Movie 43
June 26, 2019🔻സിനിമ കണ്ടുകഴിഞ്ഞാണ് ഗൂഗിളിൽ ഇതിന്റെ റിവ്യുകളെ പറ്റി നോക്കിയത്. പേരിന് പോലും ഒരു പോസിറ്റീവ് റിവ്യൂ കാണാനായില്ലെന്നതാണ് സത്യം. മാത്രമല്ല കയ്യും കണക്കുമില്ലാതെ തേച്ചൊട്ടിച്ചിരിക്കുന്നതും കാണാം. ഇന്നലെവരെ കേട്ടിട്ട് പോലുമില്ലായിരുന്ന ഈ സിനിമ ഒരാവേശത്തിന്റെ പുറത്ത് കാണാനെടുത്തപ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മടുപ്പല്ലാത്ത ഒരനുഭവം ആയി ഈ ചിത്രം.
Year : 2013
Run Time : 1h 34min
🔻കാണുന്ന സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ ഔട്ട്ലൈനോ വേണമെന്ന് നിർബന്ധമുള്ളവർ തുടർന്ന് വായിക്കേണ്ടതില്ല. ഒന്നര മണിക്കൂർ മണിക്കൂർ ഒരു സിനിമ കാണുകയാണെന്ന വിചാരം മാറ്റി വെച്ച് കുറച്ച് സെഗ്മെന്റുകൾ കാണുന്നു എന്ന മൈന്റിൽ ഇരിക്കുകയാവും നല്ലത്. കാരണം സിനിമക്ക് ഒരു കഥയും ഇല്ല എന്നത് തന്നെ. Movie 43 എന്ന സിനിമ നെറ്റിൽ സർച്ച് ചെയ്യുന്ന രണ്ട് പേർക്ക് മുന്നിൽ വരുന്ന കുറച്ച് ക്ലിപ്പിങ്‌സ് മാത്രമാണ് ചിത്രത്തിൽ കാണാനാവുക. കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് അതിലെ കോമഡി എലമെൻറ്സ് ആണ്. കൂടെ സ്റ്റാർ കാസ്റ്റും.
🔻സിനിമയിൽ വരുന്ന സെഗ്മെന്റുകളിലും പ്രത്യേകിച്ച് കഥകൾ ഒന്നും ഇല്ല. ചിലത് കണ്ടിരിക്കാൻ പോലും ബുദ്ധിമുട്ട് തോന്നുന്ന രീതിയിലുമാണ് കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇടക്ക് രസിപ്പിക്കുന്ന ചില കഥാപാത്രങ്ങളും നർമ്മരംഗങ്ങളും നന്നായി രസിപ്പിക്കുന്നുണ്ട്. ആദ്യ സെഗ്മെന്റിൽ Kateന്റെ ഭാവങ്ങൾ തന്നെ ധാരാളം. ഓരോ നിമിഷവും അത് ചിരിപ്പിച്ചുകൊണ്ടേയിരുന്നു. ഒപ്പം ഇഷ്ട താരം Hugh Jackman കൂടിയാവുമ്പോൾ പറയുകേം വേണ്ട. കഥകൾ ഭൂരിഭാഗവും 18+ ആണ്. ഡയലോഗും അങ്ങനെ തന്നെ. Nudity ആവശ്യത്തിലധികവും. അപ്പോൾ കാണാൻ റിസ്ക്ക് എടുക്കുന്നവർ പ്രൈവസി പാലിക്കുക.
🔻Robinന്റെ dating എപ്പിസോഡ് ഒരെണ്ണം ഉണ്ട്. അതിൽ ബാറ്റ്മാന്റെ ഡയലോഗ് ഒരു രക്ഷയും ഇല്ലായിരുന്നു. ഏറ്റവും കൂടുതൽ ചിരിപ്പിച്ച സെഗ്മെന്റുകളിൽ ഒന്നാണ് അത്. Periodsനെ സംബന്ധിച്ച സെഗ്മെന്റിൽ നായികയുടെ അച്ഛൻ വീട്ടിലേക്ക് കയറി വന്ന് പറയുന്ന ഒരു കിടിലൻ ഡയലോഗ് ഉണ്ട്. സിനിമയിൽ ചിരി നിർത്താൻ സാധിക്കാതെ വന്ന രംഗമായി അത്. അത്തരത്തിൽ കഥ തീരെയില്ലെങ്കിലും കോമഡിക്ക് ഒരു കുറവുമില്ല എന്നതാണ് ചിത്രം മുന്നോട്ട് വെക്കുന്ന ഏക ഗുണം.
🔻FINAL VERDICT🔻
The Whole Movie Is Insane. Craziness മാത്രം നിറഞ്ഞ ചിത്രമായത് കൊണ്ട് തന്നെ ആർക്കും തന്നെ ഇത് റെക്കമെന്റ് ചെയ്യുന്നില്ല. സ്വന്തം റിസ്‌ക്കിൽ ഒന്നര മണിക്കൂർ ചെലവഴിച്ച് ചിത്രം കണ്ട് നോക്കുക. ഒന്നുകിൽ ഇഷ്ടപ്പെടും. അല്ലെങ്കിൽ വെറുത്ത് പണ്ടാരമടങ്ങും. ഇത്രയും നീണ്ട കാസ്റ്റ് സിനിമയുടെ അണിയറക്ക് മുന്നിലും പിന്നിലും എങ്ങനെ കിട്ടി എന്നത് ചുരുളഴിയാത്ത രഹസ്യമായിരിക്കും.
AB RATES ★★★☆☆
0 Comments