🔻'നിർഭയ'. ഈ പേരിനെ കുറിച്ച് ഒരാമുഖം വേണമെന്ന് തോന്നുന്നില്ല. 2012ൽ ഒരു പെൺകുട്ടിയെ 6 പേർ ചേർന്ന് ബസ്സിൽ വെച്ച് ക്രൂരമായ റേപ്പ് ചെയ്ത സംഭവം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുക്കം പെൺകുട്ടി കൊല്ലപ്പെട്ടെങ്കിലും ഡൽഹി പോലീസിന്റെ സമയബന്ധിതമായി ഇടപെടൽ മൂലം പ്രതികളെ പിടികൂടാൻ സാധിച്ചു. ഈ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് Netflix പുറത്തിറക്കിയ 7 എപ്പിസോഡുള്ള ഈ സീരീസ്.
Year : 2018
Episode : 7
Run Time : 40min - 1h
🔻നിർഭയ സംഭവത്തെ മുൻനിർത്തി പല പരിപാടികളും ഡോക്യൂമെന്ററികളുമെല്ലാം പുറത്തിറങ്ങിയിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും ഡൽഹി പോലീസിനെ പാടെ മാറ്റിനിർത്തിക്കൊണ്ടായിരുന്നു. ആദ്യമായി പോലീസ് POVയിൽ കഥ പറയുന്ന സീരീസാണ് Delhi Crime. ഒരുപാട് പോസിറ്റിവുകളും ഒരൽപം നെഗട്ടീവുകളും സീരീസിൽ ഉണ്ട്. എന്നാൽ കാഴ്ചയിൽ തൃപ്തി നൽകുന്നുമുണ്ട് Delhi Crime.
🔻സീരീസിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം റേപ്പ് എന്ന സംഗതി picturise ചെയ്യാതെ സിമ്പതി പിടിച്ചുപറ്റാൻ ശ്രമിക്കാതിരുന്നതാണ്. പലപ്പോഴും കണ്ടുവരുന്ന ഇത്തരം ചിത്രീകരണങ്ങൾ ഇവിടെയില്ലെന്നുള്ളത് ആശ്വാസമായിരുന്നു. എന്നാൽ അതിനപ്പുറം അസ്വസ്ഥത പകരുന്ന റേപ്പിന്റെ Verbal Statement മനസ്സിനെ വല്ലാതെ അലട്ടി. കുറ്റവാളികളികളോട് കടുത്ത ദേഷ്യം തോന്നും വിധം ഗംഭീരമായാണ് ആ രംഗങ്ങൾ potray ചെയ്തിരിക്കുന്നത്. ഒപ്പം Jai Singhന്റെ statementഉം അതിനൊത്ത് Creepy ഫീൽ നൽകുന്നുണ്ട്.
🔻പോലീസിന്റെ കഴിവിനെ ചോദ്യം ചെയ്യുമ്പോൾ ഫണ്ടിങ്ങിന്റെ കാര്യം പറയുന്ന രംഗങ്ങൾ നന്നായിരുന്നു. ഒരുപക്ഷെ ഇന്ത്യയിൽ പോലീസ് ഫോഴ്സ് നേരിടേണ്ടി വരുന്ന വലിയ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് അത്. ഒപ്പം റിയലിസ്റ്റികും ഡാർക്കുമായി പല സന്ദർഭങ്ങളും കടന്നുപോവുന്ന വിധം കുറ്റകൃത്യത്തിന്റെ ഗൗരവത്തെ എടുത്ത് കാട്ടുന്നുണ്ട്.
🔻കേന്ദ്രകഥാപാത്രമായ DCP Varthikaയുടെ ഒറ്റയാൾ പോരാട്ടമാവാതെ കൂടെയുള്ളവർക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ടെന്നത് പേസിങ്ങിനെ സഹായിക്കുന്നുണ്ട്. ഒരേസമയം പലയിടങ്ങളിൽ ഓപ്പറേഷൻ നടക്കുന്ന രംഗങ്ങൾ ത്രിൽ ഫാക്ടറിന് സഹായകമാവുന്നുണ്ട്. ഭൂപേന്ദ്ര സിങ്ങ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രവും പ്രകടനവും പ്രശംസ അർഹിക്കുന്നുണ്ട്. ഒപ്പം protest അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്ത വിധം ഭംഗിയായി തന്നെ കാട്ടിയിട്ടുണ്ട്. പ്രേക്ഷകർക്ക് ദഹിക്കാവുന്നതിനപ്പുറം സിനിമാറ്റിക്ക് ആക്കിയില്ല കാര്യങ്ങൾ എന്നത് ആസ്വാദനത്തിന് ഗുണം ചെയ്യുന്നുണ്ട്. സീരീസ് മുന്നോട്ട് വെക്കുന്ന തീമിനോട് ഏറ്റവും യോജിച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും കളർ ടോണും കൂടി ചേർന്നപ്പോൾ മികച്ച അനുഭവമായി മാറുന്നുണ്ട് പല രംഗങ്ങളും.
🔻പോലീസ് POVയിൽ കഥ പറയുന്നത് കൊണ്ട് തന്നെ അവരുടെ കഥാപാത്രങ്ങൾക്കാണ് കഥയിൽ കൂടുതൽ നരേഷൻ വന്നിരിക്കുന്നത്. Biased ആണെന്ന് തോന്നിക്കും വിധം ചിലയിടങ്ങളിൽ ചില സന്ദർഭങ്ങൾ ചേർക്കുമ്പോഴും കഥയുടെ ഒഴുക്കിൽ അധികം ശ്രദ്ധ പിടിക്കാതെ മുന്നോട്ട് പോവും. അത് തന്നെയാണ് സംവിധായകന്റെ മിടുക്ക്. പോലീസ് മേധാവി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർക്ക് കൃത്യമായ വ്യക്തിത്വം നൽകുമ്പോഴും ചുറ്റുമുള്ളവർക്ക് ചെറിയ നെഗറ്റിവ് shade കൊടുത്തത് ബോധപൂർവ്വമുള്ള കൈകടത്തലായിപ്പോയി. ഡൽഹി പോലീസിനെ വെള്ളപൂശുന്ന തലത്തിലേക്ക് പലപ്പോഴും കാര്യങ്ങൾ നീങ്ങുന്നുണ്ട്. അതാണ് സീരീസിന്റെ നെഗറ്റിവ് ആയി തോന്നിയത്.
🔻മികച്ച പ്രകടനവുമായി ഷെഫാലിയ ഷാ സീരീസിന്റെ നട്ടെല്ലായി നിൽക്കുമ്പോൾ ഭൂപേന്ദ്ര സിങ്ങായി രാജേഷും ഇഷ്ടകഥാപാത്രമായി. നീതി സിംഗിന്റെ റോൾ crucial ആയ ഒന്നായപ്പോൾ ഏറ്റവും ഒടുവിലെ രംഗം ഗംഭീരമായി തോന്നി. ഇതിലും നല്ലൊരു പര്യവസാനം ഈ സീരീസിന് കിട്ടുമെന്ന് തോന്നുന്നില്ല. കൂടെയുള്ള ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. കുറ്റവാളികളായി അഭിനയിച്ചവരിൽ Jai Singh ഗംഭീരമായി.
🔻FINAL VERDICT🔻
ചർച്ച ചെയ്യപ്പെടേണ്ട ഗൗരവകമായ ഒരു സംഭവമായത് കൊണ്ട് തന്നെ നല്ലൊരു ഔട്ട്പുട്ട് ആണ് Netflixൽ നിന്ന് ഇത്തവണ ലഭിച്ചിരിക്കുന്നത്. അൽപ്പം Biased ആയി പലപ്പോഴും തോന്നുമെങ്കിലും Disturbing ആയ രംഗങ്ങളും ഗംഭീര പെർഫോമൻസുകളും അവതരണവുമൊക്കെയായി നല്ലൊരു ആസ്വാദനം തന്നെ സമ്മാനിക്കും ഈ സീരീസ്.
AB RATES ★★★½