിറഞ്ഞ് നിന്നു. തമിഴകത്തിന്റെ പ്രശംസക്കും അർഹമായി ആ കഥാപാത്രം. ഒരുതരത്തിൽ അവസാനമൊഴികെ മറ്റെല്ലായിടത്തും നായകനെ കവച്ചുവെക്കുന്ന വില്ലനിസമായിരുന്നു ഫഹദിൽ.
വേണുവെന്ന സംവിധായകൻ തന്റെ ഏറ്റവും പുതിയ സൃഷ്ടിയായ 'കാർബണി'ലേക്ക് ഫഹദിനെ കാസ്റ്റ് ചെയ്തത് ആ കഥാപാത്രത്തിന്റെ കാഠിന്യവും ഫഹദിന്റെ കഴിവും വിളിച്ചോതുന്നു. ജീവിതത്തെ ഫാന്റസിയായി കാണുന്ന സിബിയെ എത്ര ഗംഭീരമായിട്ടാണ് ഫഹദ് തിരശീലയിൽ അവതരിപ്പിച്ചത്. അവസാനരംഗങ്ങളിലൊക്കെയും ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിച്ചു കളയുന്നുണ്ട് പലപ്പോഴും.
അമൽ നീരദിനൊപ്പമുള്ള വരത്തനിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായി തോന്നില്ലെങ്കിൽ കൂടി ആക്ഷൻ സീനുകളിലെ പ്രാവീണ്യം പറയാതെ വയ്യ. ആ രംഗങ്ങളിൽ സാധാരണ ഒരു നടനിലെ സ്‌ട്രെയിൻ അവരുടെ മുഖത്ത് പ്രകടമാവുമെങ്കിൽ അതില്ലാത്തിടത്താണ് ഫഹദിന്റെ വിജയം. ഒരു കൂസലുമില്ലാതെ അപാര മെയ്‌വഴക്കത്തോടെ അവയോരോന്നും ഗംഭീരമാക്കി. അതിരനിലും ഇത് തന്നെയാണ് കാണാനാവുക. രണ്ട് ചിത്രങ്ങളിലും നായികാപ്രാധാന്യമുള്ള കഥകളാണെങ്കിൽ കൂടി അവസാനത്തേക്കടുക്കുമ്പോൾ കാണികളെ കയ്യിലെടുക്കുന്നുണ്ട് ഫഹദ്. ആക്ഷൻ രംഗങ്ങളിൽ മറ്റാരേക്കാളും ത്രസിപ്പിക്കുന്ന അവതരണമാവുന്നുണ്ട് ഫഹദിന്റേത്.
സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കാവുന്ന 'ഞാൻ പ്രകാശനി'ൽ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഒരുപക്ഷെ കോമഡി ക്യാരക്ടറുകൾ അധികം ചെയ്തിട്ടില്ലാത്തത് കൊണ്ടാവാം പ്രകാശനിൽ പൂർണ്ണത കൈവരിക്കാത്തതായി തോന്നിയത്. പോരായ്മകൾ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമായി ചുരുങ്ങിയ കാര്യവും ഓർമ്മപ്പെടുത്തുന്നു. കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ച് ഉടായിപ്പ് മുഖത്തും ശരീരത്തിലും ഒരുപോലെ കൊണ്ടുനടന്നിടത്ത് പ്രകാശൻ ഒരു വിജയമാവുന്നുണ്ട്. ചെറു പോരായ്മകൾ ഉണ്ടെങ്കിൽ കൂടി അവയൊന്നും വലിയ ഇമ്പാക്ട് ഉണ്ടാക്കാത്ത വിധം ഭംഗിയാക്കിയിട്ടുണ്ട് ഫഹദെന്ന പ്രതിഭ.
