One Day

June 25, 2019



🔻തായ് റോംകോം മൂവികളുടെ ഒരു ഫാൻ അല്ല ഞാൻ. പലതും വലിയ പ്രതീക്ഷയോടെ കണ്ട് നിരാശപ്പെടേണ്ട അനുഭവം മുമ്പ് ഉണ്ടായിട്ടുള്ളത് കൊണ്ട് തന്നെ പുതിയ സിനിമകളെ അപ്രോച്ച് ഞാൻ ഒരൽപം മടിയാണ്. Teachers Diary പോലെ മനോഹരമായ സിനിമകൾ തായ് ഇൻഡസ്ട്രിയിൽ നിന്ന് വേറെ ലഭിച്ചിരുന്നില്ല. ഇന്ന് ഈ സിനിമ കണ്ട് തീരുന്നത് വരെ.

Year : 2016
Run Time : 2h 15min

🔻തീർത്തും അന്തർമുഖനായ ഒരു ടെക്കി ആയിരുന്നു Den. മറ്റാരുമായും അധികം ചങ്ങാത്തമില്ല. അദ്ദേഹത്തോട് കൂട്ട കൂടാൻ മറ്റുള്ളവർക്കും മടി തന്നെ. കമ്പ്യൂട്ടറിൽ വിദഗ്ധനായത് കൊണ്ട് തന്നെ തങ്ങളുടെ കംപ്യൂട്ടറിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ മാത്രം മറ്റുള്ളവർ Denനെ വിളിക്കും. അത്തരത്തിൽ തന്നെയാണ് Nuiയെയും Den കണ്ടുമുട്ടിയത്. എന്നാൽ അറിയാതെ എപ്പോഴോ ഒരു പ്രണയം Denലും പൂവിട്ടു. ബാക്കി കഥ പറയുന്നില്ല. കണ്ടറിയുകയാണ് രസം.

🔻നായികയുടെ ക്ലോസപ്പ് ഷോട്ടുകൾ സിനിമയിൽ വളരെ കുറവാണ്. എന്നാൽ നായികയെ എപ്പോഴൊക്കെ സ്‌ക്രീനിൽ കാണിക്കുന്നുവോ അപ്പോഴൊക്കെ നമ്മുടെ കണ്ണുകൾ ക്ലോസപ്പിൽ ആയിരിക്കും എന്നതാണ് പ്രത്യേകത. അമ്മാതിരി ക്യൂട്ട്നെസ്സ് ആണ് ആ ചിരിക്ക്. നായകൻ തന്നെ അതിനെപ്പറ്റി പറയുന്നുണ്ട് ഒരു സന്ദർഭത്തിൽ. നമ്മളും അത് ശരിവെച്ചുപോവും വിധം മനം മയക്കുന്ന ലുക്ക്. ഓൾ ചിരിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല എന്ന ഡയലോഗ് ഇവിടെ ആപ്റ്റ് ആണ്.

🔻Pee Mak അടക്കം പല ഹൊറർ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള സംവിധായകനിൽ നിന്ന് ഒരു റോംകോം ഒരുങ്ങുമ്പോൾ പരിമിതികൾ ഉണ്ടായേക്കാം. താൻ പതിവായി ചെയ്ത് വരുന്ന ജേണറിൽ നിന്ന് ഒരു മാറ്റം വരുമ്പോൾ ആർക്കായാലും ഒരു പരുക്കൻ ഉണ്ടാവുക സ്വാഭ്വികം. അവിടെയാണ് ഈ സംവിധായകനെ കയ്യടിച്ച് പ്രശംസിക്കേണ്ടത്. എന്ത് മനോഹരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് കണ്ടറിയണം. തുടക്കം മുതൽ തന്നെ നമ്മൾ അതിലേക്ക് വഴുതി വീഴും എന്നപോലെയാണ് കഥയുടെ പോക്കും അവതരണവും.

🔻റൊമാൻസും കോമഡിയും അതിര് കവിയാത്ത കൃത്യമായി ബാലൻസ് ചെയ്ത് നിർത്തിയ കഴിവ് അപാരം തന്നെ. അത്തരത്തിൽ ഹൃദ്യമായ പല രംഗങ്ങളും വേറൊരു തലത്തിലേക്ക് സിനിമയെ ഉയർത്തുന്നുണ്ട്. ഇടയ്ക്കിടെ ചെറു ചിരികൾ സമ്മാനിക്കാനും ഒടുവിൽ നേർത്ത നോവ് നൽകാനും സിനിമക്ക് കഴിയുന്നുണ്ട്. കഥാപാത്രങ്ങൾക്ക്  ഇമോഷണലി മികച്ച രീതിയിൽ പ്രേക്ഷകനുമായി സംവദിക്കാൻ സാധിക്കുന്നിടത്ത് ഇരുവരും നമ്മുടെ മനസ്സിൽ ഇടം നേടും. ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തിൽ ഈ ദിവസവും സ്ഥാനമുറപ്പിക്കും.

🔻നായികയുടെ ക്യൂട്ട് ചിരിയും മികച്ച പ്രകടനവും വളരെയേറെ ഇഷ്ടപ്പെട്ടു. മുൻ സിനിമകളിൽ നിന്ന് മാറിയുള്ള നായകന്റെ മേക്കോവർ ആ കഥാപാത്രത്തെ ഭംഗിയാക്കി. ജപ്പാന്റെ ദൃശ്യചാരുത അപ്പാടെ ഒപ്പിയെടുത്ത് പ്രണയത്തിന് മിഴിവേകുന്നുണ്ട്. ഒപ്പം ലളിതമായി അലിഞ്ഞ് ചേരുന്ന സംഗീതവും.

🔻FINAL VERDICT🔻

എല്ലാ അർത്ഥത്തിലും വശ്യത നിറഞ്ഞ മനോഹരമായ സിനിമയാണ് One Day. ലളിതമായ കഥയെ ഹൃദ്യമായ അവതരണത്തിലൂടെ ആസ്വാദകന്റെ മനസ്സിനോട് വല്ലാതെ അടുപ്പിക്കുന്ന ഇന്ന്. തീർച്ചയായും എല്ലാ തലത്തിലും നല്ലൊരനുഭവം തന്നെയാവും ഈ ചിത്രം 
AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments