'ത്രില്ലർ' എന്ന വിഭാഗം ഓർമവരുമ്പോൾ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേരുകളിൽ ഒന്നാണ് 'David fincher'.. വ്യത്യസ്തമാർന്ന ത്രില്ലറുകൾ ഒരുക്കി പ്രേക്ഷക മനസ്സ് കവർന്ന സംവിധായകൻ..Seven, zodiac,Fight club തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ Fincher 2014ൽ പുറത്തിറക്കിയ ചിത്രമാണ് Gone Girl..
സമീപകാലത്ത് ഒരു സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രീ റിലീസ് പ്രമോഷൻ ആയിരുന്നു ഒരു മെക്സിക്കന് അപാരതയുടേത്.. ടൊവിനോയെ മലയാള സിനിമയുടെ പുതിയൊരു സ്റ്റാറായി പ്രതിഷ്ഠിച്ച ചിത്രം.. തന്ത്രപരമായ പ്രമോഷൻ പരിപാടികളിലൂടെ കേരളത്തിലെ യുവത്വത്തിന്റെ മനസ്സിൽ 'മെക്സിക്കൻ അപാരത' എന്ന പേര് പതിപ്പിക്കുവാൻ അണിയറ പ്രവർത്തകർക്കായി.. കട്ടക്കലിപ്പ് പാട്ടിലൂടെയും ട്രെയ്ലറിലൂടെയുമൊക്കെ ചിത്രം വളരേയേറെ പ്രതീക്ഷകൾ എല്ലാവരുടെയും മനസ്സിൽ മുളപ്പിച്ചു.. ഒരു പക്കാ ക്യാമ്പസ് രാഷ്ട്രീയ സിനിമ എന്ന ലേബൽ ആദ്യം തന്നെ ചിത്രം സമ്പാദിച്ചു.. അതിന്റെ ഫലമാണ് ആദ്യ ദിവസത്തെ കോളേജ് പിള്ളേർടെ തള്ളിക്കയറ്റവും ഹൗസ്ഫുൾ ഷോകളും.. ഇനി ചിത്രത്തിലേക്ക്..
വളരെ കുറച്ച് കഥാപാത്രങ്ങൾക്ക് മാത്രമേ ചിത്രത്തിൽ കൃത്യമായ നിർവചനം കൊടുത്തിട്ടുള്ളൂ എന്നതും ഒരു പോരായ്മയാണ്..
പോലീസ് അക്കാഡമിയിലെ മികച്ച ഒരു വിദ്യാർഥിനിയും ഭാവി വാഗ്ദാനവും ആയിരുന്നു Min Soo-ah.. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഒരു കാറപകടത്തിൽ Min Soo-ahന് തന്റെ കാഴ്ച്ച നഷ്ടപ്പെടുകയും സഹോദരൻ കൊല്ലപ്പെടുകയും ചെയ്യുന്നു.. തുടർന്ന് തന്റെ വളരെക്കാലത്തെ ആഗ്രഹമായ പോലീസ് ജോലിക്ക് തിരശ്ശീല വീഴുന്നു..
Ahn sang-hoon സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് 'Blind'.. അന്ധയായ Min Soo-ahന്റെ വേഷം മികച്ചതാക്കിയത് Kim Ha-neul ആണ്.. ശ്രമകരമായ വേഷം kim മികച്ചതാക്കി.. Grand Bell അവാർഡ്സിലും Blue Dragon അവാർഡ്സിലും ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം Kim കരസ്ഥമാക്കി..Yoo seung-ho, Jo hee-bong, Yang young-jo, Choi Philip തുടങ്ങിയവർ ബാക്കിയുള്ള പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു.. എല്ലാവരും അവർക്ക് കിട്ടിയ വേഷങ്ങളോട് നീതി പുലർത്തി..
മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് 'Rahasya'..പതിനെട്ട് വയസുകാരി ആയിശ മഹാജനിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.. സ്വന്തം വീട്ടിൽ നിന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ആയിശയെ കണ്ടെടുക്കുന്നത്..
ഒരു പ്രത്യേക സ്ഥലത്തെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ട്.. അതിനുള്ള അവസാനത്തെ മികച്ച ഉദാഹരണമായിരുന്നു കമ്മട്ടിപ്പാടം.. അവയുടെ കൂട്ടത്തിലേക്ക് പുതിയ ഒന്നുകൂടി..' അങ്കമാലി ഡയറീസ്'..

ചിത്രം തികച്ചും സംവിധായകന്റെ സിനിമ തന്നെയാണ്.. താരങ്ങൾ അല്ല, മറിച്ച് തിരക്കഥയും അതിന്റെ ആവിഷ്കാരവുമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് അദ്ധേഹം ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.. എത്ര അഭിനന്ദിച്ചാലും മതിവരില്ല അദ്ധേഹത്തിന്റെ ഈ പരിശ്രമത്തെ.. അതിന് മികച്ച പിന്തുണയുമായി താരങ്ങളും ടെക്നിക്കൽ സൈഡും..

വെറും 4 ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ ആർജിച്ച ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാദരൻ.. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അദ്ധേഹമാണ്.. ഗംഭീരം എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്.. ചിത്രത്തെ മുന്നോട്ട് നയിക്കുന്നതിൽ ക്യാമറ വഹിച്ച പങ്ക് ചെറുതല്ല.. ക്ലൈമാക്സിലെ 11 മിനിറ്റ് നീളുന്ന ഒറ്റ ഷോട്ട്.. അതിഗംഭീരം.!
സംവിധായകന്റെ ആഗ്രഹത്തിനൊത്ത് ക്യാമറ ചലിപ്പിക്കുവാൻ അദ്ധേഹത്തിനായി.. റിയലിസ്റ്റിക് എഫക്ട് തരാൻ പല രംഗങ്ങളിലും അത് സഹായിച്ചു..

വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള മനുഷ്യർ തമ്മിൽ ബന്ധപ്പെടുന്ന പ്രമേയമുള്ള ഒരുപാട് ചിത്രങ്ങൾ കൊറിയനിലും ഹോളിവുഡിലുമൊക്കെ വന്നിട്ടുണ്ട്.. The phone, Time renegades തുടങ്ങിയവ അതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.. നമുക്ക് ഒരു പുതു അനുഭവം നൽകുന്നവയാണ് ഇവയിലേറെയും..
വ്യത്യസ്ത പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു 'ഫാന്റസി- റൊമാന്റിക്' ചിത്രമാണ് IL Mare...
Ko Dong-ho തന്റെ ബിസിനസ്സ് സാമ്രാജ്യം വിജയകരമായി പടുത്തുയർത്തിയ വ്യക്തിയാണ്.. ഭാര്യ Jo Yeong-Soo ഒരു ഡോക്ടറും.. എല്ലാ കുടുംബത്തിലേയും പോലെ ചില സൗന്ദര്യപ്പിണക്കങ്ങളൊക്കെയായി മുന്നോട്ട് പോവുന്ന കുടുംബം.. എന്നാൽ പെട്ടെന്നൊരു ദിവസം തന്റെ ഭാര്യയെ ആരോ കൊലപ്പെടുത്തിയതായി അറിയുന്ന K0 മാനസികമായി തളരുന്നു.. ഒരു വർഷം പരിശ്രമിച്ചിട്ടും കുറ്റവാളിയെ കണ്ടെത്താനാവാത്തത് അദ്ധേഹത്തെ ഒന്നുകൂടി അസ്വസ്ഥൻ ആക്കുന്നു..