കുമ്പളങ്ങിയിലെ ഷമ്മിയെ പറ്റി പറയാൻ തുടങ്ങിയാൽ അതൊരു ഉപന്യാസത്തിലാവും അവസാനിക്കുക. Male Chauvinismത്തിന്റെ ആൾ മാതൃകയാണ് ഷമ്മി. തന്നിലെ താരത്തെക്കാൾ നടനെയാണ് ഫഹദ് മുൻഗണന നൽകുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ഷമ്മി. കള്ളൻ പ്രസാദിന് ശേഷം കബളിപ്പിക്കുന്ന ചിരിയുമായി ഷമ്മി അരങ്ങ് വാഴുമ്പോൾ ഗംഭീരമെന്നല്ലാതെ ആ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഒരുപക്ഷെ ഫഹദിന്റെ പ്രകടനത്തിലൂടെ പകരം വെക്കാനില്ലാത്ത, മുൻ മാതൃകകൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കഥാപാത്രം കൂടി മലയാളികൾക്കു ലഭിച്ചു എന്ന് വേണം പറയാൻ. ഫഹദിന് പകരം മറ്റാര് എന്നൊരു ചോദ്യം തന്നെ അവശേഷിപ്പിക്കുന്നില്ല ഷമ്മിയുടെ പെർഫെക്ഷൻ. ഫഹദിന്റെ കരിയറിലെ ഒരു പൊൻതൂവലായി മാറി ഷമ്മി.
'സൂപ്പർ ഡീലക്സ്' എന്ന ഗംഭീര ചിത്രത്തിലൂടെ തമിഴിൽ വീണ്ടും തന്റേതായ കയ്യൊപ്പ് ചാർത്തി ഫഹദ്. വിജയ് സേതുപതിയെന്ന മികവുറ്റ നടനൊപ്പം സ്‌ക്രീനിൽ തകർത്താടുകയായിരുന്നു ഫഹദ്. ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയ ഫഹദിന്റെ കഥാപാത്രം സിനിമ പോലെ തന്നെ മികവുറ്റ ഒന്നായി.
അൻവർ റഷീദിനൊപ്പമുള്ള 'ട്രാൻസ്' സമകാലീന മലയാള സിനിമയുടെ തന്നെ ഏറ്റവും വലിയ കാത്തിരിപ്പാവുന്നു. അല്ലെങ്കിലും പ്രതിഭകൾ ഒന്നിക്കുമ്പോൾ സിനിമാസ്നേഹികൾക്ക് കൗതുകം കൂടുക സ്വാഭാവികം. ഒരുപക്ഷെ മലയാളസിനിമയ്ക്ക് മറ്റൊരു വഴിത്തിരിവ് തന്നെ സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഇനിയും അഭിനയിച്ച് ആർത്തി തീരാത്ത ഫഹദിൽ നിന്നും മികവുറ്റ കഥാപാത്രങ്ങളും സിനിമകളും ഒരുപാട് ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്റെ സമീപകാല സിനിമകളിലൂടെ ഫഹദ് സമ്മാനിക്കുന്നു. കാണികളെ തൃപ്തരാക്കുന്നത് കൂടാതെ തീയേറ്ററിലും ഫഹദിന്റെ സിനിമകൾ വൻ വിജയമാവുന്നത് ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മറ്റാരും അസൂയയോടെ നോക്കിക്കാണുന്ന തലത്തിലേക്ക് ഫഹദെന്ന നടന്റെയും ക്രൗഡ് പുള്ളറുടെയും വളർച്ച എത്തിക്കഴിഞ്ഞു.
"കണ്ണുകൾകൊണ്ട് കഥപറയുന്നവൻ"
ഫഹദിൽ ഏറ്റവും ആകർഷകമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. ഫഹദിന്റെ പല കഥാപാത്രങ്ങളൂം കണ്ണുകളിലൂടെ സംവദിക്കാറുണ്ട്. തന്റെ കണ്ണുകൾ കൊണ്ട് വികാരങ്ങളെ കാണികളിലേക്ക് എടുത്തെറിയുന്നുണ്ട് അദ്ദേഹം. റസൂലിൽ നിന്ന് തുടങ്ങുന്നു കണ്ണുകളിലൂടെയുള്ള ആ കഥപറച്ചിൽ. അന്നയോടുള്ള തന്റെ പ്രണയം മുഴുവൻ ആ കണ്ണുകളിൽ കൊണ്ടുനടക്കുന്നുണ്ട് റസൂൽ. ഓരോ നോട്ടത്തിലും അവ അന്നയിലേക്ക് പകര്ന്നുമുണ്ട്. ഒരുതരം കാന്തികശക്തിയുള്ള നോട്ടമാണ് അദ്ദേഹത്തിന്റേത്. 22 FKയിൽ ക്ലൈമാക്സിൽ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. ടെസ്സയോടുള്ള ദേഷ്യവും അമർഷവും ക്ഷോഭവും ആ കണ്ണിൽ കത്തിജ്വലിക്കുന്നുണ്ട്. ബോഡി ലാങ്ഗ്വേജിനേക്കാളേറെ കണ്ണുകൾ പലപ്പോഴും നിരീക്ഷണവസ്തുവാകുന്നുണ്ട്.
ആമേനിലെ സോളമനിൽ തന്റെ നിസ്സഹായാവസ്ഥ കണ്ണിൽ പേറി നടക്കുന്ന ഒരുവനായാണ് ഫഹദിനെ കാണാനാവുക. നത്തോലിയിലെ പ്രേമനിലും ഏതാണ്ട് അതുപോലെ തന്നെ. അതോടൊപ്പം ചില ഭാഗങ്ങളിൽ പകയും കാണാം. 5 സുന്ദരികളിലെ ആമിയിൽ ഫഹദിനെ പരിചയപ്പെടുത്തുന്നത് റിയർ വ്യൂ മിററിലെ നോട്ടത്തോടെയാണ്. പിന്നീടാണ് കഥാപാത്രത്തിലേക്ക് കടക്കുക. അന്ധനായിട്ട് കൂടി ആർട്ടിസ്റ്റിലെ മൈക്കിളാഞ്ചലോയിലെ നിരാശകളും സ്വപ്നങ്ങളും ആ കണ്ണുകളിൽ പ്രകടമാണ്. പൗരുഷം ഒറ്റ നോട്ടത്തിൽ തന്നെ വെളിപ്പെടുത്തുന്നവനായിരുന്നു അലോഷി.
ഫഹദിന്റെ കണ്ണുകളെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകൻ ദിലീഷ് പോത്തനാണ്. മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കുന്നതിൽ കണ്ണുകൾക്ക് വലിയ പങ്കുണ്ട്. മഹേഷിൽ സൗമ്യയുടെ കല്യാണദിവസമുള്ള ഒറ്റ നോട്ടം കണക്കിലെടുത്താൽ മതി. തൊണ്ടിമുതലിൽ പ്രസാദിനെ പരിചയപ്പെടുത്തുന്നത് തന്നെ കണ്ണുകളിലൂടെയാണ്. അതിനുശേഷം പലയിടങ്ങളിലും കണ്ണുകളെ ഫോക്കസ് ചെയ്തിട്ടുമുണ്ട്. കണ്ണുകൾ വരെ ഇങ്ങനെ അഭിനയിക്കുന്ന നടനെ ഫഹദിലല്ലാതെ മറ്റാരിലും കണ്ടിട്ടില്ല എന്നതാണ് സത്യം. ഷമ്മിയുടെ കണ്ണുകളിലുമുണ്ട് അത്തരത്തിൽ അർഥങ്ങൾ പേറുന്ന നോട്ടങ്ങൾ. എന്നാൽ ഷമ്മിയിൽ കണ്ണുകളേക്കാളേറെ ചിരിയിലാണ് കഥാപാത്രത്തിന്റെ വളർച്ച .ഉൾക്കൊള്ളിച്ചിരിക്കുന്നത്.
"ചിരിയിൽ വൈകാരികതകൾ പേറുന്നവൻ"
വളരെ കുറച്ച് കഥാപാത്രങ്ങളെ ചെയ്തിട്ടുള്ളൂവെങ്കിലും അതിലെല്ലാം തന്റേതായ സിഗ്നേച്ചർ പതിപ്പിച്ച നടനാണ് ഫഹദ്. അതിൽ പല കഥാപാത്രങ്ങളിലും ആവർത്തിച്ച് കണ്ടുവരുന്നതാണ് അദ്ദേഹത്തിന്റെ മുഖത്ത് വിടരുന്ന ചിരി. എന്നാൽ ഓരോ ചിരിക്കും പല വ്യാഖ്യാനങ്ങളാവും. റസൂലിൽ നിഷ്കളങ്കതയായിരുന്നുവെങ്കിൽ സിറിളിലേക്കെത്തുമ്പോൾ അടക്കാനാവാത്ത അമർശത്തിന്റെയും പരിഹാസത്തിന്റെയും ആകെത്തുകയാണ്. തോൽക്കുമ്പോൾ വരെ ചിരിച്ചുകൊണ്ട് നിൽക്കുക. വളരെ വിരളമായി മാത്രം കൊണ്ടുവരുന്നതാണ് അത്തരം മാനറിസങ്ങൾ. സഖാവ് അനൂപിലുമുണ്ടൊരു ചിരി. സൗഹൃദത്തിന്റെയും ആത്മാർത്ഥതയുടെയും അംശം അതിൽ കാണാം.
മഹേഷിലെ ചിരി ആരും മറക്കാൻ സാധ്യതയില്ലാത്തതാണ്. ഉള്‍വ്യഥയും സംഘര്‍ഷവുമെല്ലാം ഒറ്റ ചിരിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് മഹേഷ്. തൊണ്ടിമുതലിലെ ചെറുചിരികൾ പോലും രസമുളവാക്കുന്നവയാണ്. ചുറ്റുമുള്ളവരെ പറ്റിക്കുന്നത് ആസ്വദിച്ച് നിൽക്കുന്നുണ്ട് പലപ്പോഴും. ഇടവേളയിലെ ചിരി ആ സിനിമയിലെ തന്നെ ഏറ്റവും രസകരമായ മുഹൂർത്തമാണ് മാറി. വേലൈക്കാരനിൽ അവസാനനിമിഷം തോക്കുമ്പോഴും ആ മുഖത്ത് നിന്ന് മാറാതെ നിൽക്കുന്നൊരു ചിരിയുണ്ട്. തോൽവി വഴങ്ങിയിട്ടും തോൽക്കാൻ മനസ്സില്ലാത്തവനെ കാണാനാവുന്നുണ്ട് ആ രംഗങ്ങളിൽ. കാർബണിൽ അത്യാർത്തിയുള്ളവന് നിധികിട്ടുമ്പോഴുള്ള സന്തോഷം പല സന്ദർഭങ്ങളിൽ പല ഭാവങ്ങളിൽ എത്തിക്കുന്നുണ്ട് സിബി.
ചിരിയിൽ കള്ളൻ പ്രസാദിന്റെ മറ്റൊരു പകർപ്പാണ് ഷമ്മി. പ്രസാദിൽ കബളിപ്പിക്കുന്ന ചിരിയാണെങ്കിൽ ഷമ്മിയിൽ ദേഷ്യവും വില്ലനിസവും പോലും ചിരി അടയാളപ്പെടുത്തുന്നുണ്ട്. ആദ്യ രംഗത്തിൽ തന്നെ കണ്ണാടി നോക്കി തന്റെ ആണെന്ന പ്രിവിലേജിനെ ഉന്മാദമാകും വിധം ആസ്വദിക്കുന്നുണ്ട് ഷമ്മി. ശേഷം ഭാര്യയുമായുള്ള രംഗങ്ങളിലും കൺഫ്യൂഷൻ സൃഷ്ടിക്കും വിധം ചിരി നമ്മെ വേട്ടയാടുന്നുണ്ട്. ആ നിമിഷം ഷമ്മിയുടെ മനസ്സിലെന്താണെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കാത്ത വിധം ഗംഭീരമായ പോട്രേയലിന് ആ ചിരി വഴിയൊരുക്കുന്നുണ്ട്.
"അവൻ ഊമയല്ല എരുമയായി വരെ അഭിനയിക്കും"
മറ്റ് യുവതാരങ്ങളിൽ നിന്ന് ഫഹദിനെ മാറ്റിനിർത്തുന്ന വസ്തുത എന്തെന്നാൽ തന്നിലൊരു താരത്തെ കാണാതെ, ഒരു നടനെ മാത്രം കാണുവാനേ അദ്ദേഹം ശ്രമിച്ചിട്ടുള്ളൂ എന്നതാണ്. അത്‌കൊണ്ട് തന്നെയാണ് സിനിമയുടെ എണ്ണത്തിൽ മറ്റുള്ളവരെക്കാൾ പിന്നിൽ നിൽക്കുകയും, എന്നാൽ കഥാപാത്രങ്ങളുടെ വൈവിധ്യത്തിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുകയും ചെയ്യുന്നത്. അർജുനിൽ തുടങ്ങി ഇപ്പോൾ ഷമ്മി വരെ എത്തിനിൽക്കുമ്പോൾ മറ്റാർക്കും താണ്ടിക്കയറാൻ കഴിയാത്തത്ര പടവുകൾ താണ്ടിക്കഴിഞ്ഞിരിക്കുന്നു ഫഹദിലെ നടൻ. നാഷണൽ അവാർഡ് ഉൾപ്പടെ പ്രമുഖ അവാർഡുകളെല്ലാം കൈപ്പിടിയിലാക്കി തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു അദ്ദേഹം.
തന്റേതായ രീതിയിൽ വികസിപ്പിച്ചെടുത്ത ഒരുതരം ഭാവവിനിമയരീതി, അല്ലെങ്കിൽ അണ്ടർപ്ലേയിലൂടെ ഓരോ കഥാപാത്രങ്ങളെയും പകരം വെക്കാനില്ലാത്തതാക്കുന്നുണ്ട് ഫഹദ്. നമുക്ക് ചുറ്റും ഉള്ളവർ തന്നെയെന്ന് നമ്മെക്കൂടി വിശ്വസിപ്പിച്ചെടുക്കുന്ന തരത്തിൽ തന്നെത്തന്നെ ആ കഥാപാത്രമാക്കുക. ഒരാൾ അഭിനയിക്കുകയാണെന്ന് തോന്നാത്തവണ്ണം കാണികളെ വിശ്വസിചിപ്പിച്ചെടുക്കുക. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൂടുവിട്ട് കൂടുമാറ്റം നടത്തുമ്പോൾ അവ ഓരോന്നിലും ഭാവഭദ്രത സ്വായത്തമാക്കുന്നുണ്ട് അദ്ദേഹം.
ഒരു ചിത്രത്തിൽ നിന്ന് അടുത്തതിലേക്ക് ഭാവപ്രയാണം നടത്തുമ്പോൾ ഹർഷസംഘർഷങ്ങളിലൂടെ അനായാസേന പകർന്നാട്ടം നടത്താറുണ്ട് അദ്ദേഹം. താനെന്ന താരത്തെ നോക്കാതെ കഥാപാത്രത്തെ നോക്കി മാത്രം സിനിമ തെരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ പല സിനിമകളിലും വ്യക്തമാണ്. ആമേനിൽ അവരുടെ പ്രണയമാണ് വിഷയമെങ്കിൽ അത് വളരുന്നത് കൂടെയുള്ള കഥാപാത്രങ്ങളിലൂടെയാണ്. മഹേഷിൽ പ്രതികാരം എന്ന തീം നിലനിൽക്കുമ്പോഴും മഹേഷിനെപ്പോലെ തന്നെ പ്രാധാന്യം ചുറ്റുമുള്ളവർക്കും ഉണ്ട്. ഒരു സിനിമ എത്ര മോശമായാലും ഫഹദിന്റെ അഭിനയം മോശമെന്ന ഇതുവരെ തോന്നിയിട്ടില്ല. എന്നാൽ ഫഹദ് പറയുന്നത് അങ്ങനെയല്ല.
"സിനിമ കഴിഞ്ഞ് വിളിക്കുന്നവരില്‍ നിന്ന് സിനിമ ഗംഭീരമായെന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എങ്ങനെയുണ്ട് എന്ന് അന്വേഷിക്കാറില്ല. ഞാന്‍ നന്നായെങ്കില്‍ സിനിമയും നന്നാകും എന്നാണ് തോന്നിയിട്ടുള്ളത്. മറിയംമുക്കിലും ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലും മണിരത്‌നത്തിലും വണ്‍ ബൈ ടുവിലും ഒക്കെ ഞാന്‍ ബോറായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ ഞാനും മോശമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. എന്നെ അറിയാവുന്ന ആളുകള്‍ക്കാണ് എന്നെ നന്നായി എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റിയിട്ടുളളത് എന്ന് തോന്നുന്നു. എന്നെ അറിയാവുന്നവര്‍ക്ക് എന്ത് ചെയ്താല്‍ നന്നായിരിക്കും എന്ത് ചെയ്താല്‍ മോശമാകും എന്ന് അറിയാം. അത് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുമുണ്ട്."
മലയാളസിനിമ ഇപ്പോൾ ഏറ്റവും കൂടുതൽ പരീക്ഷണവസ്തു ആക്കിയിട്ടുള്ളതും ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ ശേഷിക്കുന്നതുമായ നടനാണ് ഫഹദ്. അദ്ദേഹം പറഞ്ഞത് പോലെ അദ്ദേഹത്തെ നേരിട്ടറിയാവുന്നവർക്കാണ് അദ്ദേഹത്തെ ഏറ്റവും നന്നായി എക്‌സ്‌പ്ലോർ ചെയ്യാൻ സാധിക്കുക. ഫാൻസ് അസോസിയേഷൻ വേണ്ടെന്ന് അദ്ദേഹം പറയുമ്പോഴും ഓരോ സിനിമ കഴിയുമ്പോഴും കാണികളെ തന്റെ ആരാധകനാക്കി മാറ്റുകയാണ് അദ്ദേഹം. ആരെയും വെറുപ്പിക്കാതെ ആരുടേയും ദേഷ്യത്തിന് പാത്രമാവാതെ തന്നിലെ വ്യക്തിത്വത്തെ കൂടി കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്നുമുണ്ട് ഫഹദ്. നല്ല സിനിമകളെ കൈ പിടിച്ചുയർത്തുന്നതിൽ ഫഹദെന്ന പ്രൊഡ്യൂസറും വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രൊഡ്യൂസറിന്റെ മേലങ്കി ഇയ്യോബിന്റെ പുസ്തകത്തിൽ ധരിച്ച ഫഹദ് പിന്നീട് വരത്തനിലും കുമ്പളങ്ങിയിലും ഒരു ഭാഗമായി. സൂപ്പർ ഡീലക്സ് കേരളത്തിൽ റിലീസ് ചെയ്യുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും ഫഹദ് ആയിരുന്നു. അത്തരത്തിൽ നല്ല സിനിമകളുടെ ഉയർച്ചക്കായി തന്നാലാവും വിധം പ്രയത്നിക്കുന്നുമുണ്ട് ഫഹദ്.
പ്രതിഭയാണ് പ്രതിഭാസമാണ്. ഇനിയും പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ സാധിക്കട്ടെ. ഇനിയും നല്ല കഥാപാത്രങ്ങളുമായി കമോണ്ട്രാ ഫഹദേ.
ഒരുപാടിഷ്ടത്തോടെ പ്രിയനടന് പിറന്നാളാശംസകൾ നേരുന്നു.
അബീദ്
#AB
ഒരുപക്ഷെ കൈയ്യെത്തും ദൂരത്ത് വിജയിച്ചിരുന്നെങ്കിലോ...!!!
Design Courtesy :: Midhun Nanbanz & Ashindh T.
Interview Contents : Maneesh Narayanan - Fahadh Faasil Interview
NB : പല വായനകളും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവും. കുറിപ്പിൽ അതും പ്രകടമായേക്കാം.

0 Comments