Project X
June 10, 2019🔻തോമസിന്റെ 17ആം പിറന്നാളാണ് ഇന്ന്. പൊതുവെ അന്തർമുഖനായ തോമസിനെ ആശംസിക്കാൻ ആകെയുള്ളത് അവന്റെ വീട്ടുകാരും രണ്ട് കൂട്ടുകാരും മാത്രം. അതിൽ ഒന്ന് കോസ്റ്റ. അസ്സൽ വെകിളി തന്നെ. പിന്നെ JBയും. ആഘോഷിക്കാൻ ഒരു കാരണം കിട്ടാൻ കാത്തിരുന്ന കോസ്റ്റക്ക് ഈ പിറന്നാൾ ഒരു സുവർണ്ണാവസരമായി. തോമസിന്റെ അച്ഛനും അമ്മയും അങ്ങ് ടൂർ പോവാൻ ഒരുങ്ങി നിക്കുന്ന സമയവും. ഒന്നും നോക്കിയില്ല തോമസിന്റെ പാതി സമ്മതം മാത്രം വാങ്ങി അവനൊരു പാർട്ടി പ്രഖ്യാപിച്ചു. പിന്നെ നടന്നത് ചരിത്രം.
Year : 2012
Run Time : 1h 28min
🔻2008ലാണ് ചിത്രത്തിന് ആസ്പദമായ സംഭവം. Delaney എന്ന 16കാരനും രണ്ട് കൂട്ടുകാരും ചേർന്ന് വീട്ടുകാരുടെ അഭാവത്തിൽ പാർട്ടി പ്രഖ്യാപിച്ചു. അതിന് പബ്ലിസിറ്റി കൊടുത്തതാവട്ടെ My Space എന്ന സോഷ്യൽ മീഡിയയും. സോഷ്യൽ മീഡിയകൾ ലഹരിയായി മാറിയിരുന്ന ആ കാലത്ത് ഈ വർത്തയറിഞ്ഞ് പാർട്ടിക്കെത്തിയത് 500ലധികം പേർ. എന്നാൽ അതൊരു കൈവിട്ട കളിയായി മാറിയത് മണിക്കൂറുകൾക്ക് ശേഷമാണ്.
🔻സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് found footage രീതിയിൽ ക്യാമറ കൈകാര്യം ചെയ്ത വിധമാണ്. ഒരു പാർട്ടിക്കിടയിൽ നമ്മളും വന്ന് നിന്നത് പോലെ തോന്നും. നമുക്ക് ചുറ്റുമാണ് ഈ കാര്യങ്ങളൊക്കെ സംഭവിക്കുന്നതെന്നും. അതുകൊണ്ട് തന്നെ പാർട്ടിക്കിടയിൽ നടക്കുന്ന കാര്യങ്ങളിൽ നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്യും. ഒപ്പം പാർട്ടിയിലേക്ക് വന്നെത്തുന്ന കഥയും ഉദ്ദേശവും രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കന്യകന്മാരായത് ഉണ്ട് ഉദ്ദേശം മറ്റേത് തന്നെ. ആ രീതിയിൽ അവർ പറയുന്ന ഡയലോഗുകൾ ചിരിപ്പിക്കുന്നുണ്ട്.
🔻പാർട്ടിയിൽ അരങ്ങേറുന്ന കാര്യങ്ങൾ അവതരിപ്പിച്ച വിധം ഗംഭീരം. ഒരു തവണയെങ്കിലും അതിലൊന്ന് പങ്കെടുക്കാനോ അതുപോലെയൊന്ന് സംഘടിപ്പിക്കാനോ തോന്നിപ്പോകും വിധം ഗംഭീരം. അമ്മാതിരി പരിപാടികളാണ് അവിടെ നടക്കുന്നത്. പൊതുവെ അന്തർമുഖരായ 3 പേർ നടത്തുന്ന പാർട്ടിയിൽ കൂടിപ്പോയാൽ എന്ത് നടക്കാൻ എന്ന ചോദ്യത്തിന് ഉത്തരം അവിടെ കിട്ടും. കൂടുതൽ പറഞ്ഞ് ആ ത്രിൽ കളയുന്നില്ല.
🔻FINAL VERDICT🔻
കേരളത്തിൽ എവിടെയെങ്കിലും ഇമ്മാതിരി പാർട്ടികൾ അരങ്ങേറുന്നുണ്ടെങ്കിൽ അറിയിക്കുക. ചുമ്മാ ഒന്ന് തല കാണിക്കാനാണ്. ഏത് തരത്തിലുള്ള പാർട്ടികൾ എന്നറിയാൻ ചിത്രം കണ്ടുനോക്കുക. നല്ല രസികൻ ഐറ്റം ആണ് എന്ന് ഞാൻ ഗ്യാരന്റി.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments