Long Shot
August 01, 2019🔻താൻ ചെയ്യുന്ന ജോലിയോട് പൂർണ്ണമായും നീതി പാലിക്കുന്ന ഒരുവനായിരുന്നു ഫ്രെഡ്. അതുകൊണ്ട് തന്നെ ഒരു ജേർണലിസ്റ്റ് എന്ന നിലയിൽ ഏതറ്റം വരെയും സാഹസിക്കാനാവാൻ അദ്ദേഹത്തിന്റെ മനസ്സും ഒരുക്കമായിരുന്നു. എന്നാൽ താൻ ജോലി ചെയ്യുന്ന പത്രം ഒരു ബൂർഷ്വാ മുതലാളി വാങ്ങിയെന്നറിഞ്ഞപ്പോൾ പൊടിയും തട്ടി ഇറങ്ങിയതാണ് പുള്ളിക്കാരൻ. ഒടുവിൽ എത്തിപ്പെട്ടതോ പ്രസിഡൻഷ്യൽ പോസ്റ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്ന, അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായ ഷാർലറ്റിന്റെ പക്കലും.
Year : 2019
Run Time : 2h 5min
🔻തുടക്കം മുതൽ ഒടുക്കം വരെ നർമ്മങ്ങളാൽ സമ്പന്നമാണ് ചിത്രം. പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ടിലാണ് കഥ നടക്കുന്നതെങ്കിലും അതിനെ അത്യന്തം രസകരമായി ഒരുക്കിയിരിക്കുന്നിടത്താണ് ചിത്രം നമ്മെ തൃപ്തിപ്പെടുത്തുന്നത്. ചില വേളകളിൽ സറ്റയർ ആണെന്ന് തോന്നിക്കുമെങ്കിലും ഒരു റോം-കോം എന്ന നിലയിലാണ് കൂടുതൽ സമയം കാണപ്പെടുക. ഡയലോഗുകളിൽ അഡൾട്ട് കണ്ടന്റുകൾ അടക്കമുണ്ടെങ്കിലും അവയൊക്കെയും നമ്മെ ചിരിപ്പിക്കുന്നുണ്ട്.
🔻Charlize Theron-Seth Rogen ടീമിന്റെ കിടിലൻ കെമിസ്ട്രിയാണ് സിനിമയുടെ ഹൈലൈറ്റ്. Theron അന്യായ ക്യൂട്ടിനെസ്സുമായി കളം വാണപ്പോൾ Seth തന്റെ ടൈമിങ്ങ് കൊണ്ട് ചിരി സൃഷ്ടിക്കുന്നുണ്ട്. Sethന്റെ കുറെ One-Linerഉകൾ ശ്രദ്ധേയമാണ്. പക്കാ എനർജെറ്റിക്ക് ആയിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും വിരസഥയില്ലാതെ ആസ്വദിക്കാം. കൂടെ നല്ല പാട്ടുകളും.
🔻FINAL VERDICT🔻
രണ്ട് മണിക്കൂർ പൂർണ്ണമായി കാണികളെ എന്റർട്ടൈൻ ചെയ്യാൻ പാകത്തിന് ഒരുക്കിയിരിക്കുന്ന രസകരമായ ചിത്രമാണ് Long Shot. കുറെ ചിരിക്കാനും നായിക-നായകൻ ടീമിന്റെ കിടിലൻ കെമിസ്ട്രി ആസ്വദിക്കാനും ധൈര്യമായി സമീപിക്കാം ഈ ചിത്രത്തെ. A Coulourful Entertainer Is waiting...
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments