About Elly -AKA- Darbareye Elly

March 22, 2019



🔻'A Bitter End Is Much Better Than A Bitterness Without Ending'

രണ്ട് കഥാപാത്രങ്ങൾ ഒരുവേളയിൽ സംസാരിക്കുമ്പോൾ പറയുന്ന ഡയലോഗാണ്. എന്നാൽ ആ സിനിമയുടെ മുഴുവൻ ജീവനും ആ ഒരൊറ്റ ഡയലോഗിൽ ഉണ്ടെന്ന് മനസ്സിലായത് അവസാനമാണ്.

Year : 2009
Run Time : 1h 59min

🔻ഈ സിനിമക്ക് ഒരു basic plot പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കുടുംബസമേതം ഒരു യാത്ര പോവുകയും അതിനിടയിൽ ഉണ്ടാവുന്ന ചില സംഭവങ്ങളും എന്ന് വേണമെങ്കിൽ പറയാം. അങ്ങനെയൊരു കഥയില്ലായ്മയിൽ നിന്ന് മാനസികപിരിമുറുക്കം സൃഷ്ടിക്കുന്ന ഒരു വേളയിലേക്ക് ചിത്രം സഞ്ചരിക്കുന്നിടത്ത് മറക്കാൻ കഴിയാത്ത അനുഭവമായി മാറുന്നുണ്ട് എല്ലിയുടെ ജീവിതം.

🔻രണ്ട് തവണ ഓസ്കാറിന് അർഹനായ അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ചിത്രമാണ് About Elly. കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങളും വൈകാരികതലങ്ങളും പ്രേക്ഷകരിലേക്ക് അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അദ്ധേഹത്തിനുള്ള കഴിവ് അപാരമാണ്. Sperationലും Salesmanലുമൊക്കെ അത് ഏറെ അസ്വസ്ഥത പകർന്നതുമാണ്. ഇവിടെയും കാഴ്ചയിൽ നമ്മെ സംശയത്തിന്റെയും ആകാംഷയുടെയും ചുഴിയിലാഴ്ത്തുന്നതും അത്തരത്തിലുള്ള കഥാപാത്രവികസനവും അവതരണവുമാണ്.

🔻സഫീദ എന്ന കഥാപാത്രത്തിലേക്ക് മാത്രം കണ്ണോടിച്ചാൽ മതി എത്രത്തോളം പിരിമുറുക്കം കഥാപാത്രങ്ങളിൽ ഉണ്ടെന്ന കാര്യം മനസിലാക്കാൻ. തനിക്ക് ചുറ്റുമുള്ളവരുടെയെല്ലാം സമ്മർദ്ദം താങ്ങാനാവാതെ വരുമ്പോൾ ഉള്ളിലെ സങ്കടക്കടലത്രയും പുറന്തള്ളുന്നുണ്ട് സഫീദ. ഒരുപക്ഷെ ആ നടിയുടെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഒപ്പം വ്യക്തിത്വം ഉള്ളതുമായ കഥാപാത്രമാവും സഫീദ. ഒപ്പം എല്ലിയിലെ ദുരൂഹതകളുടെ പുകമറ മാറിവരുന്ന ഓരോ രംഗവും അതിസൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുള്ളതാണ്.

🔻പൂർണ്ണമായും റിയലിസ്റ്റിക് അവതരണം, അല്ലെങ്കിൽ നമ്മളിൽ ഒരാൾക്കു സംഭവിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയിടത്ത് അസ്ഗർ ഫർഹാദിയെന്ന പ്രഗത്ഭൻറെ കയ്യൊപ്പ് പ്രകടമാണ്. അത് തന്നെയാണ് കഥയും കഥാപാത്രങ്ങളും നമ്മെ ഇത്രയേറെ വേട്ടയാടുന്നതും. ഒപ്പം പശ്ചാത്തലത്തിൽ കടൽ ഇരമ്പുന്ന ശബ്ദം പലപ്പോഴും വന്നുപോവുന്നുണ്ട്.പല വേളകളിലും ഒരു ഭയം സൃഷ്ടിക്കാൻ ഉപകരിച്ചിട്ടുണ്ട് ആ ശബ്ദങ്ങൾ.

🔻FINAL VERDICT🔻

തീർത്തും അയഞ്ഞ ഒരു പ്രമേയത്തെ വരിഞ്ഞുമുറുക്കുന്ന ഒരു പര്യവസാനത്തിലേക്ക് എങ്ങനെ കൊണ്ടുപോവാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം. ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള ഇൻഡസ്ട്രിയായ ഇറാനിയൻ സിനിമകളോടുള്ള പ്രണയം പതിന്മടങ്ങ് വർധിപ്പിക്കുന്നു About Elly. ഒരു മാസ്റ്റർപീസ് എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെ എന്ന് അടിവരയിട്ട് പറയുന്നു.

MY RATING :: ★★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

1 Comments

  1. Asgar farhadi movies il vach enikk eettavum istamaaya fil aann about elly oru director de mikav ithil muzhuvan kaanaam orikkalum niraasha nalkaatha oru movie aayirunnu ith

    ReplyDelete