Fighting With My Family

June 14, 2019



🔻Wrestling Wrestling Wrestling.. ഊണിലും ഉറക്കത്തിലും ഇത് മാത്രമാണ് ആ കുടുംബത്തിലെ 4 പേരുടെയും മനസ്സിൽ.WWEയിൽ കയറണമെന്ന തന്റെ നടക്കാതെ പോയ സ്വപ്നത്തെ മക്കളിലൂടെ സാക്ഷാത്കരിക്കുകയാണ് റിക്കിയുടെ ലക്ഷ്യം. സ്വന്തമായി ചെറിയ രീതിയിൽ ഒരു റെസ്ലിങ്ങ് സ്പോട്ടൊക്കെ നടത്തുന്നുമുണ്ട് പുള്ളി. അതിലൂടെ മക്കളായ സാക്കിനും സരായക്കും പ്രമോഷനും കൊടുക്കുന്നുണ്ട്. അത്തരത്തിലോടു കുടുംബത്തിന്റെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതും ഒരു ട്രൂ സ്റ്റോറി.

Year : 2019
Run Time : 1h 48min

🔻WWE പ്രൊഫഷണൽ റെസ്ലർ ആയിരുന്ന Paigeന്റെ കഥയാണ് കൈകാര്യം ചെയ്യുന്നത്. WWEയിലേക്കുള്ള പേജിന്റെ ജൈത്രയാത്ര വളരെ ഭംഗിയായി കാട്ടിത്തരുകയാണ് സംവിധായകൻ. അതിൽ കോമഡി, ഇമോഷണൽ എലമെൻറ്സ്, ഫാമിലി സെന്റിമെന്റ്സ് തുടങ്ങിയവയൊക്കെ വളരെ വൃത്തിയായി ബ്ലെൻഡ് ചെയ്തിരിക്കുന്നതിലൂടെ നല്ലൊരു എന്റർടൈൻമെന്റ് ആണ് ചിത്രം സമ്മാനിക്കുക. ഒപ്പം WWE ഫാൻസിന് രോമാഞ്ചം നൽകുന്ന കുറച്ച് മൊമന്റുകളും.

🔻സ്പോർട്സ് പ്രേമികൾ, പ്രത്യേകിച്ച് WWEയുടെ കാണികൾക്ക് മാത്രം ഇഷ്ടപ്പെടുന്ന രീതിയിലല്ല ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കൃത്യമായ ഇടവേളകളിൽ എല്ലാവർക്കും ഒരുപോലെ രസിക്കുന്ന കൂട്ടുകൾ കൊണ്ട് നല്ലൊരു ചിത്രം ആസ്വദിക്കാൻ ഏവർക്കും ഒരുപോലെ സാധിക്കുന്നു. അതിലൂടെ റെസ്ലിങിന്റെ വീറും ചൂടും അടുത്തറിയുകയും ചെയ്യും. ഒപ്പം ചില രംഗങ്ങളും റോളുകളും കാഴ്ചയിൽ ആവേശം നൽകുകയും ചെയ്യും.

🔻ടോറിയുടെയും തോമസിന്റെയും കിടിലൻ പ്രകടനങ്ങൾ കഥാപാത്രങ്ങളെ നന്നായി സ്വാധീനിക്കുന്നുണ്ട്. നിക്ക് ഫ്രോസ്റ്റിന്റെ കോമഡി നമ്പറുകൾ ചിരി സമ്മാനിക്കുന്നുണ്ട്. പരിശീലന രംഗങ്ങളും അവിടെയുള്ളവരുമായുള്ള റിലേഷനുമൊക്കെ കൈകാര്യം ചെയ്ത വിധം മനോഹരം. പശ്ചാത്തലത്തിൽ വന്നുപോയ ഗാനങ്ങൾ കേൾക്കാൻ ഇമ്പമുള്ളതും ഒപ്പം സന്ദർഭങ്ങളുമായി ചേർന്ന് നിൽക്കുന്നതുമായി.

🔻FINAL VERDICT🔻

ഒരു Clean Entertainer എന്ന നിലയിൽ നന്നായി ആസ്വദിച്ച ചിത്രമാണ് Fighting With My Family. WWE ഫാൻസിനും ഫാമിലി ഓഡിയൻസിനും ഒരുപോലെ രസിക്കുന്ന ചിത്രം നല്ലൊരു അനുഭവം തന്നെയാവും. ഒരിക്കലും നിരാശ തോന്നില്ല എന്ന് തീർച്ച.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments