🔻കാർത്തിക്ക് ആര്യൻ ചിത്രങ്ങളിൽ കോമഡി ഗ്യാരന്റി ആണ്. അതുകൊണ്ട് തന്നെ എന്റർടൈൻമെന്റിനായും നേരം പോക്കിനായും ധൈര്യമായി കാണാവുന്ന ചിത്രങ്ങളാണ് പുള്ളിയുടേത്. ലുക്കാ ചുപ്പിയും ആ മെന്റാലിറ്റിയിൽ ആണ് കാണാനിരുന്നത്. ഫലമോ കാർത്തിക്കിന്റെ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമായി.
Year : 2019
Run Time : 2h 6min
🔻ഊഹിക്കാവുന്ന കഥയും കഥാഗതിയുമാണ് ചിത്രത്തിന്റേത്. പ്രത്യേകിച്ച് ലോജിക്കും ഇല്ല. എന്നാൽ അതിനെ തീരെ മടുപ്പിക്കാതെ നന്നായി നർമ്മത്തിൽ ചാലിച്ച് ഒരൽപം സർക്കാസം കൂടി ചേർത്ത് വെടിപ്പായി അവതരിപ്പിച്ചിരിക്കുന്നിടത്ത് കാഴ്ചയിലുടനീളം രസകരമായ അനുഭവമാകുന്നുണ്ട് ചിത്രം. Culture Protection Partyലൂടെ ആർഷഭാരത സംസ്കാരത്തെയും Live-In റിലേഷനുകളെയും കാണിച്ച വിധമൊക്കെ വളരെ രസകരം. അവയെ അവതരിപ്പിച്ച രീതികളിലും ഒരൽപം ക്രിയേറ്റിവിറ്റി കാണാൻ സാധിക്കും. അത്തരത്തിൽ പ്രേക്ഷകരെ രസിപ്പിക്കുക എന്ന കർത്തവ്യം ഭംഗിയായി നിറവേറ്റുന്നുണ്ട് ലുക്കാ ചുപ്പി.
🔻ചില കഥാപാത്രങ്ങളെ കോമഡിക്ക് വേണ്ടി സൃഷ്ടിച്ചു എന്ന തോന്നൽ ഉണ്ടാക്കാതെ അവരെ കഥയിലുടനീളം ഉപയോഗിക്കഗ്സിഗ് പോരുന്നുണ്ട് സംവിധായകൻ. അതുകൊണ്ട് തന്നെ ഒരു കഥാപാത്രം പോലും അനാവശ്യമായി തോന്നില്ല. ഒരു സീനും വേണ്ടായിരുന്നു എന്ന വിചാരവും വരില്ല. വേഗത്തിൽ പോവുന്ന കഥയായത് കൊണ്ട് തന്നെ ബോറടിയും ഇല്ല. കൂടെ താളത്തിന് നല്ല പാട്ടുകളും ഉണ്ട്. ചിലതൊക്കെ എവിടെയോ കേട്ട് മറന്ന ഫീൽ ഉണ്ടാവുമെങ്കിൽ പോലും.
🔻കാർത്തിക്ക് ആര്യന്റെ ഏറ്റവും നല്ല പ്രകടനമായി തോന്നി ചിത്രത്തിലേത്. കൃതിയുമായുള്ള കെമിസ്ട്രികണ്ടിരിക്കാൻ വളരെ എനർജെറ്റിക്ക് ആയി തോന്നും. അതുകൊണ്ട് കാണുന്നവർ ഇപ്പോഴും ആക്റ്റീവ് ആയിരിക്കും. പങ്കജ് ത്രിപാഠിയുടെ റോൾ കിടിലൻ ഐറ്റം തന്നെയായിരുന്നു. പുള്ളി ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. ഒപ്പം കൊച്ച് പയ്യൻ വരെ ഇടക്ക് സ്കോർ ചെയ്ത് പോവുന്നുണ്ട്.
🔻FINAL VERDICT🔻
എന്റർടൈൻമെന്റ് മാത്രമാണ് ലക്ഷ്യമെങ്കിൽ നല്ലൊരു ചോയ്സാണ് ലുക്കാ ചുപ്പി. രണ്ട് മണിക്കൂർ സമയം പോവുന്നത് പോലുമറിയാതെ രസിച്ച് കണ്ടിരിക്കാൻ സാധിക്കുന്ന ഐറ്റം. ആവശ്യത്തിന് കോമഡി നമ്പറുകളും നല്ല പാട്ടുകളും രസികൻ കഥാപാത്രങ്ങളുമൊക്കെയായി നല്ലൊരു ടൈം പാസ് ഫ്ലിക്ക്.
AB RATES ★★★☆☆