"എന്നാലും ദൈവം എന്നോട് ഈ പണി ചെയ്യണ്ടാരുന്നു"
🔻Story Line🔻
രണ്ടാം ലോക മഹായുദ്ധ സമയം..അല്ലെങ്കിൽ വേണ്ട..കഥ പറഞ്ഞ് രസം കളയുന്നില്ല..
Its The Curious Case Of കള്ളൻ പവിത്രൻ..!!
🔻Behind Screen🔻
ധനുഷിന്റെ ബാനറായ വണ്ടർബാർ ഫിലിംസ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം.ഇതാണ് തരംഗത്തിന് ഏറ്റവും പ്രതീക്ഷ നൽകിയ ഘടകം.നവാഗതനായ ഡൊമിനിക് അരുൺ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തരംഗം.
ടൈറ്റിൽ കാർഡ് മുതൽ തന്നെ കൗതുകമുണ്ടാക്കുന്ന തരത്തിലാണ് സിനിമയുടെ തുടക്കം.ടൈറ്റിൽ എഴുതിക്കാണിക്കുന്നതിന് മുമ്പുള്ള സീൻ തന്നെ സിനിമയെപ്പറ്റിയും ജേണറിനെപ്പറ്റിയും ഒരു ഐഡിയ നൽകാൻ പോന്നതായിരുന്നു.അത് നന്നായി ആസ്വദിക്കുകയും ചെയ്തു.പിന്നീടങ്ങോട്ടും പ്രതീക്ഷ തീരെ തെറ്റിയില്ല.
ഓരോ കഥാപാത്രങ്ങളെപ്പറ്റിയും വ്യക്തമായ ഒരു ഐഡിയ സിനിമ കഴിയുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാവും.അത്ര നല്ല രീതിയിൽ പല ഘട്ടങ്ങളിലൂടെ അവരുടെ സ്വഭാവം നമ്മെ കാട്ടിത്തരുന്നുണ്ട്.കഥയെപ്പറ്റി പറയാൻ കാര്യമായി ഒന്നും ഇല്ലെങ്കിലും അവതരണത്തിന്റെ കാര്യം അങ്ങനല്ല.ഇതുവരെ കണ്ട് പരിചിതമല്ലാത്ത ഒരു ഫ്രഷ്നസ്സും വ്യത്യസ്തതയും പ്രേക്ഷകർക്ക് കാഴ്ച്ചവെക്കുന്നുണ്ട് ചിത്രം.
ഓരോ നിമിഷവും എന്ത് സംഭവിക്കും എന്ന് ആകാംശ തോന്നിപ്പിക്കും വിധം സിനിമ നമ്മെ കയ്യിലെടുക്കുന്നുണ്ട് കുറച്ച് മുന്നോട്ട് പോവുമ്പോൾ.എന്നാൽ എന്താണ് നടക്കാൻ പോവുന്നതെന്ന് ഒരു ക്ലൂവും തരുന്നുമില്ല.അത്തരത്തിൽ ഒരു പിടിയും തരാതെ പ്രതീക്ഷിക്കാത്ത സമയത്ത് ഓരോ വഴിത്തിരിവുകൾ സമ്മാനിച്ച് ആവേശം നിറച്ച്, സിറ്റുവേഷണൽ കോമഡികൾ കൊണ്ട് സമ്പന്നമായ രസകരമായ ആഖ്യാനമാണ് തരംഗത്തിന്റേത്.എന്നാൽ അവസാനം വരെ ലഭിച്ച സംതൃപ്തി ക്ലൈമാക്സിൽ പൂർണ്ണമായി ലഭിച്ചില്ല എന്നൊരു ചെറിയ നിരാശ മാത്രം ബാക്കിയുണ്ട്.
എന്നിരുന്നാലും കണ്ടുപഴകിയ ആഖ്യാനശൈലികൾക്ക് അപവാദമാണ് ഡൊമിനിക് അരുണിന്റെ തരംഗത്തിലേത്.അത് നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്തു.ഇത്തരത്തിൽ ഒരു പരീക്ഷണ ചിത്രം ചെയ്യാൻ കാണിച്ച ധൈര്യത്തിന് കയ്യടികൾ.!
🔻On Screen🔻
അടിപൊളി കാസ്റ്റിംഗ് ആണ് ചിത്രത്തിന്റേത്. ടൊവീനൊയും ബാലു വർഗീസും സൈജു കുറുപ്പും തുടങ്ങി ഒറ്റ സീനിൽ വന്നവർ വരെ മത്സരിച്ച് അഭിനയിച്ച് തകർത്തിട്ടുണ്ട്.
നേഹ അയ്യരും ശാന്തി ബാലചന്ദ്രനുമുൾപ്പെട്ട പെൺപടയും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.ദിലീഷ് പോത്തന്റെ റോൾ കിടിലൻ ഐറ്റം തന്നെ.
🔻Music & Technical Sides🔻
സന്ദർഭത്തോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തലസംഗീതം ഒരുക്കുന്നതിൽ അശ്വിൻ രഞ്ചു വിജയിച്ചിട്ടുണ്ട്.വളരെ രസകരമായിരുന്നു അത്.ഒരു ഗാനം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.
ദീപക്കിന്റെ ഛായാഗ്രഹണവും ശ്രീനാഥിന്റെ എഡിറ്റിംഗും സിനിമയുടെ മൂഡിനോട് ചേർന്ന രീതിയിൽ തന്നെ ഭംഗിയായി.
🔻Final Verdict🔻
കഥയിലല്ല കഥപറച്ചിലിലെ പുതുമയാണ് തരംഗം പ്രദാനം ചെയ്യുന്നത്.ജേണർ ഏതാണെന്ന് ഒരു ഐഡിയ ആദ്യമേ മനസ്സിലാക്കിയാൽ പിന്നീടങ്ങോട്ട് അതീവ രസകരമാവും എന്ന കാര്യത്തിൽ സംശയമില്ല.ഈ തരംഗം ഇന്നൊരു തരംഗമായാൽ മാറ്റത്തിന്റെ പുതിയൊരു പാത വെട്ടിയിടാനും നവതരംഗം ആഞ്ഞടിക്കാനുമുള്ള പ്രചോദനം ആവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.അത് അങ്ങനെതന്നെയാവട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
My Rating :: ★★★½