How To Sell Drugs Online (Fast) S1
June 19, 2019🔻ഒരു വർഷമായി മോറിറ്റ്സ് തന്റെ കാമുകിയെ കണ്ടിട്ട്. നീണ്ട കാത്തിരിപ്പിന് ശേഷം അവൾ നാട്ടിലേക്ക് തിരിച്ച് വരികയാണ്. ഒരുപാട് excited ആയി അവളെ കാണാൻ പോയ മോറിറ്റ്സിനെ കാത്തിരുന്നത് മറ്റൊരു വാർത്തയാണ്. തന്റെ കാമുകി താനുമായി അകലം പാലിക്കാൻ ആഗ്രഹിക്കുന്നു എന്ന വാർത്ത. കാര്യമെന്തെന്ന് ഒരുപാട് അന്വേഷിച്ച മോറിറ്റ്സ് അവസാനം എത്തിച്ചേർന്നത് ഡ്രഗ്‌സിലാണ്.
തന്റെ കാമുകി മറ്റൊരാളുമായി അടുപ്പത്തിലായിരിക്കുന്നു. അതിന് കാരണമാവട്ടെ ഡ്രഗ്സും. കാമുകിയെ വീണ്ടെടുക്കാൻ മോറിറ്റ്സിന് മുമ്പിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരൻ ലെന്നിയുമായി തന്റെ മനസ്സിലെ ഐഡിയ നടപ്പിലാക്കാൻ മോറിറ്റ്സ് മുന്നിട്ടിറങ്ങി.
🔻അതിവേഗം സഞ്ചരിക്കുന്ന കഥയാണ് സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ണടച്ച് തുറക്കും മുമ്പ് കഥയിൽ ഓരോ വഴിത്തിരിവ് വന്നിരിക്കും. അത്തരത്തിൽ ഒരു നിമിഷം പോലും ബോറടി തോന്നിക്കാതെയുള്ള സഞ്ചാരം ആസ്വാദനത്തിന് ഗുണം ചെയ്യുന്നുണ്ട്. ഒപ്പം ത്രില്ലടിപ്പിക്കുന്ന അവതരണവും.
🔻മോറിറ്റ്സ് നമ്മോട് കഥപറയുന്ന രീതിയിലാണ് സീരീസ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരു ബയോഗ്രഫി കാണുന്ന ഫീൽ പലപ്പോഴും ഉണ്ടാവുന്നുണ്ട്. സംഭവം ജർമ്മനിയിൽ 2013ൽ നടന്നതായത് കൊണ്ട് തന്നെ ആവേശം ജനിപ്പിക്കുന്നുമുണ്ട്. ഒപ്പം ഇടക്ക് വരുന്ന വൺ ലൈനറുകൾ ചിരിപ്പിക്കുന്നുമുണ്ട്.
🔻മോറിറ്റ്സിനെ തന്റെ പാവത്താൻ ലുക്കിലൂടെ Maxmilian ഭംഗിയാക്കിയപ്പോൾ ലെന്നി ഇഷ്ട കഥാപാത്രമായി. ഇമോഷണൽ മൊമൻറ്സ് പുള്ളി കൈകാര്യം ചെയ്ത വിധം നന്നായി ഇഷ്ടപ്പെട്ടു. നായിക ലിസ കാണാൻ അപാര ക്യൂട്ട് ആയിരുന്നു.
🔻വിർച്വൽ ടെക്നിക്ക്സ് അടങ്ങിയ ചില അവതരണരീതികൾ സീരീസിന്റെ വേഗതക്ക് താളം പിടിക്കുന്നുണ്ട്. അവയൊക്കെ രസകരമായ അനുഭവമാകുന്നുണ്ട്. കൂടെ കിടിലൻ BGMഉം എഡിറ്റിങ്ങും കൂടിയാവുമ്പോൾ ആവേശം ജനിപ്പിക്കുന്നുണ്ട് ഓരോ സന്ദർഭങ്ങളും.
🔻FINAL VERDICT🔻
30 മിനിറ്റിൽ താഴെ മാത്രമുള്ള 6 എപ്പിസോഡുകളിലൂടെ നല്ലൊരു സീരീസ് സമ്മാനിക്കുകയാണ് Netflix. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചടുലവേഗതയിൽ സഞ്ചരിക്കുന്ന ഒന്നാണ്. വ്യത്യസ്തമായ പ്രമേയം ആയതുകൊണ്ട് തന്നെ നല്ലൊരു അനുഭവം തന്നെയാവും ഇത്. രണ്ടാം സീസണിലേക്കുള്ള പാത വെട്ടിയിട്ടാണ് ആദ്യ സീസൺ അവസാനിക്കുന്നത്. അതിനായി കാത്തിരിപ്പ് തുടരുന്നു.
AB RATES ★★★½
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments