Kevin Hart's Guide To Black History

March 06, 2019



🔻നവോത്ഥാന നായകന്മാരെ പറ്റി സിനിമ ചെയ്ത് വരുമ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ചില പ്രത്യേക ഫോർമുലകൾ ഉണ്ട്. കാണികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയും രോമാഞ്ചം കൊള്ളിക്കുകയും ചെയ്യുകയാണ് ഭൂരിഭാഗവും ചെയ്യുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ കാര്യത്തിൽ ഒരു കോമിക്ക് അപ്രോച്ച് ആയാൽ എങ്ങനെയുണ്ടാവും സംഗതി?

Year : 2019
Run Time : 1h

🔻വീട്ടുജോലി ചെയ്യുന്നതിനിടക്കാണ് കെവിൻ ആ കരച്ചിൽ കേട്ടത്. '12 Years A Slave' കണ്ടുകൊണ്ടിരിക്കവേ തന്റെ മകൾ കൂട്ടുകാരനെ ഉപദ്രവിച്ചിരിക്കുന്നു. വെളുത്തവർ കറുത്തവരെ ഉപദ്രവിക്കുന്നത് അവൾക്ക് കണ്ടിരിക്കാൻ പറ്റിയില്ലത്രേ. തുടർന്ന് തന്റെ വെളുത്ത കൂട്ടുകാരനെ നല്ലൊരു നുള്ള് കൊടുത്ത് ദേഷ്യം ശമിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കെവിൻ സ്വീകരിച്ചത് വേറൊരു മാർഗ്ഗമാണ്.

🔻കുട്ടികളെയും കുടുംബത്തെയും ലക്ഷ്യം വെച്ച് netflix ഒരുക്കിയ ചിത്രമാണിത്. അവരെ വേഗം കയ്യിലെടുക്കാൻ സാധിക്കുക ആഖ്യാനത്തിൽ കൊണ്ടുവരുന്ന നർമ്മങ്ങളിലൂടെയാണ്. അത് തന്നെയാണ് കെവിൻ ഇവിടെ പയറ്റിയിരിക്കുന്നത്. കറുത്തവരെക്കുറിച്ച് തന്റെ മകൾക്ക് ക്ലാസ് എടുക്കുകയാണ് കെവിൻ. അവർ കീഴടക്കിയ പടവുകളും താണ്ടിയ ദൂരങ്ങളും വളരെ രസകരമായി എന്നാൽ ഒട്ടും ഓവറാക്കാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

🔻ചില സമയങ്ങളിൽ വൺ ലൈനറുകളാണ് ചിരിപ്പിക്കുന്നതെങ്കിൽ ചില പാഠങ്ങളിൽ ഓരോ സംഭവങ്ങളും രസം പകരുന്നുണ്ട്. ഡോക്ടറുടെ സീനുകളും ഹിമാലയത്തിലെ രംഗങ്ങളുമൊക്കെ അപാരം തന്നെ. അത്തരത്തിൽ ക്രിയേറ്റിവ് ആയ പല രംഗങ്ങളും വീക്ഷിക്കാം. ഇതിന്റെയെല്ലാം പരിണിതഫലമെന്നോണം പലരും മറക്കാതെ നമ്മുടെ മനസ്സിൽ കാണും .അതാണ് ചിത്രത്തിന്റെയും ഗുണം.

🔻FINAL VERDICT🔻

പതിവ് ശൈലികളിൽ നിന്ന് വേറിട്ട ഒരു ട്രീറ്റ്‌മെന്റ് കൊണ്ട് നല്ലൊരു അനുഭവമാകുന്നുണ്ട് ഈ ചിത്രം. കേവലം ഒരു മണിക്കൂർ കൊണ്ട് ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യാൻ ഈ കൊച്ച് ചിത്രത്തിനായിട്ടുണ്ട്. വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കണ്ടുതീരുമ്പോൾ ഒരാളെങ്കിലും നമ്മുടെ മനസ്സിൽ അവശേഷിച്ചാൽ അത് സിനിമയുടെ വിജയമാണ്.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments