തടം

March 04, 2019



🔻ഈയടുത്ത് ത്രില്ലറുകൾ ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള്ളത് തമിഴ് ഇൻഡസ്ട്രിയിൽ നിന്നാണ്. രാക്ഷസൻ, ഇരവുക്ക് ആയിരം കൺകൾ തുടങ്ങി ഒരുപാട് നല്ല ത്രില്ലറുകൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നു. കുട്രം 23 എന്ന ചിത്രം നല്ലൊരു തീയേറ്റർ അനുഭവം നൽകിയിരുന്നു. അരുൺ വിജയ് നായകനായ തടം അന്നൗൻസ് ചെയ്തപ്പോഴും പ്രതീക്ഷകൾ ഉണ്ടായിരുന്നു. ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായി.

Year : 2019
Run Time : 2h 18min

🔻ഒരു കൊലപാതകം. എന്നാൽ പോലീസുകാർക്ക് മുന്നിൽ പ്രതിയെന്ന് സംശയിക്കുന്ന രണ്ട് പേർ. അതിൽ ആരാണ് യഥാർത്ഥ കുറ്റവാളി എന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥ.

🔻ഇതുവരെ കണ്ട് പരിചരിച്ചിട്ടില്ലാത്ത ഒരു ചെറിയ പ്രമേയം. കൊലപാതകിയെ കണ്ടെത്തുന്നതിനാണ് ചിത്രം പ്രാധാന്യം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ Whodunnit എന്ന ചോദ്യത്തിലേക്കാണ് നമ്മുടെ ഫോക്കസ് പോവുക. അത് വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. അതാണ് സിനിമയിലെ പുതുമയും. എന്നാൽ അതിനനുസരിച്ച് ചില പോരായ്മകളും തോന്നുന്നുണ്ട് ചില സന്ദർഭങ്ങളിൽ.

🔻സംവിധായകന്റെ ബുദ്ധിപരമായ ആഖ്യാനമാണ് ചിത്രത്തിന് മുതൽക്കൂട്ട്. നായകനെ പരിചയപ്പെടുത്തി, അവരുടെ ജീവിതസാഹചര്യങ്ങളെപ്പറ്റി നല്ല ഐഡിയ ഉണ്ടാക്കിയ ശേഷമാണ് പ്രധാന ഭാഗത്തേക്ക് കടക്കുന്നത്.അതിനൽപ്പം സമയമെടുത്തെങ്കിലും പ്രധാന കഥയിലേക്ക് കടന്നശേഷം പിന്നീട് ട്രാക്കിലാവുന്നുണ്ട് ചിത്രം. പിന്നീട് നല്ലൊരു ത്രില്ലർ തന്നെ സമ്മാനിക്കുന്നുണ്ട് സംവിധായകൻ. കഥയെ പറ്റി കൂടുതൽ പറയുന്നില്ല.

🔻ചിത്രത്തിലെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ, അതോടൊപ്പം whydunnit എന്ന ചോദ്യത്തിനുത്തരം എന്നിവ പോരായ്മയായി തോന്നി കാഴ്ച്ചയിൽ. why എന്നത് ഊഹിച്ചിരുന്നു എങ്കിലും അത്ര convincing ആയില്ല. പക്ഷെ അതിലേക്ക് അധികം ശ്രദ്ധ ചെലുത്താതെ who എന്ന ചോദ്യത്തിലേക്ക് മാത്രം കോൺസെൻട്രേറ്റ് ചെയ്തതുകൊണ്ട് പോരായ്മ അധികം മനസ്സിൽ നിൽക്കില്ല. ഒഴുക്കിനൊപ്പം നമ്മളും നീന്തിപ്പോവും. ഒടുക്കം തൃപ്തി തന്നെയാവും ഫലം.

🔻അരുൺ വിജയ്യുടെ കിടിലൻ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. ആക്ഷൻ സീനിലുൾപ്പടെ സ്‌ക്രീൻ പ്രസൻസ് അപാരമായിരുന്നു. അതിനോളം പ്രാധാന്യമുള്ള റോളുകൾ വരുന്നില്ല മറ്റാർക്കും. പോലീസുകാരിയായി വന്ന നടിയുടെ പ്രകടനവും നന്നായിരുന്നു. ഇടക്ക് കാണാൻ നയൻസിന്റെ ഒരു ലുക്കും പലയിടത്തും തോന്നി. കൂടെ മികച്ച ഛായാഗ്രഹണവും ത്രിൽ മൂഡിനോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തലസംഗീതവും പലപ്പോഴും സന്ദർഭങ്ങൾക്ക് മിഴിവേകുന്നു. ക്ലൈമാക്സിലെ ഗാനം മനോഹരം.

🔻FINAL VERDICT🔻

ഗംഭീരമെന്ന അഭിപ്രായം ഇല്ലെങ്കിലും കാണികളെ ത്രസിപ്പിച്ച് ഇരുത്തുവാൻ കെൽപ്പുള്ള ചിത്രമാണ് തടം. നല്ല കഥയും അവതരണവും പ്രകടനവും രണ്ടര മണിക്കൂർ നമ്മെ പിടിച്ചിരുത്തും എന്ന് തീർച്ച. പോരായ്മകൾ ഉണ്ടെങ്കിൽ കൂടി അതിലേക്ക് അധികം ശ്രദ്ധ പോവാതെയുള്ള ആഖ്യാനം അഭിനന്ദനം അർഹിക്കുന്നു.

AB RATES ★★½

You Might Also Like

1 Comments