Hansel And Gretel
June 10, 2019🔻പരീക്ഷണചിത്രങ്ങൾ ഒരുക്കുന്നതിൽ കൊറിയൻ ഇൻഡസ്ടറിയുടെ പാടവം ഒന്ന് വേറെ തന്നെയാണ്. ചില സമയങ്ങളിൽ ഹോളിവുഡ് സിനിമകളേക്കാൾ പ്രിയം തോന്നും കൊറിയൻ സിനിമകളോട്. ഫാന്റസി എന്ന ലേബലിൽനോട് പൂർണ്ണമായും നീതി പുലർത്തുന്ന ഒരുപാട് ചിത്രങ്ങൾ അവിടെ പിറവിയെടുത്തിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കാവുന്ന ചിത്രമാണ് Hansel & Gretel.
Year : 2007
Run Time : 1h 57min
🔻വളരെ പ്രസിദ്ധമായ ജർമ്മൻ നാടോടിക്കഥയാണ് Hansel & Gretel. അതിലേക്ക് കടക്കുന്നില്ല. അത് പറഞ്ഞാൽ സിനിമയുടെ പ്രധാന തീം വെളിപ്പെടുമെന്നത് കൊണ്ട് അത് മറക്കാം. ആ നാടോടിക്കഥയെ അനുസ്മരിപ്പിക്കും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയിടുക്കുകളിലൂടെ കാർ ഓടിച്ച് പോയിരുന്ന Eun-Soo പെട്ടെന്നുള്ള അശ്രദ്ധ മൂലം കാർ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ബോധരഹിതനായി eun-soo കുറെ സമയം ചിലവഴിച്ചു. ബോധം വന്നപ്പോൾ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു പെൺകുട്ടിയാണ്. അവളെ അദ്ദേഹത്തെ നയിച്ചത് കാടിന് നടുവിലുള്ള ഒരു വീട്ടിലേക്കും.
🔻സിനിമയിൽ ഏറ്റവും ആകർഷിച്ചത് അവതരണത്തിലെ മിതത്വമാണ്. ഫാന്റസി കണ്ടന്റിന് ഒരുപാട് സ്കോപ്പുള്ള കഥയായിട്ട് കൂടി അതിൽ മാത്രം ഒതുങ്ങാതെ ഗൗരവകരമായ വിഷയം കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യം കൊടുത്തിട്ടുണ്ട് സംവിധായകൻ. അൽപ്പം പതിഞ്ഞ തലത്തിൽ തുടങ്ങുന്നുവെങ്കിലും ആകാംശ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അളവിൽ കവിഞ്ഞ ഫാന്റസി ഒഴിവാക്കി കഥാപാത്രങ്ങൾക്കും അർഹമായ പ്രാധാന്യം കൊടുത്തിടത്ത് നല്ലൊരു അനുഭവമാകുന്നുണ്ട് ചിത്രം.
🔻നമ്മൾ ഊഹിക്കുന്ന ചില സന്ദർഭങ്ങളിലൂടെയാണ് ചിത്രം ആദ്യമൊക്കെ മുന്നേറുന്നത്. എന്നാൽ പാതി അടുക്കുമ്പോഴേക്കും യാതൊരു തരത്തിലും പിടിതരാത്ത വഴിയിലേക്ക് നീങ്ങുന്നു ചിത്രത്തിന്റെ സഞ്ചാരം. അതിൽ ഗൗരവകരമായ പ്രമേയം ഉൾപ്പെടുത്തിയിരിക്കുന്ന വിധം ഗംഭീരം. അവയുടെ അവതരണവും ഒരൽപം ഭയപ്പെടുത്തുന്നതും ത്രില്ലടിപ്പിക്കുന്നതും തന്നെ. അത്തരത്തിൽ എല്ലാം കൊണ്ടും നാമൊരു വിരുന്ന് തന്നെയാവുന്നുണ്ട് ചിത്രം. ചടുലത നിറഞ്ഞ അവതരണവും അതിനൊത്ത് പിടിക്കുന്ന പശ്ചാത്തലസംഗീതവും പെർഫെക്ഷൻ വിളിച്ചോതുന്ന VFX വർക്കുകളും ചിത്രത്തിന്റെ ആസ്വാദനത്തിന് കൂട്ടാകുന്നു.
🔻FINAL VERDICT🔻
ഫാന്റസി എന്ന ലേബലിൽ ആണെങ്കിലും അതിൽ പൊതിഞ്ഞ് പ്രാധാന്യം അർഹിക്കുന്ന പ്രമേയം അവതരിപ്പിച്ചിടത്താണ് ചിത്രം വേറിട്ട് നിൽക്കുന്നത്. സർവ്വമേഖലകളിലും പുലർത്തുന്ന മികവ് ചിത്രത്തിൽ പ്രതിഫലിക്കുമ്പോൾ ഏവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിത്തീരുന്നു ഈ കുട്ടികളുടെ കഥയും.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments