The Miracles Of The Namiya General Store

March 06, 2019



🔻ജീവിതത്തിൽ ഏതെങ്കിലുമൊരു പോയിന്റിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയാൽ പലരോടും അഭിപ്രായം ആരായാറുണ്ട്. പലരും ഒരേതരത്തിലുള്ള ഉപദേശങ്ങൾ നൽകുമ്പോൾ മടുക്കുമെങ്കിലും ചിലർ മാത്രം അതിൽ നിന്ന് വേറിട്ട് നിൽക്കും. ജീവിതത്തെ ഒരു ചലഞ്ചായി എടുക്കാനും മുന്നോട്ട് പോവാനുള്ള ഊർജ്ജം നൽകുവാനും ആ വാക്കുകൾക്ക് കഴിയും. അത്തരത്തിൽ ഒരു നാടിന്റെ മുഴുവൻ ഉപദേശകനായിരുന്നു നാമിയ സ്റ്റോറിലെ ആ മുത്തച്ഛൻ.

Year : 2017
Run Time : 2h 9min

🔻ആ രാത്രി ആ മൂന്ന് പേർ എവിടെയെങ്കിലും ഒളിക്കാനുള്ള വ്യഗ്രതയിലാരുന്നു. അവർ വന്ന് പെട്ടത് നാമിയ ജനറൽ സ്റ്റോറിലും. പണ്ടെപ്പോഴോ പൂട്ടിയതാണ് ആ കട. അവിടെ അവർ സുരക്ഷിതരാവുമെന്ന് കരുതി കയറിയതാണ്. എന്നാൽ അവരെ അവിടെ കാത്തിരുന്നത് ഞെട്ടിക്കുന്ന പല കാര്യങ്ങളാണ്. അത് തുങ്ങിയതാവട്ടെ ഒരു കത്തിന്റെ രൂപത്തിലും.

🔻ചെറിയ തോതിൽ ഒരു ടൈം ട്രാവൽ കോൺസെപ്റ് ആണ് ചിത്രം കരുതി വെച്ചിരിക്കുന്നത്. ബേസിക്ക് പ്ലോട്ട് ടൈം ട്രാവൽ ആണെങ്കിലും സിനിമ കൂടുതൽ കൈകാര്യം ചെയ്യുന്നത് പല ജീവനുകളാണ്. ഫാന്റസി എന്ന ഘടകം ഒരു സൈഡിലേക്ക് മാറി നിന്നുകൊണ്ട് മനോഹരമായ പല കാര്യങ്ങൾ നമ്മെ കാട്ടിത്തരികയാണ് സംവിധായകൻ. അതിൽ ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങളുണ്ട്. ചെറിയ തോതിൽ മനസ്സ് വേദനിപ്പിച്ച രംഗങ്ങളുണ്ട്.

🔻ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു വഴികാട്ടിയാവാൻ നമുക്ക് സാധിക്കുന്നതിനെപ്പറ്റി ചിന്തിച്ച് നോക്കിയിയിട്ടുണ്ടോ. പലർക്കും അവരുടെ ഭാവിയിലേക്കുള്ള വെളിച്ചമാവുകയും അവരുടെ സന്തോഷത്തിന് നമ്മളും ഒരു കാരണമാവുകയാണെന്നറിയുമ്പോഴുള്ള ആത്മനിർവൃതി പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാവും. ലളിതമായി പറഞ്ഞാൽ ഇതാണ് സിനിമയുടെ ഉള്ളടക്കം. അതിനെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നിടത്ത് നല്ലൊരു അനുഭൂതി പകരുന്നുണ്ട് ചിത്രം.

🔻അൽപ്പം പതിഞ്ഞ താളമാണ് സിനിമയുടേതെങ്കിലും അതുമായി ഇഴുകിച്ചേർന്നാൽ ആസ്വാദനം വലിയ തോതിലാവും.കഥാപാത്രങ്ങളെ കണക്റ്റ് ചെയ്ത വിധം ഏറെ ലളിതവും ഒപ്പം മനോഹരവും. കൂടെ ദൃശ്യചാരുതയാർന്ന വിഷ്വൽസും ലാളിത്യം നിറഞ്ഞ പശ്ചാത്തലസംഗീതവും കൂടിയാവുമ്പോൾ സന്തോഷം നൽകുന്നു ഈ ചിത്രം.

🔻FINAL VERDICT🔻

നല്ലൊരു സന്ദേശം കാണികൾക്ക് നൽകുന്ന സുന്ദരമായ ചിത്രം. ഫാന്റസിയെന്ന ലേബലിൽ കഥ തുടങ്ങുമ്പോഴും മാനുഷികമായ കാര്യങ്ങൾക്കാണ് ചിത്രം മുൻകൈ കൊടുക്കുന്നതെന്ന് കാണാം. നിരാശ നൽകാത്ത ഒരനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments